കേരളതനിമയോടെ അണിഞ്ഞൊരുങ്ങുവാന്‍ പ്രിന്‍സ് പട്ടുപാവാട

കേരളതനിമയോടെ അണിഞ്ഞൊരുങ്ങുവാന്‍ പ്രിന്‍സ് പട്ടുപാവാട

മലയാളികള്‍ക്ക് ഒരുങ്ങി നടക്കാന്‍ ഏറെ ഇഷ്ടമാണ്. അതിര്‍ത്തി കടന്നു വന്ന പല വസ്ത്രങ്ങളും നമ്മള്‍ സ്വന്തമാക്കി. പെണ്‍കുട്ടികള്‍ ഏറ്റവും സുന്ദരികളാകുന്നത് പരമ്പരാഗത വസ്ത്രങ്ങളിലാണ്. ഒരു കാലത്ത് കേരളത്തിലെ പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി തന്നെ പരമ്പരാഗത വസ്ത്രങ്ങളായിരുന്നു. പട്ടുപാവാടകളായിരുന്നു കുട്ടികളും കൗമാരമെത്തിയിരുന്ന പെണ്‍കുട്ടികളും ധരിച്ചിരുന്നത്. എന്നാല്‍ പിന്നീട് വസ്ത്രധാരണ രീതി മാറി പട്ടുപാവാട ചുരിദാറിലേക്കും മറ്റ് പാശ്ചാത്യ വസ്ത്രങ്ങളിലേക്കും മാറി. ഇന്നും ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പരമ്പരാഗത വസ്ത്രമായ പട്ടുപാവാട തന്നെയാണ് പെണ്‍കുട്ടികള്‍ ധരിക്കുന്നത്

ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഒരു പരമ്പരാഗത വസ്ത്രമാണ് പട്ടുപാവാട. ഉത്സവങ്ങള്‍ക്കും മറ്റു പരമ്പരാഗത ആഘോഷങ്ങള്‍ക്കും പട്ടുപാവാട തികഞ്ഞ വസ്ത്രമായി കണക്കാക്കപ്പെടുന്നു. കേരളത്തിലും അതുപോലെ തന്നെ വിദേശത്തും പട്ടുപാവാട വ്യവസായത്തില്‍ തിളങ്ങി നില്‍ക്കുന്ന ഏക ബ്രാന്‍ഡാണ് പ്രിന്‍സ് പട്ടുപാവാട. കഴിഞ്ഞ 23 വര്‍ഷമായി പ്രിന്‍സ് ഫാഷന്‍സ് പട്ടുപാവാടയുടെ ബിസിനസ്സിലാണ്.

തുടക്കം സെയില്‍സ്മാനായി

നവാബ്ജാന്‍ പി എച്ച്‌

എറണാകുളം മാര്‍ക്കറ്റില്‍ ഒരു സെയില്‍സ്മാനായിട്ടാണ് തന്റെ ഔദ്യോഗിക ജീവിതം പ്രിന്‍സ് ഫാഷന്‍സ് പ്രൊപ്രൈറ്ററായ നവാബ് ജാന്‍ പി എച്ച് ആരംഭിക്കുന്നത്. പത്തു വര്‍ഷത്തോളം വസ്ത്ര വ്യവസായ മേഖലയില്‍ സെയില്‍സ്മാനായിട്ട് തന്നെ ഇദ്ദേഹം തുടര്‍ന്നു. പിന്നീട് അദ്ദേഹത്തിന് സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹം മനസ്സില്‍ ഉദിച്ചു. ‘മാര്‍ക്കറ്റില്‍ ലഭിക്കാതെ ഒരു ഉല്‍പന്നം വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1996-ല്‍ പട്ടുപാവാട വ്യവസായത്തിലേക്ക് കടക്കുന്നതെന്ന്,’ നവാബ് ജാന്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ റെഡിമെയ്ഡ് പട്ടുപാവാട ലഭിക്കാത്ത ഒരു കാലത്തായിരുന്നു പ്രിന്‍സ് ഫാഷന്‍സ് ഈ വ്യവസായത്തിലേക്ക് ചുവടുവെയ്ക്കുന്നത്. തുടക്കത്തില്‍ നവാബ് ഒറ്റക്കാണ് പട്ടുപാവാട ആളുകളിലേക്ക് എത്തിച്ചു കൊണ്ടിരുന്നത്. ഓണം, വിഷു പോലുള്ള ഉത്സവങ്ങളില്‍ ആയിരുന്നു പ്രധാന കച്ചവടം. പിന്നീടുള്ള സമയങ്ങളില്‍ അദ്ദേഹം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമായിരുന്നു. ആദ്യ ഘട്ടത്തില്‍ തന്റെ ഉല്‍പന്നം ആളുകള്‍ക്ക് പരിചയപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. പിന്നീടാണ് ചെറിയ രീതിയില്‍ വില്‍പ്പന ആരംഭിച്ചത്.

