ഇന്ത്യയെ കണ്ടെത്താന്‍ ഹെലോ ട്രാവല്‍

ഇന്ത്യയെ കണ്ടെത്താന്‍ ഹെലോ ട്രാവല്‍

ഒക്‌റ്റോബര്‍ 17ന് അവതരിപ്പിച്ചതുമുതല്‍ ഇതിനകം 20 കോടികാഴ്ച്ചക്കാരെ ഹെലോ ട്രാവലിന് ലഭിച്ചു കഴിഞ്ഞു

ന്യൂഡെല്‍ഹി: പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഹെലോ ഇന്ത്യയിലുടനീളമുള്ള സഞ്ചാരികള്‍ക്കായി മൂന്നു മാസത്തെ യാത്ര പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നു. ഹെലോ ട്രാവല്‍ എന്ന പ്രചാരണത്തിലൂടെ വിവിധ ഭാഷകളിലുള്ള സമൂഹങ്ങളെ ലക്ഷക്കണക്കിന് വരുന്ന ഉപയോക്താക്കളിലൂടെ ഇന്ത്യയെ അഭിവാദ്യം ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഹെലോ ട്രാവലിലൂടെ ഇന്ത്യയുടെ ഉന്നതമായ സാമൂഹ്യ-സാംസ്‌കാരിക പാരമ്പര്യം അഞ്ചു കോടി സജീവ ഉപയോക്താക്കളിലേക്കാണ് എത്തുന്നത്.

രാജ്യത്തെ ഇന്നത്തെ യാത്രാ പ്രവണതകളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടുള്ളതാണ്് ഹെലോ ട്രാവല്‍. രാജ്യത്തെ 90 ശതമാനം സഞ്ചാരികളും ഇന്ത്യക്കാര്‍ തന്നെയാണ്. അവരാകട്ടെ വിവരങ്ങള്‍ തേടുന്നതിലുംയാത്ര പ്ലാന്‍ ചെയ്യുന്നതിലും അവധിക്കാലം ബുക്ക് ചെയ്യുന്നതും ഉള്‍പ്പടെ എല്ലാം ഡിജിറ്റലായിമുന്നേറ്റം നടത്തിയിട്ടുള്ളവരുമാണ്.

ഹെലോ സമൂഹങ്ങള്‍ക്കിടയില്‍ വളരെ പ്രചാരമുള്ള ആശയമാണ് യാത്ര. ഒക്‌റ്റോബര്‍ 17ന് അവതരിപ്പിച്ചതുമുതല്‍ ഇതിനകം 20 കോടികാഴ്ച്ചക്കാരെ ഹെലോ ട്രാവലിന് ലഭിച്ചു കഴിഞ്ഞു. യാത്രാ നിമിഷങ്ങളും വഴിയോര ഭക്ഷണങ്ങളും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും അനുഭവങ്ങളുമെല്ലാം ഇവര്‍ പങ്കുവച്ചിട്ടുണ്ട്. അമൃത ഖാന്‍വില്‍കര്‍, റോഹന്‍ മെഹ്‌റ, സാധിക വേണുഗോപാല്‍, കിന്‍ജല്‍ ദേവ്, സജ്ജന ഗല്‍റാണിതുടങ്ങിയ സെലിബ്രിറ്റികളും ഇതില്‍ ഉള്‍പ്പെടും.

ഹെലോ കര്‍ണാടക, ഹെലോകേരള, ഹെലോ ഡെല്‍ഹി ഹെലോ ഉത്തര്‍പ്രദേശ്, ഹെലോ ഗുജറാത്ത്, ഹെലോ രാജസ്ഥാന്‍, ഹെലോ ട്രാവല്‍, ഹെലോ മഹാരാഷ്ട്ര എന്നിവയിലേതെങ്കിലും ടാഗ് ചെയ്ത് ഉപയോക്താക്കള്‍ക്ക് ഈ പ്രചാരണത്തില്‍ പങ്കാളികളാകാം. 2020 ജനുവരി 16 വരെ ഈ പ്രചാരണമുണ്ടാകും. പങ്കെടുക്കുന്നവരില്‍ ആയിരത്തോളം പേര്‍ക്ക് സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. 10 പേരെ ഹെലോ ട്രാവല്‍ അംബാസഡര്‍മാരായി പ്രഖ്യാപിക്കും. ഇവര്‍ക്ക് ലക്ഷ്വറി ട്രാവല്‍ പാക്കേജുകളും ലഭിക്കും. ആളുകള്‍ക്ക് അവരവരുടെ ഭാഷകളില്‍ ബന്ധപ്പെടാനുള്ള അവസരമാണ് ഹെലോ ഒരുക്കുന്നത്.

Comments

comments

Categories: FK News
Tags: Helo, Helo travel

Related Articles