കൂനന്‍ തിമിംഗലങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്

കൂനന്‍ തിമിംഗലങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്

കാലിഫോര്‍ണിയ: നൂറ്റാണ്ടുകളായി ചൂഷണത്തിന് ഇരയായതിനെ തുടര്‍ന്നു വംശനാശ ഭീഷണിയിലായിരുന്ന ഹംപ്ബാക്ക് തിമിംഗലങ്ങളുടെ (കൂനന്‍ തിമിംഗലം) എണ്ണത്തില്‍ ഇപ്പോള്‍ വര്‍ധന കണ്ടു തുടങ്ങുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. ലോകത്തില്‍ ഏറ്റവുമധികം അറിയപ്പെടുന്ന തിമിംഗലങ്ങളില്‍ ഒന്നാണിത്. വെസ്‌റ്റേണ്‍ സൗത്ത് അറ്റ്‌ലാന്റിക്കില്‍ കൂനന്‍ തിമിംഗലങ്ങളുടെ എണ്ണം 1950-കളില്‍ ആയിരങ്ങളില്‍നിന്നും നൂറോളമായി ചുരുങ്ങുകയുണ്ടായി.

ആ പ്രദേശത്ത് 27,000-ത്തോളമുണ്ടായിരുന്നെന്നാണു കണക്കുകള്‍ സൂചിപ്പിച്ചിരുന്നത്. തിമിംഗലത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചെന്നും ഇപ്പോള്‍ 25,000 ആയി കണക്കാക്കപ്പെടുന്നുണ്ടെന്നും പുതിയ പഠനം പറയുന്നു. റോയല്‍ സൊസൈറ്റിയാണു പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ‘സംരക്ഷണ ശ്രമങ്ങളുടെ’ വിജയമാണ് ഇത് പ്രകടമാക്കുന്നതെന്നു പഠന റിപ്പോര്‍ട്ടിന്റെ എഴുത്തുകാരിലൊരാളായ ഡോ. അലക്‌സ് സെര്‍ബിനി പറഞ്ഞു.
തിമിംഗലങ്ങളുടെ സംരക്ഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ആഗോള സ്ഥാപനമായ ഇന്റര്‍നാഷണല്‍ വേലിംഗ് കമ്മീഷന്‍ (ഐഡബ്ല്യുസി) ഏഴ് തരം ഹംപ്ബാക്കുകളുണ്ടെന്നാണു പറയുന്നത്. ഹംപ്ബാക്ക് തിമിംഗലങ്ങള്‍ വളരെ ദുര്‍ബലമാണ്. അവ മന്ദഗതിയിലാണു സഞ്ചരിക്കുന്നത്. ഈയൊരു കാരണം കൊണ്ടുതന്നെ അവ വേട്ടക്കാരുടെ പ്രധാന ലക്ഷ്യമാവുകയും ചെയ്യുന്നു. ശരീരത്തിലെ കൊഴുപ്പ് കൂടുതലായതിനാല്‍ വേട്ടക്കാര്‍ക്കും ഇവയോടാണു താല്‍പര്യം. കൂനന്‍ തിമിംഗലങ്ങളുടെ എണ്ണത്തില്‍ ഇടിവുണ്ടാകുന്നുണ്ടെന്നു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് 1960-കളില്‍ മാത്രമാണ്. അപ്പോഴേക്കും അവ വംശനാശത്തിന്റെ വക്കിലെത്തിയിരുന്നുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതേ തുടര്‍ന്നാണു ഐഡബ്ല്യുസി തിമിംഗലങ്ങളുടെ സംരക്ഷണത്തിനായി നടപടി സ്വീകരിച്ചു തുടങ്ങിയത്.

Comments

comments

Categories: FK News
Tags: Whale