വാട്ട്‌സാപ്പില്‍ ബിസിനസുകള്‍ക്കായി കാറ്റലോഗ് ഫീച്ചര്‍

വാട്ട്‌സാപ്പില്‍ ബിസിനസുകള്‍ക്കായി കാറ്റലോഗ് ഫീച്ചര്‍

ന്യൂഡെല്‍ഹി: ചെറുകിട ബിസിനസ്സുകള്‍ക്ക് ഉപഭോക്താക്കളുമായുള്ള ബന്ധം സജീവമായി നിലനിര്‍ത്തുന്നതിനും വളര്‍ച്ച സുഗമമാക്കുന്നതിനായി, ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പ് ചെറുകിട ബിസിനസുകള്‍ക്കായി ‘കാറ്റലോഗ് ഫീച്ചര്‍’ അവതരിപ്പിച്ചു. ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ വാട്ട്‌സ്ആപ്പ് ബിസിനസ് അപ്ലിക്കേഷനിലൂടെ പങ്കിടാന്‍ ഇത് സഹായിക്കും. ഇന്ത്യ, ബ്രസീല്‍, ജര്‍മനി, ഇന്തോനേഷ്യ, മെക്‌സിക്കോ, യുകെ, യുഎസ് എന്നിവിടങ്ങളിലെ ഉപയോക്താക്കളുടെ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഈ സവിശേഷത ലഭ്യമാണ്.

‘മുമ്പ് ബിസിനസുകള്‍ക്ക് വാട്ട്‌സാപ്പില്‍ തങ്ങളുടെ ഉല്‍പ്പന്ന ഫോട്ടോകള്‍ പ്രത്യേകം അയക്കുകയും വിവരങ്ങള്‍ ആവര്‍ത്തിച്ച് നല്‍കുകയും ചെയ്യണമായിരുന്നു. എന്നാല്‍ പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയും ബിസിനസുകളുടെ മുഴുവന്‍ കാറ്റലോഗും വാട്ട്‌സ്ആപ്പിനുള്ളില്‍ തന്നെ കാണാനാകും. ഇത് ബിസിനസുകളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാതെ തന്നെ വാട്ട്‌സാപ്പിലൂടെ വിലയിരുത്താന്‍ ഉപയോക്താക്കള്‍ക്കും അവസരം നല്‍കുന്നുവെന്ന് വാട്ട്‌സാപ്് വിശദീകരിച്ചു.

Comments

comments

Categories: FK News