Archive

Back to homepage
Business & Economy FK News

ബിസിനസ് ശുഭാപ്തി വിശ്വാസം 19.5% ഇടിഞ്ഞ് 18 വര്‍ഷത്തിലെ താഴ്ന്ന നിലയില്‍

ന്യൂഡെല്‍ഹി: നടപ്പു പാദത്തില്‍ പുതിയ ഓര്‍ഡറുകളും വില്‍പ്പന വിലകളും സംബന്ധിച്ച കോര്‍പ്പറേറ്റ് ഇന്ത്യയുടെ ശുഭാപ്തിവിശ്വാസം 18 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് റിപ്പോര്‍ട്ട്. ഒക്‌റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ വളര്‍ച്ചയില്‍ ഇടിവ് പ്രകടമാകുമെന്നും കമ്പനികള്‍ വിലയിരുത്തുന്നു. ഡണ്‍ & ബ്രാഡ്‌സ്ട്രീറ്റിന്റെ സംയോജിത ബിസിനസ് ശുഭാപ്തി

FK News

ഓണ്‍ലൈന്‍ വിഡിയോ സംപ്രേഷണത്തിന്റെ ചട്ടക്കൂടിനായി അടുത്താഴ്ച വീണ്ടും ചര്‍ച്ച

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള വിഡിയോ സംപ്രേഷണത്തിന് ചട്ടക്കൂട് ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ആശയ വിനിമയ പ്രക്ഷേപണ മന്ത്രാലയം അഭിപ്രായ സമാഹരണത്തിനായി അടുത്തയാഴ്ച ചര്‍ച്ച സംഘടിപ്പിക്കും. ചെന്നൈയിലാണ് ഈ രണ്ടാം ഘട്ട ചര്‍ച്ച നടക്കുന്നത്. എങ്കിലും ഈ മേഖലയില്‍ ഒരു സെന്‍സര്‍ഷിപ്പ് നടപ്പാക്കാന്‍ സര്‍ക്കാര്‍

Banking

എസ്ബിഐ വായ്പാ നിക്ഷേപ നിരക്കുകള്‍ കുറച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിക്ഷേപ, വായ്പാ പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റ് അഥവാ എംസിഎല്‍ആറില്‍ 5 ബേസിസ് പോയ്ന്റിന്റെ കുറവാണ് എല്ലാ കാലപരിധിയിലുമുള്ള

FK News

വാട്ട്‌സാപ്പില്‍ ബിസിനസുകള്‍ക്കായി കാറ്റലോഗ് ഫീച്ചര്‍

ന്യൂഡെല്‍ഹി: ചെറുകിട ബിസിനസ്സുകള്‍ക്ക് ഉപഭോക്താക്കളുമായുള്ള ബന്ധം സജീവമായി നിലനിര്‍ത്തുന്നതിനും വളര്‍ച്ച സുഗമമാക്കുന്നതിനായി, ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പ് ചെറുകിട ബിസിനസുകള്‍ക്കായി ‘കാറ്റലോഗ് ഫീച്ചര്‍’ അവതരിപ്പിച്ചു. ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ വാട്ട്‌സ്ആപ്പ് ബിസിനസ് അപ്ലിക്കേഷനിലൂടെ പങ്കിടാന്‍ ഇത് സഹായിക്കും. ഇന്ത്യ, ബ്രസീല്‍, ജര്‍മനി,

FK News

ആഭ്യന്തര വ്യോമയാന യാത്രികരുടെ എണ്ണത്തിലെ വളര്‍ച്ച 1.6% ആയി ഇടിഞ്ഞു

ന്യൂഡെല്‍ഹി: ദുര്‍ബലമായ സാമ്പത്തിക അന്തരീക്ഷത്തിന്റെയും സ്വകാര്യ ഉപഭോഗത്തിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിലെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് സെപ്റ്റംബറില്‍ 1.6 ശതമാനമായി കുറഞ്ഞു. ഓഗസ്റ്റില്‍ ഇത് 4.5 ശതമാനമായിരുന്നു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (ഐഎടിഎ) കണക്കനുസരിച്ച്, പ്രധാന

FK News

പാക്കിസ്ഥാന്‍ ഗ്രേ ലിസ്റ്റില്‍ തന്നെ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമബാദ്: കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയെത്തുടര്‍ന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിലായ പാക്കിസ്ഥാന്‍ അടുത്ത ഫെബ്രുവരിക്ക് ശേഷവും ഇതേ പട്ടികയില്‍ തുടരുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പാരീസ് ആസ്ഥാനമായുള്ള എഫ്എടിഎഫ് പാക്കിസ്ഥാനെ

Politics

അയോധ്യ ബാധിക്കില്ല; പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം

ജാര്‍ഖണ്ഡിലും ഇനി നിയമസഭാ തെരഞ്ഞെടുപ്പ് കാലമാണ്. ഈ മാസം 30 മുതല്‍ അടുത്തമാസം ഇരുപതുവരെ അഞ്ചുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ്. അതോടൊപ്പം ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ഫലങ്ങള്‍ പാര്‍ട്ടിക്ക് ഒരു പാഠവുമാണ്. അതനുസരിച്ചുള്ള

