കാളക്കൂറ്റന്റെ കരുത്തോടെ ഹോണ്ട സിബിആര്‍ 1000 ആര്‍ ആര്‍-ആര്‍

കാളക്കൂറ്റന്റെ കരുത്തോടെ ഹോണ്ട സിബിആര്‍ 1000 ആര്‍ ആര്‍-ആര്‍

പേരില്‍ ഒരു ആര്‍ അധികം നല്‍കിയാണ് പുതിയ മോഡല്‍ വിപണിയിലെത്തിക്കുന്നത്

മിലാന്‍: 2020 മോഡല്‍ ഹോണ്ട സിബിആര്‍1000ആര്‍ആര്‍-ആര്‍, ഹോണ്ട സിബിആര്‍1000ആര്‍ആര്‍-ആര്‍ എസ്പി ബൈക്കുകള്‍ ഈ വര്‍ഷത്തെ ഐക്മയില്‍ അനാവരണം ചെയ്തു. കൂടുതല്‍ കരുത്തും പുതിയ സാങ്കേതികവിദ്യയുമായാണ് ഫയര്‍ബ്ലേഡ് എന്നും അറിയപ്പെടുന്ന മോട്ടോര്‍സൈക്കിളുകള്‍ വരുന്നത്. പേരില്‍ ഒരു ആര്‍ അധികം നല്‍കിയാണ് പുതിയ മോഡല്‍ വിപണിയിലെത്തിക്കുന്നത്. നേരത്തെ ഹോണ്ട സിബിആര്‍1000ആര്‍ആര്‍ എന്നായിരുന്നു പേര്.

പുതിയ രൂപകല്‍പ്പനയോടെ ട്വിന്‍ സ്പാര്‍ അലുമിനിയം ‘ഡയമണ്ട് ഫ്രെയിം’ ഷാസിയിലാണ് പുതിയ മെഷീന്‍ നിര്‍മിച്ചിരിക്കുന്നത്. മുന്നില്‍ 43 എംഎം ഷോവ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകളും (ബിപിഎഫ്) പിറകില്‍ പ്രോ-ലിങ്ക് സസ്‌പെന്‍ഷനും നല്‍കിയിരിക്കുന്നു. നിസിന്‍ 4 പിസ്റ്റണ്‍ കാലിപറുകള്‍ സഹിതം മുന്നില്‍ 330 എംഎം ഇരട്ട ഡിസ്‌ക്കുകളാണ് ബ്രേക്കിംഗ് നിര്‍വഹിക്കുന്നത്. ട്രാക്ക് റൈഡിംഗ് സമയത്ത് എബിഎസ് ക്രമീകരിക്കാന്‍ കഴിയും. പുതിയ അക്രാപൊവിച്ച് എക്‌സോസ്റ്റ് നല്‍കിയിരിക്കുന്നു.

ഹോണ്ടയുടെ എക്കാലത്തെയും ഏറ്റവും കരുത്തുറ്റ പുതിയ ഇന്‍-ലൈന്‍ 4 സിലിണ്ടര്‍ എന്‍ജിനാണ് മോട്ടോര്‍സൈക്കിളുകള്‍ക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ 14,500 ആര്‍പിഎമ്മില്‍ 212 ബിഎച്ച്പി കരുത്തും 12,500 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മൂന്ന് റൈഡിംഗ് മോഡുകള്‍ ലഭ്യമായിരിക്കും. 201 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ കര്‍ബ് വെയ്റ്റ്. എച്ച്ആര്‍സി (ഹോണ്ട റേസിംഗ് കോര്‍പ്പറേഷന്‍) പ്രചോദിത ഗ്രാന്‍ഡ് പ്രിക്‌സ് റെഡ്, മാറ്റ് പേള്‍ ബ്ലാക്ക് എന്നീ രണ്ട് കളര്‍ സ്‌കീമുകളില്‍ രണ്ട് മോഡലുകളും ലഭിക്കും.

Comments

comments

Categories: Auto