റീസൈക്കിളിംഗ് ബിസിനസില്‍ കൈകോര്‍ത്ത് ടൊയോട്ടയും സുസുകിയും

റീസൈക്കിളിംഗ് ബിസിനസില്‍ കൈകോര്‍ത്ത് ടൊയോട്ടയും സുസുകിയും

നോയിഡയില്‍ പുതിയ വാഹന ഡിസ്മാന്റിലിംഗ് യൂണിറ്റ് സ്ഥാപിക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ പങ്കാളിത്തം വികസിപ്പിച്ച് സുസുകി മോട്ടോര്‍ കോര്‍പ്പും ടൊയോട്ടയും രംഗത്ത്. ജപ്പാനിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ സുസുകിയും ടൊയോട്ടയും സംയുക്തമായി ഇന്ത്യയില്‍ റീസൈക്കിളിംഗ് ബിസിനസിനു തുടക്കമിടാന്‍ പദ്ധതിയിടുന്നു. മാരുതി സുസുകി ടൊയോട്ട്‌സു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എംഎസ്ടിഐ) എന്ന പേരിലുള്ള ജോയിന്റ് വെഞ്ച്വര്‍ കമ്പനിയിലൂടെയാണ് റീസൈക്കിളിംഗ് ബിസിനസ് രംഗത്തേക്ക് കടക്കുന്നത്.

ഇരുകമ്പനികളും തമ്മിലുള്ള ധാരണ പ്രകാര ആദ്യ വാഹന ഡിസ്മാന്റിലിംഗ് യൂണിറ്റ് നോയിഡയില്‍ സ്ഥാപിക്കാനാണ് നീക്കം. പ്രതിമാസം 2000 വാഹനങ്ങള്‍ റീസൈക്കിളിംഗിന് വിധേയമാക്കാനാണ് നീക്കം. റോഡ് ഗതാഗത, ദേശീയപാതാ മന്ത്രാലയം ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും പഴയ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള നടപടികള്‍ക്കു തുടക്കമിട്ടതോടെയാണ് ഓട്ടോ ഭീമന്‍മാര്‍ ചേര്‍ന്ന് ബിസിനസില്‍ പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചത്. പരിസ്ഥിതിയോട് ഇണങ്ങുന്ന രീതിയില്‍ റീസൈക്കിളിംഗ് നടത്തുന്നത് ഇരു കമ്പനികള്‍ക്കും കൂടുതല്‍ ഗുണകരമാകുമെന്ന് മാരുതു സുസുകി മാനേജിംഗ് ഡയറക്റ്റര്‍ കെനിച്ചി യുകാവ പറഞ്ഞു. പഴയ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്നും ഒഴിവാക്കുന്നത് റോഡില്‍ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ആദ്യമായി വാഹന റീസൈക്കിളിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചത് ഓട്ടോ നിര്‍മാണ കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ്.

Comments

comments

Categories: Top Stories

Related Articles