ഫ്ളോറിംഗ് മുതല്‍ ഫര്‍ണിഷിംഗ് വരെ എല്ലാം ഒരു കുടക്കീഴില്‍

ഫ്ളോറിംഗ് മുതല്‍ ഫര്‍ണിഷിംഗ് വരെ എല്ലാം ഒരു കുടക്കീഴില്‍

ഒരു വീട് പണിയാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നതും എന്നാല്‍ സംതൃപ്തിക്കായി ഏറ്റവും കൂടുതല്‍ അലയേണ്ടി വരുന്നതും ഫ്‌ലോറിംഗ് തുടങ്ങി ഫര്‍ണിഷിംഗ് വരെയുള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴാണ്. പ്രത്യേകിച്ച് തീമാറ്റിക്ക് ആയി വീടൊരുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ മനസ്സിനിണങ്ങിയ ഉല്‍പ്പന്നങ്ങള്‍ ലഭിക്കാന്‍ ഏറെ സഞ്ചരിക്കേണ്ടി വരും. ഈ അവസ്ഥക്ക് പൂര്‍ണ വിരാമമിടുകയാണ് ഡല്‍ഹി ആസ്ഥാനമായി ആരംഭിച്ച് കേരളത്തില്‍ വേരുറപ്പിച്ച ടെറാ ക്രാഫ്റ്റ് എന്ന സ്ഥാപനം. വുഡന്‍ ഫ്‌ലോറിംഗ്, വാള്‍ പേപ്പറുകള്‍, ഫര്‍ണിഷിംഗ് ഫാബ്രിക്‌സുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വ്യത്യസ്തമായ നിരയാണ് ഈ സ്ഥാപനം അണിയിച്ചൊരുക്കിയിരിക്കുന്നത്. മികച്ച റിസര്‍ച്ച് ആന്‍ഡ് ഡെവെലപ്‌മെന്റിന്റെ പിന്തുണയോടെയാണ് ടെറാ ക്രാഫ്റ്റ് ഓരോ ഉല്‍പ്പന്നവും വിപണിയില്‍ എത്തിക്കുന്നത്. വ്യത്യസ്തതയിലൂടെയും ഗുണമേന്മയിലൂടെയും ജനകീയമാകുക എന്ന തത്വത്തിലാണ് ടെറാ ക്രാഫ്റ്റ് സ്ഥാപകന്‍ ജോ രഞ്ജി വിശ്വസിക്കുന്നത്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ന് ഫുള്ളി ഫര്‍ണിഷ്ഡ് വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കുമൊക്കെ ചേക്കേറുന്ന ആളുകളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. ഒരു സ്ഥലം കണ്ടെത്തി, അവിടെ തന്റെ വ്യക്തിപരവും പ്രൊഫഷണല്‍ പരവുമായ ആവശ്യങ്ങളും ആഗ്രഹങ്ങളും മുന്‍നിര്‍ത്തി ഒരു വീട് പണിയാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ വീടിന്റെ നിര്‍മാണത്തിനും അതിന്റെ ഇന്റീരിയര്‍ ഒരുക്കുന്നതിനുമൊക്കെയായി വിനിയോഗിക്കാന്‍ സമയമില്ല എന്നതാണ് പ്രധാന പ്രശ്‌നം. അതിനാലാണ് പലരും വീടുകളുടെ നിര്‍മാണം ഏജന്‍സികളെയും കോണ്‍ട്രാക്റ്റര്‍മാരെയും ഏല്‍പ്പിക്കുന്നത്. എന്നാല്‍ വീട് നിര്‍മാണത്തിലെ പ്രധാന മേഖലയായ ഇന്റീരിയര്‍ ഡിസൈനിംഗില്‍ നിങ്ങളെ സഹായിക്കുന്നതിനായി ഒരു സ്ഥാപനമുണ്ടെന്നു കരുതുക, അങ്ങനെയെങ്കില്‍ സ്വയം മുന്‍കൈ എടുത്ത് തന്റെ വീടൊരുക്കര്‍ ആരാണ് തയ്യാറാകാത്തത്? ഇത്തരം ആവശ്യങ്ങള്‍ക്കുള്ള വണ്‍ സ്റ്റോപ്പ് സൊല്യൂഷനാണ് ടെറാ ക്രാഫ്റ്റ്.

