കാവിചുറ്റാനുള്ള ശ്രമം വിജയിക്കില്ലെന്ന് രജനീകാന്ത്

കാവിചുറ്റാനുള്ള ശ്രമം വിജയിക്കില്ലെന്ന് രജനീകാന്ത്

ചെന്നൈ: പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി തന്നെ ക്ഷണിച്ചിട്ടില്ലെന്നും അതിനുള്ള ശ്രമം വിജയിക്കില്ലെന്നും ചലച്ചിത്രതാരം രജനീകാന്ത്. തന്നെയോ തിരുവള്ളുവരെയോ കാവിചുറ്റാനുള്ള ബിജെപിയുടെ നീക്കത്തെക്കുറിച്ച് ബോധവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയാഴ്ച കാവി വസ്ത്രം ധരിച്ചുള്ള പുരാതന തമിഴ്കവി തിരുവള്ളുവരുടെ ചിത്രം ബിജെപി പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് പ്രസ്താവനയുമായി അദ്ദേഹം രംഗത്തുവന്നത്. തിരുവള്ളുവരെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് അനാവശ്യവിവാദമാണ്. അദ്ദേഹം ഒരു വിശുദ്ധനായിരുന്നു. ഏതെങ്കിലും പ്രത്യേക ജാതിയിലോ മതത്തിലോ അദ്ദേഹത്തെ ഒതുക്കാനുമാവില്ല. അദ്ദേഹം നിരീശ്വരവാദിയുമായിരുന്നില്ല. ഈ വിഷയത്തില്‍ വിവാദമുണ്ടാക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മാധ്യമങ്ങള്‍ തന്നെ ഒരു ബിജെപി മനുഷ്യനായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. ഒരു പാര്‍ട്ടിയില്‍ ചേരണമോ എന്ന് തീരുമാനിക്കുന്നത് താനാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Politics
Tags: Rajanikath