പാക്കിസ്ഥാന്‍ ഗ്രേ ലിസ്റ്റില്‍ തന്നെ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

പാക്കിസ്ഥാന്‍ ഗ്രേ ലിസ്റ്റില്‍ തന്നെ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമബാദ്: കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയെത്തുടര്‍ന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിലായ പാക്കിസ്ഥാന്‍ അടുത്ത ഫെബ്രുവരിക്ക് ശേഷവും ഇതേ പട്ടികയില്‍ തുടരുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പാരീസ് ആസ്ഥാനമായുള്ള എഫ്എടിഎഫ് പാക്കിസ്ഥാനെ േ്രഗ ലിസ്റ്റില്‍പ്പെടുത്തിയത്. കഴിഞ്ഞമാസമായിരുന്നു മികച്ച നടപടികളിലൂടെ ഇതില്‍ നിന്നു പുറത്തു കടക്കാന്‍ അനുവദിച്ചിരുന്ന സമയം. അതിനുസാധ്യമാകാത്തതെ തുടര്‍ന്ന് ഇറാനും ഉത്തരകൊറിയയുമുള്ള കരിമ്പട്ടികയില്‍ ഇടംപിടിക്കാനുള്ള സാധ്യത ഏറെയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരര്‍ക്കുള്ള ധനസഹായം എന്നിവ ഇല്ലാതാക്കുന്നതില്‍ പരാജയപ്പെട്ടങ്കിലും ഇസ്ലാമബാദിനെ എഫ്എടിഎഫ് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞമാസം പാരീസില്‍ നടന്ന എഫ്എടിഎഫിന്റെ അഞ്ച് ദിവസത്തെ പ്ലീനറിക്ക് ശേഷമായിരുന്നു ഈ തീരുമാനം.

മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് പാക്കിസ്ഥാന്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് സാമ്പത്തിക കാര്യവിഭാഗത്തിന്റെ ചുമതലയുള്ള മന്ത്രി ഹമ്മദ് അസ്ഹര്‍ അഭിപ്രായപ്പെട്ടിരുന്നു.ധനസമാഹരണത്തിനുള്ള ദേശീയ അസംബ്ലിയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍മപദ്ധതിയില്‍ 100 ശതമാനം പാലിക്കല്‍ ഉറപ്പാക്കാന്‍ പാക്കിസ്ഥാനെ എഫ്എടിഎഫ് സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ 80 ശതമാനം മാത്രമെ പാലിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ഇത്രയും പൂര്‍ത്തിയാക്കിയ ശേഷം ചില രാജ്യങ്ങളെ ഗ്രേ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പാക്കിസ്ഥാനെ വളരെ ഉയര്‍ന്ന പരിധിയിലാണ് വീക്ഷിക്കുന്നതെന്നും ഇതിന് രാഷ്ട്രീയ ഘടകമുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടപടികളിലും തീവ്രവാദ ധനസഹായ ചട്ടക്കൂടുകളെയും നേരിടുന്നതില്‍ പാക്കിസ്ഥാന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി എഫ്എടിഎഫിന്റെ ഏഷ്യ പസഫിക് ഗ്രൂപ്പ് കണ്ടെത്തിയിരുന്നു.

ഗ്രേ ലിസ്റ്റില്‍ തുടരുന്നതിനാല്‍, ഐഎംഎഫ്, ലോക ബാങ്ക്, എഡിബി, യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നത് പാക്കിസ്ഥാന് വളരെ ബുദ്ധിമുട്ടാണ്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും പാക്കിസ്ഥാന്‍ സമ്പദ് വ്യവസ്ഥയുടെ റേറ്റിംഗ് താഴ്ത്തുന്ന പ്രവണതയും ഉണ്ടാകും. ഇത് ഇസ്ലാമബാദിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ അപകടകരമാക്കുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ എഫ്എടിഎഫ് പാക് നടപടികളുടെ പുരോഗതി പരിശോധിക്കും. തൃപ്തികരമല്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പടുത്താനുമാകും. എന്നാല്‍ നിലവില്‍ ഗ്രേ ലിസ്റ്റില്‍ തന്നെ തുടരാനുള്ള സാധ്യത കൂടുതലാണെന്നാണ് മാധ്യമ വിലയിരുത്തല്‍.

Comments

comments

Categories: FK News
Tags: Pakistan