ആന്‍ഡ്രോയ്ഡില്‍ ഓഫീസ് ടൂളുകള്‍ ലഭ്യമാക്കി മൈക്രോസോഫ്റ്റ് ആപ്പ്

ആന്‍ഡ്രോയ്ഡില്‍ ഓഫീസ് ടൂളുകള്‍ ലഭ്യമാക്കി മൈക്രോസോഫ്റ്റ് ആപ്പ്

റെഡ്‌മോണ്ട് (വാഷിംഗ്ടണ്‍): വേഡ്, എക്‌സല്‍, പവര്‍ പോയ്ന്റ് ഉള്‍പ്പെടെയുള്ള എല്ലാ അവശ്യ ഓഫീസ് ഉപകരണങ്ങളെയും സംയോജിപ്പിക്കുന്ന ഒരു പുതിയ ഓഫീസ് ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡിനായി മൈക്രോസോഫ്റ്റ് വികസിപ്പിച്ചു പുറത്തിറക്കി. ഈ ആപ്പിന്റെ പേര് മൈക്രോസോഫ്റ്റ് ഓഫീസ്: വേഡ്, എക്‌സല്‍, പവര്‍ പോയ്ന്റ് & മോര്‍ എന്നാണ്. ഇതിന്റെ ബീറ്റാ പതിപ്പാണ് (ഏതെങ്കിലും സോഫ്റ്റ് വെയര്‍ വിപണിയിലിറക്കുന്നതിനു മുമ്പ് ആളുകളുടെ അഭിപ്രായം അറിയുന്നതിനു വളരെ കുറച്ചു ആളുകള്‍ക്കു മാത്രം ലഭ്യമാക്കുന്ന പതിപ്പ്) ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഒഎസുള്ള ഫോണിലോ, ടാബ്‌ലെറ്റിലോ ഡോക്യുമെന്റുകള്‍ ക്രിയേറ്റ് ചെയ്യുവാനും, എഡിറ്റ് ചെയ്യാനും സഹായിക്കുന്നതാണ് ഈ ആപ്പ്. ഒരു ഫോട്ടോയില്‍ നിന്ന് പിഡിഎഫ് ഫയലുകള്‍ ക്രിയേറ്റ് ചെയ്യുന്നതിനോ, വേഡ്, എക്‌സല്‍, പവര്‍ പോയന്റ് ഫയലുകളെ പിഡിഎഫിലേക്കു മാറ്റുന്നതിനോ ഈ ആപ്പിലൂടെ സാധിക്കുമെന്നതാണ് എടുത്തുപറയാവുന്ന സവിശേഷത.

Comments

comments

Categories: Top Stories
Tags: Microsoft