കേരളത്തില്‍ എല്ലാ പ്രദേശങ്ങളിലും വ്യാപിച്ച പ്രിന്‍സ് പട്ടുപാവാട 2012 -13 കാലഘട്ടത്തിലാണ് വലിയ ബ്രാന്‍ഡായി മാറുന്നത്. 2012-ല്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ആരംഭിച്ചു. തുടക്കത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കായിരുന്നു കയറ്റുമതി. ഇപ്പോള്‍ അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസ്ലാന്‍ഡ് തുടങ്ങി 12ഓളം രാജ്യങ്ങളിലും പ്രിന്‍സ് പട്ടുപാവാടയ്ക്ക് നിരവധി ആവശ്യക്കാരാണുള്ളത്. വിദേശ രാജ്യങ്ങളില്‍ മലയാളികളുടെ പ്രിയ ബ്രാന്‍ഡായി പ്രിന്‍സ് പട്ടുപാവാട മാറിക്കഴിഞ്ഞു. ‘കേരളത്തിലെ മലയാളികളെക്കാളും ഓണം വിഷു ആഘോഷിക്കുന്നത് വിദേശ മലയാളികളാണ്, അതുകൊണ്ടു തന്നെ അവരുടെ ആഘോഷങ്ങളുടെ ഭാഗമാകാന്‍ സാധിച്ചത് ഞങ്ങളുടെ വിജയമാണെന്ന്,’ നവാബ് പറയുന്നു.

ഒരു വയസ് മുതല്‍ 16 വയസുള്ള കുട്ടികള്‍ക്കാവശ്യമുള്ള വിവിധ തരം ആകര്‍ഷകമായ പട്ടുപാവാടകള്‍ ഇവിടെ ലഭ്യമാണ്. ഫ്രോക്കും നൈറ്റിയും ഇന്ന് ഇവിടെ ലഭ്യമാണ്. ഒരു വയസ് മുതല്‍ പത്തുവയസ് വരെയുള്ള കുട്ടികള്‍ക്ക് ഫ്രോക്ക് പ്രിന്‍സ് ഫാഷന്‍സ് നല്‍കുന്നു. 2010-ലാണ് സ്വന്തമായി തയ്യല്‍ യൂണിറ്റ് ആരംഭിക്കുന്നത്. ഓരോ വീടുകള്‍ കേന്ദ്രീകരിച്ച് 40 യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. തമിഴ്നാട് ഈറോഡില്‍ കടയും യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. സൂറത്ത്, വാരാണസി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുമാണ് തുണികള്‍ വാങ്ങുന്നത്. ഇന്ന് പ്രിന്‍സ് പട്ടുപാവാടയ്ക്ക് ഇന്ത്യയിലും വിദേശത്തും ആവശ്യക്കാരുണ്ട്. കമ്പനിയുടെ കീഴില്‍ 60 പേര് ജോലി ചെയ്യുന്നു. പട്ടുപാവാടയുടെ രൂപകല്‍പ്പനയും ഗുണമേന്മയും എല്ലാം നവാബ് ജാനിന്റെ നിയന്ത്രണത്തിലാണ്. തുടക്കത്തില്‍ ഈ മേഖലയില്‍ എതിരാളികള്‍ ഇല്ലായിരുന്നു, എന്നാല്‍, ഇന്ന് നിരവധി പേര് പട്ടുപാവാട വ്യവസായത്തിലേക്ക് കടന്നുവന്നിരിക്കുന്നു. തങ്ങളുടെ വ്യവസായത്തിനെ ഇത് ബാധിച്ചിട്ടില്ലെന്ന് നവാബ് പറയുന്നു. ഓണ്‍ലൈന്‍ മേഖലയിലെ സാധ്യതകള്‍ മനസിലാക്കി ഓണ്‍ലൈന്‍ ഷോപ്പിംഗിലും പ്രിന്‍സ് ഫാഷന്‍സ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്.

