തളര്‍ച്ച കുറയ്ക്കാന്‍ ലഘുഭക്ഷണം

തളര്‍ച്ച കുറയ്ക്കാന്‍ ലഘുഭക്ഷണം

ആരോഗ്യദായകമായ രീതിയില്‍ പാകം ചെയ്യുന്ന ലഘുഭക്ഷണം ക്ഷീണവും തളര്‍ച്ചയും അകറ്റുമെന്ന് പഠനം

പഞ്ചസാരയും പൂരിത കൊഴുപ്പും മാറ്റി നിര്‍ത്തി, പച്ചക്കറികള്‍ ഉപയോഗിച്ച് തയാറാക്കുന്ന ലഘുഭക്ഷണം ഉറക്കക്കുറവിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു പുതിയ പഠനം വ്യക്തമാക്കുന്നു. ഉദാഹരണത്തിന് എണ്ണയില്‍ വറുത്തെടുക്കുന്ന ചീത്ത കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കുവാന്‍ കാരണമായ കായയും ഉരുളക്കിഴങ്ങും കൊണ്ടുണ്ടാക്കുന്ന ചിപ്‌സിനു ബദലായി കാരറ്റോ ആപ്പിളോ ലഘുഭക്ഷണമാക്കുന്നത് തളര്‍ച്ച തോന്നിപ്പിക്കില്ല. ക്ഷീണം മാറ്റാനും ഉണര്‍വ്വേകാനും നമ്മളില്‍ പലരും പഞ്ചസാര അടങ്ങിയ ലഘുഭക്ഷണമാണു സാധാരണ കഴിക്കാറുള്ളത്. പക്ഷേ, ഇത്തരം ആരോഗ്യകരമായ ബദലുകളാണ് ക്ഷീണം കുറയ്ക്കാന്‍ സഹായിക്കുന്നതെന്ന് സമീപകാല പഠനം സൂചിപ്പിക്കുന്നു. കണ്ടെത്തലുകള്‍ ഇപ്പോള്‍ അമേരിക്കന്‍ ജേണല്‍ ഓഫ് ലൈഫ് സ്‌റ്റൈല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആത്മനിയന്ത്രണത്തിന്റെ അഭാവമല്ല ആരോഗ്യകരമായ ഭക്ഷണങ്ങളെക്കാള്‍ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നതെന്ന് ചൂണ്ടിക്കാണിക്കേണ്ടതാണു പ്രധാനം. പകരം, ഒരു വ്യക്തിക്ക് വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോള്‍, അത് അവരുടെ തീരുമാനമെടുക്കാനുള്ള കഴിവുകളെ ബാധിക്കുന്നു, ഇത് ഇച്ഛാശക്തി കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാര വേഗത്തില്‍ ഉയരാനുള്ള പ്രവണതയ്ക്കും കാരണമാകുന്നു. ന്യൂറോ സയന്‍സ് ജേണലില്‍ പ്രത്യക്ഷപ്പെടുന്ന 2019 ലെ ഒരു പഠനത്തില്‍ നിന്നുള്ള കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് ക്ഷീണിതരായ ആളുകള്‍ മിക്കവാറും അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുവെന്നു മാത്രമല്ല, ലഘുഭക്ഷണങ്ങള്‍ വാങ്ങുന്നതിന് കൂടുതല്‍ പണം ചെലവഴിക്കുകയും ചെയ്യാറുണ്ടെന്നാണ്.

