എച്ച്പിയെ ഏറ്റെടുക്കാനൊരുങ്ങി സിറോക്‌സ്

എച്ച്പിയെ ഏറ്റെടുക്കാനൊരുങ്ങി സിറോക്‌സ്

കളമൊരുങ്ങുന്നത് 1.91 ലക്ഷം കോടി രൂപയുടെ ഇടപാടിന്

വാഷിംഗ്ടണ്‍: ടെക് കമ്പനിയായ സിറോക്‌സ് ഹോള്‍ഡിംഗ്‌സ് കോര്‍പ്, പേഴ്‌സണല്‍ കംപ്യൂട്ടര്‍ നിര്‍മാതാക്കളായ എച്ച്പി (ഹ്യൂലറ്റ്-പക്കാര്‍ഡ്) ഇന്‍കിനെ ഏറ്റെടുക്കാന്‍ ആലോചിക്കുന്നു. 1,91,000 കോടി രൂപ മൂല്യമുള്ള (27 ബില്യണ്‍ ഡോളര്‍) ഇടപാടാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇടപാടിനെ പിന്തുണച്ചുകൊണ്ട് ഒരു പ്രമുഖ ബാങ്ക് സിറോക്‌സിന് ഫണ്ട് നല്‍കാമെന്ന ഉറപ്പ് നല്‍കിയതായി യുഎസ് ആസ്ഥാനമാക്കിയ അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു കമ്പനികളും വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ സിറോക്‌സ് ബോര്‍ഡ് വിഷയം ചര്‍ച്ച ചെയ്‌തെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ജാപ്പനീസ് കമ്പനിയായ ഫുജി ഫിലിം ഹോള്‍ഡിംഗുമായുള്ള ബന്ധം വേര്‍പെടുത്തിയാണ് സിറോക്‌സ് എച്ച്പിയെ സ്വന്തമാക്കാനൊരുങ്ങുന്നത്. ഫുജിയുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ഫുജി സിറോക്‌സിലെ തങ്ങളുടെ 25% ഓഹരികള്‍ 2.3 ബില്യണ്‍ ഡോളറിന് വില്‍ക്കുമെന്ന് തിങ്കളാഴ്ച കമ്പനി വ്യക്തമാക്കിയിരുന്നു. ഫുജി ഫിലിമുമായി ലയിക്കാനുള്ള 6.1 ബില്യണ്‍ ഡോളറിന്റെ ഇടിപാട് സിറോക്‌സിന്റെ രണ്ട് പ്രധാന നിക്ഷേപകരായ കാള്‍ ഐക്കന്‍, ഡാര്‍വിന്‍ ഡീസണ്‍ എന്നിവരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം റദ്ദാക്കിയിരുന്നു.

Comments

comments

Categories: Business & Economy
Tags: HP, Xerox