‘1985-ന് മുന്‍പ് കുട്ടികള്‍ വിഷു, ഓണം തുടങ്ങിയ ഉത്സവങ്ങളിലും മറ്റെല്ലാ പ്രധാന ചടങ്ങുകളിലും പട്ടുപാവാട നിര്‍ബന്ധമായും ധരിക്കുമായിരുന്നു. എന്നാല്‍ 1985-ന് ശേഷം വസ്ത്ര ധാരണയില്‍ വലിയൊരു മാറ്റം കണ്ടു തുടങ്ങി. മലയാളി സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ വിപ്ലവകരമായ മാറ്റം വന്ന വര്‍ഷങ്ങളാണ് കടന്നുപോയത്. പാശ്ചാത്യ വസ്ത്രധാരണ രീതിയിലേക്ക് ആളുകള്‍ മാറി തുടങ്ങിയിരുന്നു. അങ്ങനെ പട്ടുപാവാട ധരിക്കുന്നത് കേരളത്തില്‍ കുറഞ്ഞു തുടങ്ങി. ഓണത്തിനും, വിഷുവിനും മാത്രം ആളുകള്‍ പട്ടുപാവാട വാങ്ങാന്‍ തുടങ്ങി. റെഡിമേയ്ഡ് പട്ടുപാവാട വിപണയില്‍ ലഭിക്കാത്ത ഒരു കാലം വന്നു. അങ്ങനെയാണ് ഒരു പരീക്ഷണം എന്ന നിലയില്‍ റെഡിമേയ്ഡ് പട്ടുപാവാട രംഗത്തെക്ക് എത്തുന്നത്. നിരവധി വെല്ലുവിളികളും, പാളിച്ചകളും വ്യവസായത്തില്‍ സംഭവിച്ചു. ബിസിനസ് പൂര്‍ണമായും നിര്‍ത്താന്‍ വരെ ആലോചിച്ചു. ആരുടെയും പ്രോത്സാഹനവും ലഭിച്ചിരുന്നില്ല. ഇതൊന്നും വകവെയ്ക്കാതെ ബിസിനസ്സില്‍ ഉറച്ചു നിന്നതു കൊണ്ടാണ് ഇന്ന് ഈ നിലയിലേക്ക് പ്രിന്‍സ് ഫാഷന്‍സ് ഉയരാന്‍ കാരണമെന്ന്,’ നവാബ് പറയുന്നു.

നവാബിന് പൂര്‍ണ്ണപിന്തുണയുമായി മക്കളും രംഗത്തുണ്ട്. നവാബിന്റെ മൂത്ത മകന്‍ നഹാസ് ജാനിന്റെ മേല്‍നോട്ടത്തിലാണ് എറണാകുളം മാര്‍ക്കറ്റ് റോഡിലെ പ്രിന്‍സ് പട്ടുപാവാട പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തെ മകന്‍ നിഹാസ് ജാന്‍ ആണ് ഈറോഡ് ഉള്ള യൂണിറ്റ് കൈകാര്യം ചെയ്യുന്നത്. ഇളയ മകന്‍ നസീം പ്ലസ്ടുവിന് പഠിക്കുന്നു. നിരവധി സംഘടനകളുടെ ചുമതലയും നവാബ് വഹിക്കുന്നുണ്ട്. എറണാകുളം ഡിഡി ടെക്സ്റ്റൈല്‍സിന്റെ സെക്രെട്ടറി, കേരള ടെക്സ്റ്റൈല്‍ അസ്സോസിയേഷന്‍ ജില്ലാ സെക്രെട്ടറി, കേരള വ്യാപാര വ്യവസായ സമിതിയിലെ മെമ്പര്‍ തുടങ്ങിയ ചുമതലകളും അദ്ദേഹം ഉത്തരവാദിത്വത്തോടെ നിറവേറ്റുന്നു. ‘കമ്പനിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ബിസിനസ് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനുമാണ് ശ്രമിക്കുന്നതെന്ന്’ അദ്ദേഹം പറയുന്നു.