പഞ്ചസാരയുടെ ആസക്തി വര്‍ധിപ്പിക്കുന്നത് മാത്രമല്ല തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നത്. കൊഴുപ്പ്, പൂരിതകൊഴുപ്പ്, സോഡിയം തുടങ്ങി എന്തും കൂടുതലാകുന്നത് മസ്തിഷ്‌കപ്രവര്‍ത്തനത്തെ തളര്‍ച്ചയിലേക്ക് നയിക്കുന്നു. പലരിലും ഇത് വല്ലപ്പോഴും വിട്ടുവിട്ടു മാത്രം പ്രകടമാകുന്ന സംഭവമാണെങ്കിലും ജോലിയില്‍ ദീര്‍ഘനേരം ക്ഷീണം തോന്നുന്നവര്‍ക്ക് അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കാനുള്ള ആസക്തി സാധാരണമായി മാറാറുണ്ട്. ഇത് പ്രത്യേകിച്ച് ഡോക്ടര്‍മാരെയാണു ബാധിച്ചു കാണാറുള്ളത്. കുറച്ച് ഇടവേളകളോടെ ദൈര്‍ഘ്യമേറിയ ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്നതിനായി വേഗതയേറിയതും സൗകര്യപ്രദവുമായ ഭക്ഷണം കഴിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നു. മിക്കപ്പോഴും, ഈ ഭക്ഷണം അനാരോഗ്യകരമാണ്.

കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡിന്റെ വെല്‍എംഡി സെന്ററിലെ പോഷകാഹാര ശാസ്ത്രജ്ഞയും ഗവേഷകയുമായ മറിയം ഹാമിദി ഇത്തരം ലഘുഭക്ഷണങ്ങളോട് ആസക്തി വര്‍ധിച്ചതായി സമ്മതിക്കുന്നു. ജോലിയുടെ ഭാഗമായി രാവിലെ എട്ടു മുതല്‍ മുതല്‍ പിറ്റേന്നു പുലര്‍ച്ചെ അഞ്ച് മണി വരെ അവര്‍ക്ക് ജാഗ്രതയോടെ ഇരിക്കേണ്ട അവസ്ഥകളുണ്ടായിരുന്നു. ഈ സമയത്ത് ലഘുഭക്ഷണങ്ങള്‍ അവള്‍ ഓഫീസില്‍ സൂക്ഷിച്ചുവെക്കാറുണ്ട്. അതില്‍ ആരോഗ്യദായകമായവയും അല്ലാത്തവയും കാണും. വൈകുന്നേരം ആറു മണിയോടെ ചിപ്‌സ് കഴിക്കാനുള്ള ആസക്തി ശീലമായി മാറി.

ആരോഗ്യകരമായ ഭക്ഷണരീതിയില്‍ ഉറച്ചുനില്‍ക്കുന്നത് ക്ഷീണം കുറയ്ക്കാന്‍ സഹായിക്കുമെന്നു പലര്‍ക്കും മനസ്സിലാകുന്നേയില്ല. അതുപോലെ, ഡോക്ടര്‍മാര്‍ കഴിക്കുന്ന ഭക്ഷണവും രോഗീ പരിചരണത്തില്‍ അതിനുള്ള പ്രയോജനവും തമ്മിലുള്ള ബന്ധത്തെ പരിഗണിക്കാറില്ല. ദീര്‍ഘനേരം ജോലിചെയ്യുന്നതിന്റെ അനാരോഗ്യകരമായ ഫലങ്ങള്‍ നേരിട്ട് അനുഭവിച്ചതിന് ശേഷം, ഹാമിദി, ഭക്ഷണം ഉറക്കക്കുറവിനെ എങ്ങനെ സ്വാധീനിക്കുമെന്ന് നിരീക്ഷിച്ചു. 2016 മാര്‍ച്ചില്‍ 245 സ്റ്റാന്‍ഫോര്‍ഡ് ഫിസിഷ്യന്‍മാര്‍ നടത്തിയ വെല്‍നസ് സര്‍വേയില്‍ നിന്നുള്ള ഫലങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ മൂന്ന് ഭക്ഷണരീതികള്‍ സ്വാധീനം ചെലുത്തിയതായി കണ്ടെത്തി സസ്യാഹാരം, കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണക്രമം, പഞ്ചസാരയും പൂരിത കൊഴുപ്പും എന്നിവയാണവ. പൂരിത കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണക്രമം പിന്തുടരുന്ന ആളുകളില്‍ ഉറക്കവുമായി ബന്ധപ്പെട്ട വൈകല്യ (എസ്ആര്‍ഐ) സ്‌കോറുകള്‍ വര്‍ദ്ധിച്ചതായി കണ്ടെത്തി.

Comments

comments

Categories: Health
Tags: health