മുലായത്തിനെതിരായ കേസ് മായാവതി പിന്‍വലിച്ചു

മുലായത്തിനെതിരായ കേസ് മായാവതി പിന്‍വലിച്ചു

ലഖ്‌നൗ: 1995 ലെ കുപ്രസിദ്ധമായ സംസ്ഥാന ഗസ്റ്റ് ഹൗസ് സംഭവത്തില്‍ സമാജ്വാദി സ്ഥാപകനേതാവ് മുലായം സിംഗിനെതിരായ കേസ് പിന്‍വലിക്കാന്‍ ബഹുജന്‍ സമാജ് പാര്‍ട്ടി പ്രസിഡന്റ് മായാവതി തീരുമാനിച്ചു. കേസ് പിന്‍വലിക്കണമെന്ന് മായാവതി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ വിശദാംശങ്ങളൊന്നും അറിയില്ലെന്നും ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര സ്ഥിരീകരിച്ചു. എന്നാല്‍ പാര്‍ട്ടി ഘടകങ്ങളില്‍ ഇതിനെക്കുറിച്ച് വ്യക്തത നല്‍കിയിട്ടില്ല. ബിഎസ്പിയുടെ മുഖ്യ വക്താവ് രാജേന്ദ്ര ചൗധരി ഇക്കാര്യത്തെപ്പറ്റി അറിയില്ലെന്നാണ് പ്രതികരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് 24 വര്‍ഷം പഴക്കമുള്ള മുലായത്തിനെതിനെതിരായ കേസ് പിന്‍വലിക്കണമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് അഭ്യര്‍ത്ഥിച്ചിരുന്നതായി മായാവതി വെളിപ്പെടുത്തിയിട്ടുണ്ട്. 1995 ജൂണില്‍ മായാവതിക്കെതിരെ എസ്പി പ്രവര്‍ത്തകര്‍ നടത്തിയ വധശ്രമമാണ് കേസിനാസ്പദമായ സംഭവം.

Comments

comments

Categories: Politics

Related Articles