വീടോ , കെട്ടിടങ്ങളോ, ഹോട്ടലുകളോ , ഓഫീസോ എന്തുമാകട്ടെ. അതിന്റെ അകത്തളങ്ങള്‍ മനോഹരമാക്കുന്നതിനും വാസയോഗ്യമാക്കുന്നതിനും വേണ്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് ടെറാ ക്രാഫ്റ്റ്. പ്രവര്‍ത്തനത്തിലെ മികവ് കൊണ്ടും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും വ്യത്യസ്തതയും കൊണ്ടും ആര്‍ക്കിടെക്റ്റുകളുടെ പ്രിയപ്പെട്ട ഷോപ്പിംഗ് ഡെസ്റ്റിനേഷനായി ടെറാ ക്രാഫ്റ്റ് ഇതിനോടകം മാറിക്കഴിഞ്ഞു. ഒരിക്കല്‍ മലയാളി തള്ളിപ്പറഞ്ഞ മരം കൊണ്ടുള്ള അകത്തളങ്ങള്‍ എന്ന സങ്കല്‍പ്പത്തിലേക്ക് മലയാളികളെ തിരിച്ചെത്തിക്കുകയാണ് ടെറാ ക്രാഫ്റ്റ് ചെയ്യുന്നത്. മലയാളികളുടെ കെട്ടിട നിര്‍മാണ ശൈലിയുടെ അവിഭാജ്യ ഘടകമായിരുന്നു ഒരുകാലത്ത് മരങ്ങള്‍. മരത്തടികൊണ്ട് തീര്‍ത്ത ചുവരുകളും , തറകളും അത്രപെട്ടെന്നൊന്നും കേരളീയര്‍ക്ക് മറക്കാനാവില്ല. ഇത്തരം വാസ്തുവിദ്യയുടെ അവശേഷിപ്പുകള്‍ ഇന്നും പല കെട്ടിടങ്ങളിലും കാണാന്‍ കഴിയും.

അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കെട്ടിട നിര്‍മാണ ശൈലിക്ക് പുതിയ മാനങ്ങള്‍ നല്‍കുകയാണ് ടെറാ ക്രാഫ്റ്റ് ചെയ്യുന്നത്. നല്ല സാധനങ്ങള്‍ മികച്ച രീതിയില്‍ ഉയര്‍ന്ന ഗുണനിലവാരത്തോടെ വിതരണം ചെയ്യാന്‍ തയ്യാറായാല്‍ അതിനു ഇന്നും ആവശ്യക്കാരുണ്ട് എന്ന് തെളിയിക്കുകയായിരുന്നു ടെറാ ക്രാഫ്റ്റ്‌റിന്റെ വിജയം. മരത്തടികൊണ്ട് വ്യത്യസ്തമായ രീതിയില്‍ ടൈലുകളും മറ്റും നിര്‍മിക്കുന്ന വിഭാഗം തീര്‍ത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു തൊഴില്‍മേഖലയായിരുന്നു. ഈ മേഖലയുടെ സാധ്യതകള്‍ മനസിലാക്കി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകളെ ഒരു കുടക്കീഴില്‍ കൊണ്ട് വരികയാണ് ടെറാ ക്രാഫ്റ്റ് സ്ഥാപകനായ ജോ രഞ്ജി ചെയ്തത്.

മര്‍ച്ചന്റ് നേവിയില്‍ നിന്നും ബിസിനസിലേക്ക്

ബിസിനസ് പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ച് ബിസിനസ് മാനേജ്‌മെന്റ് കണ്ടറിഞ്ഞു വളര്‍ന്ന ഒരു വ്യക്തിയല്ല ടെറാ ക്രാഫ്റ്റ് സ്ഥാപകനായ ജോ രഞ്ജി. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കാപ്റ്റന്‍ പദവിയില്‍ ഇരിക്കുമ്പോഴാണ് ജോലി വേണ്ടെന്ന് വച്ച് ബിസിനസിലേക്ക് ഇറങ്ങുന്നത്. കാപ്റ്റന്‍ എന്ന പദവിക്കപ്പുറം തനിക്ക് ഒരു ഉയര്‍ച്ച ആ രംഗത്ത് ഉണ്ടാവില്ലെന്ന് മനസിലാക്കിയതോടെയാണ് അദ്ദേഹം കരിയര്‍ മാറാന്‍ ആഗ്രഹിച്ചത്. തനിക്ക് മറ്റെന്ത് ചെയ്യാനാകും എന്ന ചോദ്യത്തിലൂടെ ബഹുദൂരം സഞ്ചരിച്ച ജോ രഞ്ജി ബിസിനസ് മേഖലയില്‍ എത്തിച്ചേരുകയായിരുന്നു.