Politics

കാവിചുറ്റാനുള്ള ശ്രമം വിജയിക്കില്ലെന്ന് രജനീകാന്ത്

ചെന്നൈ: പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി തന്നെ ക്ഷണിച്ചിട്ടില്ലെന്നും അതിനുള്ള ശ്രമം വിജയിക്കില്ലെന്നും ചലച്ചിത്രതാരം രജനീകാന്ത്. തന്നെയോ തിരുവള്ളുവരെയോ കാവിചുറ്റാനുള്ള ബിജെപിയുടെ നീക്കത്തെക്കുറിച്ച് ബോധവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയാഴ്ച കാവി വസ്ത്രം ധരിച്ചുള്ള പുരാതന തമിഴ്കവി തിരുവള്ളുവരുടെ ചിത്രം ബിജെപി പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ്

Politics

ആദ്വാനിക്ക് പ്രധാനമന്ത്രി ജന്മദിന ആശംസകള്‍ നേര്‍ന്നു

ന്യൂഡെല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ 92-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. പാര്‍ട്ടിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ആധിപത്യ ധ്രുവമാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു. പ്രധാനമന്ത്രി അദ്വാനിയെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി

Politics

മുലായത്തിനെതിരായ കേസ് മായാവതി പിന്‍വലിച്ചു

ലഖ്‌നൗ: 1995 ലെ കുപ്രസിദ്ധമായ സംസ്ഥാന ഗസ്റ്റ് ഹൗസ് സംഭവത്തില്‍ സമാജ്വാദി സ്ഥാപകനേതാവ് മുലായം സിംഗിനെതിരായ കേസ് പിന്‍വലിക്കാന്‍ ബഹുജന്‍ സമാജ് പാര്‍ട്ടി പ്രസിഡന്റ് മായാവതി തീരുമാനിച്ചു. കേസ് പിന്‍വലിക്കണമെന്ന് മായാവതി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ വിശദാംശങ്ങളൊന്നും അറിയില്ലെന്നും ബിഎസ്പി

Politics

നേപ്പാളിന്റെ അതിര്‍ത്തിയിലും ചൈനീസ് കയ്യേറ്റം

കാഠ്മണ്ഡു: ടിബറ്റില്‍ നടന്നുകൊണ്ടിരിക്കുന്ന റോഡ് വിപുലീകരണ പദ്ധതിയിലൂടെ ചൈന നേപ്പാളിലെ പ്രദേശങ്ങളിലേക്ക് അതിക്രമിച്ച് കടക്കുകയാണെന്ന് കാഠ്മണഡുവിലെ സര്‍വേ വകുപ്പ് അറിയിച്ചു. ചൈനീസ് അതിര്‍ത്തിയിലുള്ള സംഖുവാസഭ, റാസുവ, സിന്ധുപാല്‍ചൗക്ക്, ഹുംല എന്നിവയുള്‍പ്പെടെ നാല് വ്യത്യസ്ത ജില്ലകളിലായി 36 ഹെക്റ്റര്‍ ഭൂമിയാണ് ബെയ്ജിംഗ് കയ്യേറിയിരിക്കുന്നതെന്ന്

Business & Economy Slider

ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ താക്കീത്

ന്യൂഡെല്‍ഹി: അനിയന്ത്രിതമായ ഡിസ്‌കൗണ്ട് വില്‍പ്പന തുടരുകയും നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിപ്പ് നല്‍കി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയല്‍. ഡിസ്‌കൗണ്ടുകളിലൂടെ ഇരപിടിക്കാന്‍ ശ്രമിക്കരുതെന്ന് മന്ത്രാലയം ഇ-കൊമേഴ്‌സ് കമ്പനികളെ

FK News Slider

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കും 52 ലക്ഷം തൊഴിലുകള്‍

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ നേരിട്ട് സൃഷ്ടിക്കുക 12.5 ലക്ഷം തൊഴിലവസരങ്ങള്‍ പരോക്ഷമായി 39-44 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പടുമെന്ന് റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: 2025 ഓടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ നാലിരട്ടി വളര്‍ച്ച നേടുമെന്നും 12.5 ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുമെന്നും ഐടി സേവന

Health

അരവണ്ണം മറവിരോഗ ലക്ഷണം

ഒരു വ്യക്തിയുടെ ഭാരം നിര്‍ണ്ണയിക്കാന്‍ ഡോക്ടര്‍മാരും ഗവേഷകരും ഉപയോഗിക്കുന്നതാണ് അരവണ്ണം അഥവാ ബോഡി മാസ് സൂചിക (ബിഎംഐ) വ്യാപകമായി പ്രയോജനപ്പെടുമ്പോഴും ബിഎംഐക്ക് അതിന്റെ കുറവുകളുണ്ട്. കൊഴുപ്പും പേശികളുടെ ബലവും തമ്മിലുള്ള വ്യത്യാസം കാണിക്കുന്നില്ല എന്നതാണ് ഒരു പോരായ്മ. ഇക്കാരണത്താല്‍, അരയില്‍ നിന്ന്

