അയോധ്യാകേസ്: പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ ബിജെപി നിര്‍ദേശം

അയോധ്യാകേസ്: പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ ബിജെപി നിര്‍ദേശം

ന്യൂഡെല്‍ഹി: അയോധ്യാ കേസില്‍ സുപ്രീംകോടതി വിധി വന്നതിനുശേഷം പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കര്‍ശന നിര്‍ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും അഭിപ്രായങ്ങള്‍ പുറത്തുവരുന്നതുവരെ ആരും പ്രസ്താവനയോ അഭിപ്രായപ്രകടനമോ നടത്തരുതെന്നാണ് നിര്‍ദേശം പാര്‍ട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി ഡെല്‍ഹിയില്‍ പാര്‍ട്ടിയുടെ മേഖലതിരിച്ചുള്ള യോഗം വിളിച്ചുചേര്‍ത്തിരുന്നു. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ പങ്കെടുത്തു. ഇതുകൂടാതെ പെരുമാറ്റച്ചട്ടം ചര്‍ച്ച ചെയ്യുന്നതിനായി തെക്കന്‍ മേഖലയ്ക്ക് വേണ്ടി ബെംഗളൂരുവിലും കിഴക്കന്‍ പ്രദേശത്തിന് കൊല്‍ക്കത്തയിലും പടിഞ്ഞാറന്‍ മേഖലയ്ക്ക് മുംബൈയിലും പാര്‍ട്ടി യോഗം ചേര്‍ന്നു.

”വിധി ദിവസത്തില്‍ നേതാക്കള്‍ക്കായി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒരു ലിസ്റ്റ് ഉണ്ട്. നേതാക്കളാരും ഇതിനെക്കുറിച്ച് അഭിപ്രായം പറയരുത്. ഉത്തരവ് വന്നതിനുശേഷം പ്രധാനമന്ത്രി ഒരു പ്രസ്താവന നടത്തും. നിര്‍ദേശം ലഭിക്കുന്നതിന് മന്ത്രിമാര്‍ കാത്തിരിക്കണം. പാര്‍ട്ടി പക്ഷത്തുനിന്ന് ബിജെപി പ്രസിഡന്റ് ആദ്യം തന്റെ അഭിപ്രായവുമായി രംഗത്തെത്തും, ”ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നവംബര്‍ 17 ന് വിരമിക്കുന്നതിനുമുമ്പാണ് വിധി പ്രസ്താവിക്കുക. അയോധ്യ വിധി സംബന്ധിച്ച് നേതാക്കളുടെ പെരുമാറ്റത്തെ വിമര്‍ശിക്കാന്‍ ബിജെപി ആഗ്രഹിക്കാത്തതിനാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തരവാദിത്തത്തോടെ പെരുമാറുക എന്നതാണ് സന്ദേശമെന്ന് ഒരു നേതാവ് പറഞ്ഞു. കാരണം ഇത് ഒരു ജുഡീഷ്യല്‍ കാര്യവും നിയമപരമായ വിധിയുമാണ്.

കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും പാര്‍ട്ടി അധികാരത്തിലിരിക്കുന്നതിനാല്‍, കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബിജെപി നേതൃത്വത്തിന് ആശങ്കയുണ്ട്. ഈ വിഷയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധയെക്കുറിച്ചും നേതൃത്വത്തിന് അറിയാം. വിധി വന്നതിന് ശേഷം ശാന്തമായിരിക്കാന്‍ ആര്‍എസ്എസ് നേരത്തെ കേഡര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം 10 നും 20 നും ഇടയില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന ആര്‍എസ്എസിന്റെയും അതിന്റെ അനുബന്ധ സംഘടനകളുടെയും നിരവധി പരിപാടികള്‍ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടുമുണ്ട്.

Comments

comments

Categories: Politics
Tags: Ayodhya case, BJP, RSS