എംജി മോട്ടോര്‍ ബെംഗളൂരുവില്‍ ഡിജിറ്റല്‍ ഷോറൂം തുറന്നു

എംജി മോട്ടോര്‍ ബെംഗളൂരുവില്‍ ഡിജിറ്റല്‍ ഷോറൂം തുറന്നു

ഹെക്ടര്‍ എസ്‌യുവി ഡിസ്‌പ്ലേ ചെയ്യില്ല, ഉപയോക്താക്കള്‍ക്ക് ഡിജിറ്റലായി കാര്‍ കണ്ടറിയാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു

ന്യൂഡെല്‍ഹി: എംജി മോട്ടോര്‍ ഇന്ത്യയുടെ ആദ്യ ഡിജിറ്റല്‍ സ്റ്റുഡിയോ ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡിജിറ്റല്‍ ഷോറൂമില്‍ പക്ഷേ, ഒരു ഹെക്ടര്‍ എസ്‌യുവി പോലും ഡിസ്‌പ്ലേ ചെയ്യില്ല. ഉപയോക്താക്കള്‍ക്ക് ഡിജിറ്റലായി കാര്‍ കണ്ടറിയാനുള്ള സൗകര്യങ്ങളാണ് ഡിജിറ്റല്‍ ഷോറൂം അഥവാ ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ സജ്ജമാക്കിയിരിക്കുന്നത്. ഭാവിയില്‍ കാര്‍ വില്‍പ്പന എങ്ങനെയായിരിക്കും എന്നതിന്റെ നാന്ദി കുറിക്കലായി എംജി മോട്ടോര്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഷോറൂമിനെ കാണാം.

‘ഇമ്മേഴ്‌സീവ് വോയ്‌സ്’, കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ ഹ്യൂമണ്‍ റെക്കഗ്നിഷന്‍ പോലുള്ള ഡിജിറ്റല്‍ ടൂളുകള്‍ ഉപയോഗിച്ചാണ് പുതിയ ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ എംജി ഹെക്ടര്‍ ഡിസ്‌പ്ലേ ചെയ്തിരിക്കുന്നത്. കൂടാതെ ഓഗ്‌മെന്റഡ് റിയാലിറ്റിയും മറ്റ് ഡിജിറ്റല്‍ ടൂളുകളും ഉപയോക്താക്കള്‍ക്കായി ഒരുക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ ഡിജിറ്റല്‍ സ്റ്റുഡിയോ സ്ഥാപിച്ചിരിക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ഏഛാബ പറഞ്ഞു.

ഓട്ടോമോട്ടീവ് വിഷ്വലൈസേഷന്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിന് മുംബൈ ആസ്ഥാനമായ എക്‌സെന്‍ട്രിക് എന്‍ജിനുമായാണ് എംജി മോട്ടോര്‍ ഇന്ത്യ പങ്കാളിത്തം സ്ഥാപിച്ചത്. നിലവില്‍ എംജി മോട്ടോറിന്റെ ഇന്ത്യയിലെ ഒരേയൊരു മോഡല്‍ ഹെക്ടര്‍ ആയതിനാല്‍, തല്‍ക്കാലം ഈ എസ്‌യുവി മാത്രമാണ് ഓട്ടോമോട്ടീവ് വിഷ്വലൈസേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോര്‍ ഈ വര്‍ഷം ജൂണിലാണ് ഹെക്ടര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വേരിയന്റുകളില്‍ ലഭിക്കും. കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യകളുമായാണ് എംജി ഹെക്ടര്‍ എസ്‌യുവി വിപണിയിലെത്തിയത്. 10.4 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനിലൂടെ വാഹനത്തിന്റെ മുഴുവന്‍ സെറ്റിംഗ്‌സും കൈകാര്യം ചെയ്യാം. എം2എം എംബെഡ്ഡഡ് സിം മറ്റൊരു ഫീച്ചറാണ്.

Comments

comments

Categories: Auto
Tags: Mg Motor