”തികച്ചും അവിചാരിതമായാണ് ഞാന്‍ ഗൃഹനിര്‍മാണ മേഖലയിലെ സാധ്യതകള്‍ മനസിലാക്കിയത്. ഒരു കെട്ടിടം പൂര്‍ത്തിയാക്കുമ്പോള്‍ പലവിധ സാമഗ്രികള്‍ ആവശ്യമായി വരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളതും ലഭ്യത കുറഞ്ഞതുമായ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി അതിന്റെ സാധ്യതകളെ വിലയിരുത്തുകയാണ് ഞാന്‍ ചെയ്തത്. ഫ്‌ലോറിംഗ് രംഗത്ത് ടൈലുകള്‍, മാര്‍ബിളുകള്‍ തുടങ്ങി പലവിധ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ തനത് ഉല്‍പ്പന്നം എന്ന നിലയില്‍ വുഡ് ടൈലുകള്‍ക്ക് വിപണി ഏറെയുണ്ടെന്ന് ഞാന്‍ മനസിലാക്കി. തുടര്‍ന്നാണ് വുഡ് ടൈല്‍ നിര്‍മാണത്തിന്റെ സാധ്യതകള്‍ തിരയുന്നത്. തീര്‍ത്തും വിഘടിതമായി നില്‍ക്കുന്ന ആ മേഖലയെ സംഘടിതമാക്കി ടൈലുകളുടെ ഉല്‍പ്പാദനം ആരംഭിക്കുകയായിരുന്നു ഞാന്‍ ചെയ്തത്. ബിസിനസിലെ കന്നിക്കാരന്‍ ആയതിനാല്‍ തന്നെ വളരെ കുറഞ്ഞ നിക്ഷേപത്തിലായിരുന്നു തുടക്കം” ജോ രഞ്ജി പറയുന്നു

2014 ല്‍ ഡല്‍ഹി ആസ്ഥാനമായാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. വ്യത്യസ്തതയും ഗുണനിലവാരവും ഒത്തിണങ്ങിയതോടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു. കേരളത്തിലും മികച്ച വിപണിയുണ്ടെന്ന് മനസിലാക്കിയതോടെയാണ് ടെറാ ക്രാഫ്റ്റ് കേരളത്തിലും ഷോറൂമുകള്‍ തുറക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന വിവിധ ഫാക്റ്ററികളെ ഒരുമിച്ച് ചേര്‍ത്താണ് ടെറാ ക്രാഫ്റ്റിന്റെ പ്രവര്‍ത്തനം. നിര്‍മാണത്തിനും വിപണനത്തിനും ഇടക്ക് പലതവണ ഗുണനിലവാര പരിശോധന നടത്തിയ ഉല്‍പ്പന്നങ്ങള്‍ മാത്രമേ വില്‍പനക്കായി എത്തിക്കാറുള്ളൂ.പ്രകൃതിയോട് ഇണങ്ങിയ ഫ്‌ലോറിംഗ് എന്ന ആശയമാണ് ടെറാ ക്രാഫ്റ്റ് വുഡന്‍ ടൈല്‍സിലൂടെ പ്രാവര്‍ത്തികമാക്കുന്നത്.

