സ്റ്റീല്‍ വ്യവസായത്തെ സംരക്ഷിക്കാന്‍ ജിസിസി അന്വേഷണം ആരംഭിച്ചു

സ്റ്റീല്‍ വ്യവസായത്തെ സംരക്ഷിക്കാന്‍ ജിസിസി അന്വേഷണം ആരംഭിച്ചു

2014 ജനുവരി മുതല്‍ 2019 ജൂണ്‍ വരെയുള്ള കാലഘട്ടമാണ് അന്വേഷണ പരിധിയില്‍ വരിക

ദുബായ്: ആഭ്യന്തര സ്റ്റീല്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനായി ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ചില പ്രത്യേക സ്റ്റീല്‍ ഉല്‍പ്പന്നങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ലോക വ്യാപാര സംഘടന അറിയിച്ചു. ജിസിസി അംഗങ്ങള്‍ക്ക് വേണ്ടി സഹകരണ കൗണ്‍സില്‍ പ്രസിഡന്റായ ഒമാനാണ് ലോക വ്യാപാര സംഘടനയില്‍ ഇതിനായി അപേക്ഷ സമര്‍പ്പിച്ചതെന്നും സംഘടന വ്യക്തമാക്കി.

സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നത് ആഭ്യന്തര വ്യവസായത്തിന് ഭീഷണിയോ ആഘാതമോ ഉണ്ടാക്കുന്നുണ്ടോ എന്നത് കണ്ടെത്തുന്നതിനാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തില്‍ പ്രസ്തുത സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്കും കയറ്റുമതി ചെയ്യുന്നവര്‍ക്കും മറ്റ് തല്‍പ്പര കക്ഷികള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും തെളിവുകള്‍ സമര്‍പ്പിക്കുകയും മറ്റ് കക്ഷികളുടെ അഭിപ്രായങ്ങളോട് പ്രതികരിക്കുകയും ചെയ്യാം.

2014 ജനുവരി മുതല്‍ 2019 ജൂണ്‍ വരെയുള്ള കാലഘട്ടമാണ് അന്വേഷണ പരിധിയില്‍ വരിക. ഹോട്ട് റോള്‍ഡ് ഫഌറ്റ് ഉല്‍പ്പന്നങ്ങള്‍, സ്റ്റീല്‍ ദണ്ഡുകള്‍, സെക്ഷനുകള്‍, വെല്‍ഡഡ്, സീംലെസ് സ്റ്റീല്‍ കേബിളുകള്‍ എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.

ചോദ്യാവലി ലഭിക്കാന്‍ താല്‍പ്പര്യമുള്ള കക്ഷികള്‍ അന്വേഷണം ആരംഭിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്ന് പത്ത് ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ലോക വ്യാപാര സംഘടന അറിയിച്ചു. തല്‍പ്പരകക്ഷികള്‍ക്ക് അവരുടെ വാദങ്ങളും അഭിപ്രായങ്ങളും അവതരിപ്പിക്കുന്നതിനുള്ള ഹിയറിംഗ് ജിസിസിയുടെ ടെക്‌നിക്കല്‍ സെക്രട്ടറിയേറ്റ് ഫോര്‍ ആന്റി ഇന്‍ജ്യൂറിയസ് പ്രാ്കടീസസ് ഇന്‍ ഇന്റെര്‍നാഷ്ണല്‍ ട്രേഡ്(ജിസിസി-ടിഎസ്എഐപി) പരിസരത്ത് വെച്ച് നടക്കും.

നേരത്തെ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ നടത്തിയ അന്വേഷണത്തിന്റെ ഫലമായി കോട്ടട് ഷീറ്റുകളുടെ ഇറക്കുമതിക്ക് സംരക്ഷിത നികുതി ഏര്‍പ്പെടുത്തിയിരുന്നു.

Comments

comments

Categories: Arabia