ആദ്വാനിക്ക് പ്രധാനമന്ത്രി ജന്മദിന ആശംസകള്‍ നേര്‍ന്നു

ആദ്വാനിക്ക് പ്രധാനമന്ത്രി ജന്മദിന ആശംസകള്‍ നേര്‍ന്നു

ന്യൂഡെല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ 92-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. പാര്‍ട്ടിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ആധിപത്യ ധ്രുവമാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു. പ്രധാനമന്ത്രി അദ്വാനിയെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി വ്യക്തിപരമായി ആശംസകളറിയിച്ചു. അദ്വാനിയെപ്പോലുള്ള നേതാക്കളുടെ പതിറ്റാണ്ടുകളായുള്ള പ്രവര്‍ത്തനഫലമായാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക സ്ഥാനത്തേക്ക് ബിജെപി ഉയര്‍ന്നുവന്നിരുന്നത്. ബിജെപിക്ക് രൂപവും ശക്തിയും നല്‍കുന്നതിനുപിന്നില്‍ അദ്വാനിയുടെ കഠിനപ്രയത്‌നമുണ്ട്. രാഷ്ട്രതന്ത്രജ്ഞനും ഏറ്റവും ആദരണീയനുമായ നേതാവാണ് അദ്വാനി. അദ്ദേഹം നമ്മുടെ പൗരന്മാരെ ശാക്തീകരിക്കുന്നതിന് നല്‍കിയ സംഭാവനകള്‍ എല്ലായ്‌പ്പോഴും വിലമതിക്കുന്നതാണ്.ജന്മദിനത്തില്‍ ആരോഗ്യകരമായ ജീവിതം ആശംസിക്കുന്നതായും മോദിട്വിറ്ററില്‍ കുറിച്ചു.

Comments

comments

Categories: Politics
Tags: L K Adwani, Modi

Related Articles