ആഭ്യന്തര വ്യോമയാന യാത്രികരുടെ എണ്ണത്തിലെ വളര്‍ച്ച 1.6% ആയി ഇടിഞ്ഞു

ആഭ്യന്തര വ്യോമയാന യാത്രികരുടെ എണ്ണത്തിലെ വളര്‍ച്ച 1.6% ആയി ഇടിഞ്ഞു

പ്രധാന വ്യോമയാന വിപണികളെ അപേക്ഷിച്ച് ഇന്ത്യ ഏറെ പിന്നില്‍

ന്യൂഡെല്‍ഹി: ദുര്‍ബലമായ സാമ്പത്തിക അന്തരീക്ഷത്തിന്റെയും സ്വകാര്യ ഉപഭോഗത്തിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിലെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് സെപ്റ്റംബറില്‍ 1.6 ശതമാനമായി കുറഞ്ഞു. ഓഗസ്റ്റില്‍ ഇത് 4.5 ശതമാനമായിരുന്നു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (ഐഎടിഎ) കണക്കനുസരിച്ച്, പ്രധാന വ്യോമയാന വിപണികളായ ഓസ്‌ട്രേലിയ, ബ്രസീല്‍, ചൈന, ജപ്പാന്‍, റഷ്യ, യുഎസ് എന്നിവയുടേതിനേക്കാള്‍ കുറവാണ് ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിലെ വളര്‍ച്ച.

സെപ്റ്റംബറില്‍ ജപ്പാന്‍ 10.1 ശതമാനവും ചൈന 8.9 ശതമാനവും യുഎസ് ആറ് ശതമാനവും റഷ്യ 3.2 ശതമാനവും ഓസ്‌ട്രേലിയ 1.8 ശതമാനവും ബ്രസീല്‍ 1.7 ശതമാനവും വളര്‍ച്ച ആഭ്യന്തര വ്യോമയാന യാത്രികരുടെ കാര്യത്തില്‍ കൈവരിച്ചു. ഇന്ത്യയില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക്‌ലഭ്യമായ സീറ്റിംഗ് ശേഷി ( അവയ്‌ലബിള്‍ സീറ്റ് കിലോമീറ്ററില്‍ -എഎസ്‌കെ) – 0.4 ശതമാനമായി ചുരുങ്ങി.
‘2015നും 2018നും ഇടയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ തുടര്‍ച്ചയായി ഇരട്ടയക്ക വളര്‍ച്ചയാണ് ഇന്ത്യയിലെ ആഭ്യന്തര യാത്രികരുടെ കാര്യത്തില്‍ ഉണ്ടായത്. ദുര്‍ബലമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, സ്വകാര്യ ഉപഭോഗത്തിലെ ഇടിവ്, ജെറ്റ് എയര്‍വേയ്‌സ് പാപ്പരത്തത്തിലേത്ത് നീങ്ങിയത് തുടങ്ങിയ കാരണങ്ങളാല്‍ 2019ല്‍ ഉടനീളം ഈ വളര്‍ച്ചയുടെ വേഗത ഗണ്യമായി കുറഞ്ഞു, ‘ ഐഎടിഎയുടെ സെപ്റ്റംബര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജെറ്റ് എയര്‍വേയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിയതിന് പിന്നാലെ രാജ്യത്ത് വിമാന യാത്ര നിരക്കുകള്‍ കുതിച്ചുയര്‍ന്നതും നേരത്തേ യാത്രികരുടെ എണ്ണത്തിലെ വര്‍ധനയ്ക്ക് ഇടയാക്കിയിരുന്നു. വിതരണത്തില്‍ നേരിട്ട ദുര്‍ബലാവസ്ഥ ഇപ്പോള്‍ മറ്റു കമ്പനികള്‍ ചേര്‍ന്ന് ഏറക്കുറേ പരിഹരിക്കപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: FK News

Related Articles