ഓണ്‍ലൈന്‍ വിഡിയോ സംപ്രേഷണത്തിന്റെ ചട്ടക്കൂടിനായി അടുത്താഴ്ച വീണ്ടും ചര്‍ച്ച

ഓണ്‍ലൈന്‍ വിഡിയോ സംപ്രേഷണത്തിന്റെ ചട്ടക്കൂടിനായി അടുത്താഴ്ച വീണ്ടും ചര്‍ച്ച

മുംബൈയില്‍ ഒക്‌റ്റോബറിലായിരുന്നു ആദ്യ ഘട്ട ചര്‍ച്ച

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള വിഡിയോ സംപ്രേഷണത്തിന് ചട്ടക്കൂട് ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ആശയ വിനിമയ പ്രക്ഷേപണ മന്ത്രാലയം അഭിപ്രായ സമാഹരണത്തിനായി അടുത്തയാഴ്ച ചര്‍ച്ച സംഘടിപ്പിക്കും. ചെന്നൈയിലാണ് ഈ രണ്ടാം ഘട്ട ചര്‍ച്ച നടക്കുന്നത്. എങ്കിലും ഈ മേഖലയില്‍ ഒരു സെന്‍സര്‍ഷിപ്പ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകില്ലെന്ന് തന്നെയാണ് വ്യാവസായിക ലോകം വിലയിരുത്തുന്നത്.

ഇന്റര്‍നെറ്റ് ആന്‍ഡ് മൊബീല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഎഐ)യുടെ പ്രതിനിധികളെയും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, ഹോട്ട്സ്റ്റാര്‍ എന്നിവയുള്‍പ്പെടെ എല്ലാ മുന്‍സിര ഓണ്‍ലൈന്‍ ക്യൂറേറ്റഡ് ഉള്ളടക്ക ദാതാക്കളുടെ (ഒസിസിപി) പ്രതിനിധികശെയും ക്ഷണിച്ചിട്ടുണ്ട്. ഒക്‌റ്റോബറില്‍ മുംബൈയിലാണ് ആദ്യഘട്ട അവലോകന ചര്‍ച്ചകള്‍ നടന്നത്.

ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് ഉള്‍പ്പെടെ മതിയായ നിയമങ്ങളുണ്ടെന്നാണ് ഈ മേഖലയിലെ കമ്പനികള്‍ വാദിക്കുന്നത്. പരമ്പരാഗത മാധ്യമങ്ങളായ ടെലിവിഷന്‍, സിനിമ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി പൊതുവായ പ്രദര്‍ശനം നടക്കുന്നില്ലെന്നും വ്യക്തിഗതമായാണ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങള്‍ കാണപ്പെടുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

‘ഒസിസിപി പ്ലാറ്റ്‌ഫോമുകള്‍ക്ക് ബാധകമായ എല്ലാ നിയമങ്ങളുടെയും ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഒസിസിപികള്‍ നിയന്ത്രണ വിധേയമല്ല എന്ന ധാരണ തെറ്റാണ്,’ നിഷിത് ദേശായി അസോസിയേറ്റ്‌സിലെ ടെലികോം, മീഡിയ ആന്‍ഡ് ടെക്‌നോളജി പ്രാക്റ്റീസ് മേധാവി ഗൗരി ഗോഖലെ പറഞ്ഞു. സര്‍ക്കാരിന്റെ ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ ഗൗരിയും ഭാഗമായിട്ടുണ്ട്. പുതിയ നിയമനിര്‍മ്മാണത്തിനുപകരം പ്രീസര്‍ട്ടിഫിക്കേഷന്‍, മുന്നറിയിപ്പുകള്‍, ഉള്ളടക്കങ്ങളിലും പ്ലാറ്റ്‌ഫോമുകളിലുമുള്ള പ്രായ നിയന്ത്രണം എന്നിവ നടപ്പാക്കുന്നതിനെ കമ്പനികള്‍ അനുകൂലിക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: FK News