രക്ഷാദൗത്യത്തില്‍ സര്‍ക്കാര്‍ പങ്കാളിയാവില്ല

രക്ഷാദൗത്യത്തില്‍ സര്‍ക്കാര്‍ പങ്കാളിയാവില്ല

പ്രശ്‌ന പരിഹാര പദ്ധതി ആവിഷ്‌കരിക്കാന്‍ ബുദ്ധിമുട്ടായതോടെ ബാങ്കുകള്‍ കഴിഞ്ഞയാഴ്ച സഹായത്തിനായി സര്‍ക്കാരിനെ സമീപിച്ചിരുന്നു

ന്യൂഡെല്‍ഹി: കടക്കെണിയിലകപ്പെട്ട സ്വകാര്യ ധനകാര്യ സ്ഥാപനമായ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എല്‍) രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പങ്കാളിയാകില്ലെന്ന് റിപ്പോര്‍ട്ട്. 14.08 ബില്യണ്‍ ഡോളര്‍ കടബാധ്യതയുള്ള ഡിഎച്ച്എഫ്എല്‍ ജൂണില്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് വായ്പാ ദാതാക്കളായ യൂണിയന്‍ ബാങ്കിന്റെയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിലുള്ള കൂട്ടായ്മ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു വരികയാണ്. രക്ഷാപ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിക്കാന്‍ ബുദ്ധിമുട്ടായതോടെ ബാങ്കുകള്‍ കഴിഞ്ഞയാഴ്ച സഹായത്തിനായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരുമായി കാര്യമായി ബന്ധമില്ലാത്ത സ്വകാര്യ കമ്പനിയായതിനാല്‍ ഇടപെടല്‍ വേണ്ടെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. ബാങ്കുകള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് വൃത്തങ്ങള്‍ പ്രതികരിച്ചു.

Comments

comments

Categories: FK News, Slider
Tags: DHFL