ക്രമരഹിതമായ ഹൃദയമിടിപ്പ് കൂടുതല്‍ അമേരിക്കന്‍ ഇന്ത്യക്കാരില്‍

ക്രമരഹിതമായ ഹൃദയമിടിപ്പ് കൂടുതല്‍ അമേരിക്കന്‍ ഇന്ത്യക്കാരില്‍

മറ്റ് നിരവധി വംശീയ ജനവിഭാഗങ്ങളെ അപേക്ഷിച്ച് അമേരിക്കന്‍ ഇന്ത്യക്കാരില്‍ ക്രമരഹിതമായ ഹൃദയമിടിപ്പ് അഥവാ ഏട്രല്‍ ഫൈബ്രിലേഷന്‍ കൂടുതലാണെന്ന് കണ്ടെത്തി. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏകദേശം 2.7 ദശലക്ഷം ആളുകളെ ഈ രോഗം ബാധിക്കുന്നു, ഇത് പക്ഷാഘാതത്തിനും മറ്റ് ഹൃദ്രോങ്ങള്‍ക്കും സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഗുരുതരമായ ഒരു രോഗമാണ്. ഹൃദയം പടപടാ മിടിക്കുന്നതാണ് ഇതിന്റെ സര്‍വ്വസാധാരണമായ ലക്ഷണം എന്നിരുന്നാലും, ചില ആളുകളില്‍ ഈ രോഗലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നും വരും.

സര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, 2005 ജനുവരി 1 നും 2011 ഡിസംബര്‍ 31 നും ഇടയില്‍ കാലിഫോര്‍ണിയയില്‍ 300,000 പുതിയ ഏട്രല്‍ ഫൈബ്രിലേഷന്‍ രോഗികളെ ഗവേഷകര്‍ അവലോകനം ചെയ്തു, അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കിടയില്‍, പ്രതിവര്‍ഷം ആയിരത്തിന് 7.5 എന്ന നിലയില്‍ രോഗമുണ്ടാകുന്നതായി കണ്ടെത്തി. മറ്റ് വംശീയ വിഭാഗങ്ങളില്‍ ആയിരം രോഗികളിലിത്് പ്രതിവര്‍ഷം 6.9 തവണയാണിത് സംഭവിക്കുന്നതെന്നു കതണ്ടെത്തി. അമേരിക്കന്‍ ഇന്ത്യക്കാരില്‍ഏട്രല്‍ ഫൈബ്രിലേഷന്റെ ഉയര്‍ന്ന ആവൃത്തി പ്രായം, ലിംഗം, വരുമാനം, മറ്റ് രോഗങ്ങള്‍ എന്നിവ നിയന്ത്രിച്ചതിന് ശേഷവും തുടര്‍ന്നു. വിവരങ്ങള്‍ ശേഖരിക്കുന്നതിന്, ഹെല്‍ത്ത് കെയര്‍ കോസ്റ്റ് ആന്‍ഡ് യൂട്ടിലൈസേഷന്‍ പ്രോജക്റ്റില്‍ 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള 16 ദശലക്ഷം കാലിഫോര്‍ണിയ നിവാസികളുടെ രേഖകള്‍ ഗവേഷകര്‍ പരിശോധിച്ചു. ശേഖരിച്ച വിവരങ്ങളില്‍ പുതിയ രോഗികളെ തിരിച്ചറിയുക, രോഗികളുടെ വംശവുമായി രോഗത്തെ ബന്ധിപ്പിക്കുക എന്നിവ ഉള്‍പ്പെടുന്നു. ശരാശരി ഫോളോ-അപ്പ് സമയം നാല് വര്‍ഷത്തില്‍ അല്‍പം കൂടുതലായിരുന്നു. മൂന്നു ലക്ഷം പേരില്‍ പുതുതായി രോഗം കണ്ടെത്തി. മറ്റെല്ലാ വംശീയ വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്കന്‍ ഇന്ത്യക്കാര്‍ക്ക് ഏട്രല്‍ ഫൈബ്രിലേഷന്‍ സാധ്യത കൂടുതലാണെന്ന് മനസിലാക്കാനായി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള രോഗങ്ങളില്‍ നിന്ന് ഹൃദയത്തിന് സംഭവിക്കുന്ന ക്ഷതം ഏട്രല്‍ ഫൈബ്രിലേഷന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കും.

Comments

comments

Categories: Health