പശ്ചിമേഷ്യയുടെ വായനാശീലത്തിന് കരുത്തേകാന്‍ പുതിയ കൂട്ടുകെട്ട്

പശ്ചിമേഷ്യയുടെ വായനാശീലത്തിന് കരുത്തേകാന്‍ പുതിയ കൂട്ടുകെട്ട്

ഷാര്‍ജ ബുക്ക് അതോറിറ്റിയും ബിഗ് ബാഡ് വോള്‍ഫ് ബുക്കും സെയിലും പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു

ഷാര്‍ജ: ഷാര്‍ജയിലെ അക്ഷരപ്രേമികള്‍ക്ക് ഇരട്ടിമധുരമേകിക്കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ പുസതക മേള നടത്തിപ്പുകാരായ ബിഗ് ബാഡ് വോള്‍ഫ് വെന്‍ച്വേഴ്‌സുമായി(ബിബിഡബ്ല്യൂ) ഷാര്‍ജ ബുക്ക് അതോറിറ്റി(എസ്ബിഎ) പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായാണ് ഷാര്‍ജ നിവാസികളുടെ വായനകമ്പത്തിന് കൂടുതല്‍ പകിട്ട് പകരുന്ന കൂട്ടുകെട്ട് പിറന്നത്.

പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലുമുള്ള എല്ലാ ആളുകള്‍ക്കും താങ്ങാവുന്ന നിരക്കില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യം. ഇതിനായി ഷാര്‍ജ പബ്ലിഷിംഗ് സിറ്റി സ്വതന്ത്ര്യമേഖലയില്‍ ബിഗ് ബാഡ് വോള്‍ഫ് ഷാര്‍ജ എന്ന പേരില്‍ പ്രാദേശിക ബ്രാഞ്ച് ആരംഭിക്കും. പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയിലെ മറ്റിടങ്ങളിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുക ഇവിടെ നിന്നായിരിക്കും.

തദ്ദേശീയ, പ്രാദേശിക വായനക്കാര്‍ക്ക് നല്ല പുസ്തകങ്ങള്‍ ലഭിക്കുന്നതിനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുക, അറബ്, ആഫ്രിക്കന്‍ പ്രസാധകരുടെ പുസ്‌കതങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് ഈ കൂട്ടുകെട്ടെന്ന് എസ്ബിഎ ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റാക്കദ് അല്‍ അമേരി പറഞ്ഞു. താങ്ങാവുന്ന നിരക്കിലുള്ള പുസ്തകങ്ങളുടെ വലിയ ശേഖരവുമായി ആളുകളുടെ വായനാശീലം വര്‍ധിപ്പിക്കുക, വായനയുടെ സന്തോഷം പരത്തുക എന്നീ ലളിതമായ ഉദ്ദേശ്യമാണ് തങ്ങള്‍ക്കുള്ളതെന്ന് ബിഗ് ബാഡ് വോള്‍ഫ് ബുക്ക് സെയില്‍ സഹസ്ഥാപകന്‍ ആന്‍ഡ്രൂ യപ് പറഞ്ഞു.

2009ലാണ് ആദ്യമായി ബിഗ് ബാഡ് വോള്‍ഫ് ഗ്രൂപ്പ് പ്രാദേശികമായി പുസ്തകമേള സംഘടിപ്പിക്കുന്നത്. 2016ലാണ് ഇവര്‍ അന്തര്‍ദ്ദേശീയ പുസ്തകമേളകള്‍ സംഘടിപ്പിച്ച് തുടങ്ങുന്നത്.

Comments

comments

Categories: Arabia