സമ്മാനമായി ലഭിച്ച അലങ്കാര കോഴി മാറ്റി മറിച്ച ജീവിതം

സമ്മാനമായി ലഭിച്ച അലങ്കാര കോഴി മാറ്റി മറിച്ച ജീവിതം

ഒരു ജോടി അലങ്കാര കോഴികള്‍ സന്തോഷിനെ സംരംഭകനാക്കി മാറ്റിയത് ഇങ്ങനെയാണ്

വാഴ ഗവേഷണ കേന്ദ്രത്തില്‍ സൂപ്രണ്ടാണ് സന്തോഷ്. ഇന്ന് ഇരുപതോളം അലങ്കാര കോഴികളാണ് സന്തോഷിന്റെ മുറ്റത്ത് കൊത്തിപ്പെറുക്കി നടക്കുന്നത്. സമ്മാനമായി ലഭിച്ച ഒരു ജോടി സുന്ദരി കോഴിയാണ് സന്തോഷിന്റെ ജീവിതം മാറ്റി മറിക്കുന്നത്. എട്ട് വര്‍ഷം മുമ്പ് സുഹൃത്തില്‍ നിന്നുമാണ് സന്തോഷിന് ഒരു അമേരിക്കന്‍ സില്‍ക്കി കോഴിയെ ലഭിക്കുന്നത്. സുന്ദരി കോഴികളെ കാണുന്നത് തന്നെ സന്തോഷിന് ഏറെ സന്തോഷം നല്‍കുന്നു, വരുമാനവും. അലങ്കാര കോഴികളുടെ പരിചരണവും പ്രചനനവും വില്‍പ്പനയും സന്തോഷിന്റെ അലങ്കാര കോഴികളുടെ ലോകം ഏറെ വര്‍ണാഭമാക്കുന്നു.

അലങ്കാര കോഴിയെ സമ്മാനമായി ലഭിച്ചപ്പോള്‍ അതിന്റെ ഭംഗിയെ കുറിച്ച് മാത്രമാണ് സന്തോഷ് ആദ്യം ശ്രദ്ധിച്ചത്. അങ്ങനെ കൂടുതല്‍ പഠിക്കുന്നതിന് വേണ്ടി ഇന്റര്‍നെറ്റും നിരവധി പുസ്തകങ്ങളും പരതി. അങ്ങനെയാണ് അലങ്കാര കോഴികള്‍ക്ക് വിപണിയില്‍ ഏറെ ആവശ്യക്കാര്‍ ഉണ്ടെന്ന് സന്തോഷ് മനസ്സിലാക്കിയത്. പിന്നീട് സന്തോഷ് അലങ്കാര കോഴികള്‍ക്ക് വേണ്ടിയുളള അന്വേഷണമായി. അങ്ങനെ സംസ്ഥാനത്ത് ഉടനീളമുളള അലങ്കാര കോഴി കര്‍ഷകരില്‍ നിന്നും സന്തോഷ് മികച്ച ബ്രീഡുകള്‍ സ്വന്തമാക്കി. തന്റെ വീടിന് ചുറ്റുമുളള കുറച്ച് സ്ഥത്താണ് അലങ്കാര കോഴികളെ വളര്‍ത്തുന്നത്.

ലോകത്തിന്റെ ഏത് കോണിലും ജനിക്കുന്ന കോഴി ബ്രീഡറുടെ വൈദഗ്ദ്ധ്യം കൊണ്ട് പുതിയ വലിപ്പം, അങ്കവാല്‍, തൂക്കം, വ്യത്യസ്ത നിറത്തിലുളള മുട്ടത്തോട് എന്ന നിലയിലേക്ക് മാറുന്നു. വളരെ വിലയേറിയ അലങ്കാര കോഴിയുടെ പിറവി അവിടെ ആരംഭിക്കുന്നു. ഒരു ദിവസം പ്രായമായ കോഴി കുഞ്ഞുങ്ങളെ വരെ വിപണനത്തിന് സജ്ജമാക്കി. 600 രൂപ മുതലാണ് വില. പ്രജനന സമയത്ത് ഇവയുടെ വില 3000-14000 രൂപ വരെയായി വര്‍ധിക്കും. സന്തോഷിന്റെ മകന്‍ വൈശാഖിനാണ് വിപണന ചുമതല. ഫേസ്ബുക്ക്,വാട്‌സ്ആപ്പ് പോലുളള സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് വിപണനം നടത്തുന്നത്.

Comments

comments

Categories: FK Special