ആര്‍സിഇപിയുമായി മുന്നോട്ട് പോകണം: പനഗരിയ

ആര്‍സിഇപിയുമായി മുന്നോട്ട് പോകണം: പനഗരിയ

ന്യൂഡെല്‍ഹി: ചൈനയടക്കം 15 രാജ്യങ്ങളുമായി ഒപ്പിടാനിരിക്കുന്ന നിര്‍ദിഷ്ട റീജണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് (ആര്‍സിഇപി) പദ്ധതിയുമായി ഇന്ത്യ മുന്നോട്ട് പോകണമെന്ന് നിതി ആയോഗ് മുന്‍ ഉപാധ്യഷന്‍ അരവിന്ദ് പനഗരിയ. ആര്‍സിഇപി കരാറില്‍ ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനായി ഇന്ത്യക്ക് കഠിനമായി പരിശ്രമിക്കേണ്ടി വരുമെന്നും എന്നാല്‍ അത് കരാര്‍ വേണ്ടെന്ന് വെയ്ക്കാനുള്ള കാരണമാകുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. ന്യൂഡെല്‍ഹിയില്‍ നടന്ന യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് ഫോറത്തില്‍ പങ്കെടുത്താണ് അദ്ദേഹത്തിന്റെ പ്രതികരണം. സമ്പദ് വ്യവസ്ഥ തുറന്നു നല്‍കുന്ന വേളയില്‍ മല്‍സരക്ഷമമാകുന്നതിന് അതിന് ഒരു അടിസ്ഥാനമുണ്ടാക്കേണ്ടിവരുമെന്നും അത് തങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാന്‍ സമ്പദ് വ്യവസ്ഥയെ സഹായിക്കുമെന്നും പനഗരിയ അഭിപ്രായപ്പെട്ടു. ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ ആര്‍സിഇപി കരാറില്‍ ആധിപത്യം പുലര്‍ത്താന്‍ ചൈന ശ്രമിക്കുമെന്നും ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ അനുസരിക്കാത്ത ചൈന ആര്‍സിഇപി നിയമങ്ങള്‍ അംഗീകരിക്കുമോയെന്നും മുന്‍ വിദേശകാര്യ സെക്രട്ടറി കവല്‍ സിബല്‍ സംശയം പ്രകടിപ്പിച്ചു.

Categories: FK News, Slider