പരമ്പരാഗത ഡിസൈനുകളാണ് പട്ടുപാവാടയുടെ പ്രധാന ആകര്‍ഷണം. 18 വയസ്സിന് താഴെയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും വര്‍ണ്ണാഭമായ കോമ്പിനേഷനുകളില്‍ വിവിധ സ്റ്റൈലുകളിലും ഡിസൈനുകളിലും പട്ടുപവാടകള്‍ പ്രിന്‍സ് ഫാഷന്‍സ് വാഗ്ദാനം ചെയ്യുന്നു. കേരളത്തിലുടനീളമുള്ള ചില്ലറ വില്‍പ്പനശാലകളിലും പ്രിന്‍സ് പട്ടുപാവാട ലഭ്യമാണ്. പ്രിന്‍സിലെ വിദഗ്ദ്ധരായ ഡിസൈനര്‍മാരുടേയും ക്രാഫ്റ്റ്‌സ്മാന്‍മാരുടേയും സഹായത്തോടെയാണ് ഉപഭോക്താക്കള്‍ക്കായി പട്ടുപാവാട നിര്‍മ്മിക്കുന്നത്. മയില്‍ ഡിസൈനുകള്‍, ടെമ്പിള്‍ ഡിസൈനുകള്‍, പരമ്പരാഗത മാമ്പഴ ഡിസൈനുകള്‍, ഫ്ളവര്‍ ബോര്‍ഡര്‍ ഡിസൈനുകള്‍ തുടങ്ങിയവയെല്ലാം നിങ്ങള്‍ക്ക് പ്രിന്‍സ് ഫാഷനില്‍ കണ്ടെത്താനാകും.

കുട്ടികള്‍ക്കായി പട്ടുപാവാടകളുടെ ഒരു വലിയ ശേഖരവും ഒരു പുതിയ ഷോപ്പിംഗ് അനുഭവവും കൂടിയാണ് പ്രിന്‍സ് ഫാഷന്‍സ് വാഗ്ദാനം ചെയ്യുന്നത്. നവാബിന്റെ കഠിനാധ്വാനം, അര്‍പ്പണബോധം എന്നിവയാണ് പ്രിന്‍സ് പട്ടുപാവാടയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിച്ചത്. ഉല്‍പ്പന്നങ്ങളുടെയും ഷോപ്പിംഗ് ഡീലുകളിലൂടെയും ഗുണനിലവാരത്തിലൂടെയും പ്രിന്‍സ് ഫാഷന്‍സ് ഉപഭോക്താക്കളുടെ വിശ്വസനീയ ബ്രാന്‍ഡായി മാറി. പ്രിന്‍സ് ഫാഷന്‍സിന്റെ ഉല്‍പ്പന്ന നിര ടെക്സ്റ്റൈല്‍ വ്യവസായത്തിലെ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഓരോ തവണയും മികച്ച ഉല്‍പ്പനം വിതരണം ചെയ്യുവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് കമ്പനി തെളിയിക്കുന്നു. സിനിമാ താരം ബേബി മീനാക്ഷിയാണ് പ്രിന്‍സ് പട്ടുപാവാടയുടെ ബ്രാന്‍ഡ് അംബാസിഡര്‍. കഴിഞ്ഞ വര്‍ഷം പ്രിന്‍സ് പട്ടുപാവാടയുടെ നേതൃത്വത്തില്‍ ബ്യൂട്ടി കോണ്ടസ്റ്റ് സംഘടിപ്പിച്ചിരുന്നു. അഞ്ചു മുതല്‍ പത്തു വയസ്സ് വരെയും പത്തു മുതല്‍ പതിനഞ്ച് വയസ്സ് വരെയുമുള്ള കുട്ടികളുടെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്.

Categories: FK Special, Slider