കെജി-ഡി6 ല്‍ നിന്ന് 2020 മുതല്‍ പ്രകൃതിവാതകം

കെജി-ഡി6 ല്‍ നിന്ന് 2020 മുതല്‍ പ്രകൃതിവാതകം

മുംബൈ: അടുത്ത വര്‍ഷത്തിന്റെ പകുതിയോടെ ബംഗാള്‍ ഉള്‍ക്കടലിലെ കെജി-ഡി6 ബ്ലോക്കിലെ പുതിയ എണ്ണപ്പാടത്തുനിന്ന് പ്രകൃതിവാതക ഉല്‍പ്പാദനം ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ മറ്റ് എണ്ണപാടങ്ങളിലെ ഉല്‍പ്പാദനം തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തിലാണ് നടപടി. റിലയന്‍സും പങ്കാൡളായ യുകെ കമ്പനി ബിപി പിഎല്‍സിയും 2017 ജൂണില്‍ കെഡി-ഡി6 ബ്ലോക്കിലെ മൂന്നിടങ്ങൡലായി പ്രകൃതിവാതക ഖനനത്തിന് 40,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആര്‍-ക്ലസ്റ്റര്‍, സാറ്റലൈറ്റ് ക്ലസ്റ്റര്‍, എം ജെ ക്ലസ്റ്റര്‍ എന്നീ മൂന്നു മേഖലകളിലാണ് പ്രകൃതിവാതക സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. 2020-22 ഓടെ ഘട്ടം ഘട്ടമായി ഇവിടെ നിന്ന് പ്രതിദിനം ഒരു ബില്യണ്‍ ക്യുബിക് അടി വാതക ഉല്‍പ്പാദനം നടത്താമെന്നാണ് പ്രതീക്ഷ. ഇതില്‍ ആര്‍-ക്ലസ്റ്ററിലാകും 2020 മധ്യത്തോടെ ആദ്യം ഉല്‍പ്പാദനം ആരംഭിക്കുക. നിലവില്‍ ഇവിടെ ആറ് കിണറുകള്‍ കമ്പനി കുഴിച്ചിട്ടുണ്ട്. സാറ്റലൈറ്റ് ക്ലസ്റ്ററില്‍ 2021 ഓടെയാകും ഉല്‍പ്പാദനം ആരംഭിക്കുക. എം ജെ ക്ലസ്റ്ററിന്റെ ആദ്യ ഘട്ടം 2021 ജനുവരി-മാര്‍ച്ച് കാലയളവില്‍ ആരംഭിക്കും.

Categories: FK News

Related Articles