Top Stories

മൈക്രോസോഫ്റ്റിന്റെ പുതിയ റോള്‍

കമ്പ്യൂട്ടറുകള്‍ ജീവിതം സുഗമമാക്കുമെന്നാണല്ലോ പൊതുവേ പറയപ്പെടുന്നത്. കമ്പ്യൂട്ടര്‍ എന്നു പറയുമ്പോള്‍ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമൊക്കെ ചേരുന്നതാണെന്നു നമ്മള്‍ക്ക് അറിയാം. മൗസും, കീ പാഡും, മോണിട്ടറുമൊക്കെ ഹാര്‍ഡ്‌വെയര്‍ എന്നു വിളിക്കുന്നു. കമ്പ്യൂട്ടറിനെ പ്രവര്‍ത്തിപ്പിക്കുന്ന പ്രോഗ്രാമുകളെ സോഫ്റ്റ്‌വെയറെന്നും പറയുന്നു. പ്രോഗ്രാമുകള്‍ രൂപപ്പെടുത്താന്‍ അഥവാ സൃഷ്ടിച്ചെടുക്കാനുള്ള കഴിവ്

FK Special Slider

ബിസിനസ് മാനേജ്‌മെന്റ് ഒരിക്കലും ഇങ്ങനെയാകരുത് !

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സംരംഭകരംഗത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ സഹായിച്ച ഘടകമെന്തെന്നുള്ള ചോദ്യത്തിനുള്ള ഉത്തരമായി പോപ്പീസ് ബേബി കെയര്‍ മാനേജിംഗ് ഡയറക്റ്ററായ ഷാജു തോമസ് ഒരിക്കല്‍ പറഞ്ഞതിതാണ്…”സംരംഭം വികസിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു. എന്നാല്‍ അത് എന്റെ മാത്രം ആവശ്യമാണെന്ന തോന്നലിലല്ല ഞാന്‍ സ്ഥാപനം

FK News

ഇന്ത്യയെ കണ്ടെത്താന്‍ ഹെലോ ട്രാവല്‍

ന്യൂഡെല്‍ഹി: പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഹെലോ ഇന്ത്യയിലുടനീളമുള്ള സഞ്ചാരികള്‍ക്കായി മൂന്നു മാസത്തെ യാത്ര പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നു. ഹെലോ ട്രാവല്‍ എന്ന പ്രചാരണത്തിലൂടെ വിവിധ ഭാഷകളിലുള്ള സമൂഹങ്ങളെ ലക്ഷക്കണക്കിന് വരുന്ന ഉപയോക്താക്കളിലൂടെ ഇന്ത്യയെ അഭിവാദ്യം ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഹെലോ ട്രാവലിലൂടെ ഇന്ത്യയുടെ

FK News

ആര്‍സിഇപി അംഗങ്ങളോട് ഇന്ത്യയെയും ഉള്‍പ്പെടുത്തണമെന്ന് ചൈന

ഇന്ത്യയെ പദ്ധതിയിലുള്‍പ്പെടുത്താനുള്ള അവസരം നഷ്ടമാക്കരുതെന്ന് ഗ്ലോബല്‍ ടൈംസ് ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള ദേശീയ ദിനപത്രമാണ് ഗ്ലോബല്‍ ടൈംസ് ആര്‍സിഇപിയില്‍ ചേരില്ലെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മേഖല സമഗ്ര

FK News

ചൈനയിലെ സമ്പന്നരില്‍ ഒന്നാമന്‍ ജാക് മാ തന്നെ

ആലിബാബ സ്ഥാപകന്റെ സമ്പദ്ദ് 38.2 ബില്യണ്‍ ഡോളര്‍ 2018ല്‍ ഇത് 34.6 ബില്യണ്‍ ഡോളറായിരുന്നു. രണ്ടാമന്‍ മാ ഹുവാതെംഗ് ബെയ്ജിംഗ്: ഇ-കൊമേഴ്‌സ് സംരംഭമായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജാക് മാ തന്നെയാണ് ചൈനയിലെ സമ്പന്നരിലെ ഒന്നാമന്‍. ഫോബ്‌സ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച

FK News

അന്താരാഷ്ട്ര കപ്പലുകള്‍ക്ക് സള്‍ഫര്‍ കുറഞ്ഞ മറൈന്‍ ഫ്യുവലുമായി ഇന്ത്യന്‍ ഓയില്‍

കൊച്ചി: സമുദ്ര മലിനീകരണം ഒഴിവാക്കുന്നതിന്റെ ഭാഗമായി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, അന്താരാഷ്ട്ര കപ്പലുകള്‍ക്ക്, കുറഞ്ഞ തോതില്‍ മാത്രം സള്‍ഫര്‍ അടങ്ങിയ ഫര്‍ണസ് ഓയില്‍ ലഭ്യമാക്കിത്തുടങ്ങി. ഇതിന്റെ പ്രഥമ വില്‍പ്പന കൊച്ചിയിലും കാണ്ടലയിലുമായി നടന്നു. ദക്ഷിണാഫ്രിക്കയിലേക്കു പോകുന്ന അന്താരാഷ്ട്ര കപ്പലായ എംവിയുഎസിസി റാസ്