കര്‍ട്ടനുകള്‍ , സോഫ നിര്‍മാണം തുടങ്ങിയക്കാവശ്യമായ എല്ലാവിധ ഫര്‍ണിഷിംഗ് മെറ്റിരിയലുകളും ഇവിടെ ലഭ്യമാണ്. വ്യത്യസ്തതയാര്‍ന്ന മെറ്റിരിയലുകള്‍ , ഡിസൈനുകള്‍ , നിറം എന്നിവയെല്ലാമാണ് ഈ വിഭാഗത്തിന്റെ പ്രത്യേകത. ഏത് ബജറ്റ് റേഞ്ചിലുള്ള ഉല്‍പ്പന്നവും ഇവിടെ ലഭ്യമാണ്. ഒറ്റ നോട്ടത്തില്‍ ലക്ഷ്വറിയാണ് ഈ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന ഉറപ്പ്.അധികമാരും പരിഗണിക്കാത്ത ഫര്‍ണിഷിംഗ് ഫാബ്രിക്ക് മേഖലയില്‍ തന്റെ സ്ഥാപനത്തിന്റെ സാധ്യത കണ്ടെത്തിയതിലൂടെ ജോ രഞ്ജി ബിസിനസ് തനിക്ക് ചേര്‍ന്ന മേഖല തന്നെയാണെന്ന് ഉറപ്പിച്ചു.

നമ്മുടെ നാട്ടില്‍ അത്രകണ്ട് പരിചയമില്ലാത്ത ഒരു ഉല്‍പ്പന്നമാണ് വാള്‍ പേപ്പറുകള്‍. എന്നാല്‍ ടെറാ ക്രാഫ്റ്റിലൂടെ അതും മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി. വ്യത്യസ്തമായ ഡിസൈനുകളില്‍, അതിലും വ്യത്യസ്തമായ നിറങ്ങളില്‍ അണിയിച്ചൊരുക്കിയ വീടിന്റെയും കെട്ടിടങ്ങളുടെയും അകത്തളങ്ങള്‍ ഒരേ സമയം ആഡംബരവും പ്രൗഢിയും പങ്കുവച്ചു. വിപണി സാധ്യത തീരെ കുറഞ്ഞ ആ മേഖലയില്‍ പോലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഈ സംരംഭകന് കഴിഞ്ഞു എന്നിടത്താണ് ജോ രഞ്ജിയുടെ വിജയം.

റിസര്‍ച്ചാണ് ബലം

റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗമാണ് സ്ഥാപനത്തിന്റെ മുഖം. ഏതൊരു പുതിയ ഉല്‍പ്പന്നവും ഡിസൈനും വിപണിയില്‍ ഇറക്കുന്നതിനു മുന്‍പായി അതിന്റെ സാധ്യതകള്‍ നന്നായി വിലയിരുത്തും. ഇതിന് മാത്രമായി ഒരു പ്രത്യേക വിഭാഗത്തെത്തന്നെ നിയോഗിച്ചിട്ടുണ്ട്. ഒരു വര്ഷത്തോളമുള്ള വിപണി പഠനത്തിന് ശേഷമാണ് റിസര്‍ച്ച് വിഭാഗം ഒരു പുതിയ ഉല്‍പ്പന്നം വിപണിയിലിറക്കുന്നത്. അത് കൊണ്ട് തന്നെ അവ പിന്തള്ളപ്പെടാനുള്ള സാധ്യത വളരെ വിരളമാണ്. വുഡന്‍ ടൈലുകള്‍, വാള്‍ പേപ്പറുകള്‍, വാള്‍ പാനല്‍ തുടങ്ങി എല്ലാ മേഖലകളിലും ഇത് സംബന്ധിച്ച ഗവേഷണം തുടര്‍ന്ന് വരികയാണ്. വിപണിയുടെ സാഹചര്യങ്ങളും താല്‍പര്യങ്ങളും മനസിലാക്കുക എന്നതാണ് പ്രധാനം. ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍, അവരുടെ താല്‍പര്യങ്ങളില്‍ വരുന്ന മാറ്റം, നിറങ്ങള്‍, എന്നിവയെല്ലാം മനസിലാക്കിയ ശേഷം മാത്രമാണ് ഉല്‍പ്പന്നങ്ങളുടെ വികസനം ആരംഭിക്കുന്നത്. ഇനിയും ഈ രംഗത്ത് ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നാണ് ടെറാ ക്രാഫ്റ്റ് സ്ഥാപകന്‍ ജോ രഞ്ജി പറയുന്നത്. കാലത്തിനൊത്തുള്ള മാറ്റത്തിലൂടെ വിജയം കയ്യെത്തിപ്പിടിക്കാന്‍ കഴിയുമെന്ന് ടെറാ ക്രാഫ്റ്റ് തെളിയിക്കുന്നു.

Categories: FK Special, Slider