അന്താരാഷ്ട്ര കപ്പലുകള്‍ക്ക് സള്‍ഫര്‍ കുറഞ്ഞ മറൈന്‍ ഫ്യുവലുമായി ഇന്ത്യന്‍ ഓയില്‍

അന്താരാഷ്ട്ര കപ്പലുകള്‍ക്ക് സള്‍ഫര്‍ കുറഞ്ഞ മറൈന്‍ ഫ്യുവലുമായി ഇന്ത്യന്‍ ഓയില്‍

കൊച്ചി: സമുദ്ര മലിനീകരണം ഒഴിവാക്കുന്നതിന്റെ ഭാഗമായി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, അന്താരാഷ്ട്ര കപ്പലുകള്‍ക്ക്, കുറഞ്ഞ തോതില്‍ മാത്രം സള്‍ഫര്‍ അടങ്ങിയ ഫര്‍ണസ് ഓയില്‍ ലഭ്യമാക്കിത്തുടങ്ങി.

ഇതിന്റെ പ്രഥമ വില്‍പ്പന കൊച്ചിയിലും കാണ്ടലയിലുമായി നടന്നു. ദക്ഷിണാഫ്രിക്കയിലേക്കു പോകുന്ന അന്താരാഷ്ട്ര കപ്പലായ എംവിയുഎസിസി റാസ് തന്നൂറയ്ക്കാണ് പുറംകടലില്‍ മറൈന്‍ ഫ്യുവല്‍ ഓയില്‍ എത്തിച്ചു നല്കിയത്.

പരിസ്ഥിതി മലിനീകരണം തടയുന്നതിന് ഇന്ത്യന്‍ ഓയില്‍ ആവിഷ്‌ക്കരിച്ച നിരവധി പദ്ധതികളില്‍ സള്‍ഫര്‍ കുറഞ്ഞ ഫര്‍ണസ് ഓയിലും ഉള്‍പ്പെടുന്നു. വെരി ലോ സള്‍ഫര്‍ ഫര്‍ണസ് ഓയില്‍ (വി എല്‍ എസ് എഫ് ഒ) ഉല്‍പ്പാദിപ്പിക്കുന്ന ആദ്യത്തെ എണ്ണക്കമ്പനിയാണ് ഇന്ത്യന്‍ ഓയില്‍.

സമുദ്ര മലിനീകരണം നിയന്ത്രിക്കുന്നതിന്, ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശ ചട്ടങ്ങളില്‍, എണ്ണക്കപ്പലുകള്‍ 0.5 ശതമാനം സള്‍ഫര്‍ ഉള്ള ഫ്യുവല്‍ ഓയില്‍ മാത്രമേ ഉപയോഗിക്കാവു എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

2020 ജനുവരി മുതലാണ് പ്രസ്തുത നിയമം പ്രാബല്യത്തില്‍ വരിക. സ്വീറ്റ് ഗ്രേഡ് ക്രൂഡ് ഓയിലില്‍ നിന്നാണ് വി എല്‍ എസ് എഫ് ഒ ഉല്‍പ്പാദിപ്പിക്കുക. ഈ ഓയിലിന്റെ കൈന്‍മാറ്റിക് വിസ്‌കോസിറ്റി ശ്രേണി 220 മുതല്‍ 270 സി എസ് ടി വരെയാണ്.

2020 വരെ കാത്തുനില്‍ക്കാതെ ഇന്ത്യന്‍ ഓയിലിന് പ്രസ്തുത നിയമം നടപ്പിലാക്കാന്‍ കഴിഞ്ഞു എന്നതാണ് പ്രത്യേകത. നിലവിലെ സള്‍ഫര്‍ തോത് 3.5 ശതമാനം ആണ്. ഐഎംഒയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം 0.5 ശതമാനം മാത്രം സള്‍ഫര്‍ ഉള്ള മറൈന്‍ ഫ്യൂവല്‍ ഓയില്‍ വിപണിയിലെത്തിച്ച് ഐ ഒ സി പുതിയൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചു.

മുംബൈ, മംഗലാപുരം, തൂത്തുക്കുടി, ചൈന്നൈ, വിശാഖപട്ടണം, പാരദ്വീപ്, ഹാല്‍ദിയ തുറമുഖങ്ങള്‍ വഴിയും ബങ്കര്‍ ഫ്യൂവല്‍ ഓയില്‍ വിതരണം നവംബര്‍ മധ്യത്തോടെ ആരംഭിക്കുമെന്ന് ഐഒസി അറിയിച്ചു.

Comments

comments

Categories: FK News
Tags: IOC, Marine fuel

Related Articles