ജോലിയും വീട്ടുഭരണവും സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടും

ജോലിയും വീട്ടുഭരണവും സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടും

സമ്മര്‍ദ്ദവും ഹൃദയാരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു

വീട്ടമ്മമാരുടെ ജോലിഭാരത്തെക്കുറിച്ച് പൊതുസമൂഹം അവഗണന കാട്ടുന്നുവെന്നത് വെറു വാക്കല്ലെന്ന് പഠനങ്ങള്‍. ഓഫിസ് ജോലിയും വീട്ടുഭരണവും ഒരേ പോലെ കൊണ്ടു നടക്കുന്ന സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂടുമെന്ന വിവരം പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ പഠനം അനുസരിച്ച്, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ക്ക് സമ്മര്‍ദ്ദം കാരണമാകാറുണ്ട്. സമ്മര്‍ദ്ദത്തിന്റെ ഒരു പ്രധാന ഉറവിടം ജോലിസ്ഥലമാണ്. 2015 ലെ കറന്റ് കാര്‍ഡിയോളജി റിപ്പോര്‍ട്ടുകള്‍ ട്രസ്റ്റഡ് സോഴ്സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച 27 പഠനങ്ങളുടെ അവലോകനത്തില്‍ ജോലി സമ്മര്‍ദ്ദം ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും സൃഷ്ടിക്കുന്ന അപകടസാധ്യത കണ്ടെത്തി.

ജോലിയുടെയും കുടുംബജീവിതത്തിന്റെയും ആവശ്യങ്ങള്‍ ഒരേസമയം സന്തുലിതമാക്കേണ്ട വീട്ടമ്മമാര്‍ക്ക് അനുഭവപ്പെടുന്ന വലിയ തരത്തിലുള്ള സമ്മര്‍ദ്ദം ഗവേഷകര്‍ പലപ്പോഴും പഠനങ്ങളില്‍ നിന്ന് ഒഴിവാക്കാറുണ്ട്. ഇത് കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുന്നത് ആരോഗ്യ വിദഗ്ധരെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും ചികിത്സിക്കാനും സഹായിക്കും. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന പുതിയ പഠനത്തിന്റെ അഭിപ്രായമാണിത്. ലോകമെമ്പാടുമുള്ള മരണകാരണങ്ങളില്‍ പ്രധാനപ്പെട്ട് ഒന്നാണ് ഹൃദ്രോഗമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആരോഗ്യവിദഗ്ധര്‍ക്ക് ആളുകളുടെ ഹൃദയാരോഗ്യ നില നിര്‍ണ്ണയിക്കാന്‍ കഴിയും. ഭക്ഷണക്രമം, രക്തസമ്മര്‍ദ്ദം, ശാരീരിക പ്രവര്‍ത്തന നില എന്നിവയുള്‍പ്പെടെ ഏഴ് അളവുകളെ അടിസ്ഥാനമാക്കിയുള്ള പഠനത്തല്‍ ജോലിയും കുടുംബ സമ്മര്‍ദ്ദവും ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് അന്വേഷിക്കാന്‍ ഈ സ്‌കോര്‍ ഉപയോഗിച്ചു.

ബ്രസീലിലെ ആറ് സംസ്ഥാനങ്ങളില്‍ നിന്ന് 35-74 വയസ് പ്രായമുള്ള 11,000 തൊഴിലാളികളെ പങ്കെടുപ്പിച്ച് പഠനത്തിന്റെ സാമ്പിള്‍ തയ്യാറാക്കി. പങ്കെടുത്തവര്‍ വിവിധ വിദ്യാഭ്യാസ, തൊഴില്‍ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ്,പങ്കാളികളില്‍ സ്ത്രീകളെ കൂടുതല്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓരോരുത്തരോടും അവരുടെ ജോലി അവരുടെ കുടുംബജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നും അവരുടെ കുടുംബജീവിതം അവരുടെ ജോലിയെ എങ്ങനെ ബാധിച്ചുവെന്നും നിര്‍ണ്ണയിക്കാന്‍ ഒരു ചോദ്യാവലി പൂരിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ക്ലിനിക്കല്‍ പരീക്ഷകള്‍, ലബോറട്ടറി പരിശോധനാ ഫലങ്ങള്‍, സ്വയം റിപ്പോര്‍ട്ടുചെയ്ത ചോദ്യാവലി എന്നിവ സംയോജിപ്പിച്ച് ഗവേഷകര്‍ പങ്കെടുക്കുന്നവരുടെ ഹൃദയാരോഗ്യ സ്‌കോറുകള്‍ കണക്കാക്കി.

വിശകലനത്തില്‍ ആണ്‍- പെണ്‍ വ്യത്യാസം പ്രകടമായിരുന്നു. പുരുഷന്മാര്‍ വീട്ടുജോലികളില്‍ കുറച്ചേ ഇടപെടുന്നുള്ളൂ. അവര്‍ കൂടുതല്‍ സമയം സ്വന്തം കാര്യങ്ങള്‍ക്കും വിനോദത്തിനുമാണ് ചെലവാക്കുന്നത്. എന്നാല്‍ രണ്ടു കൂട്ടരും ജോലിക്ക് ഒരേപോലുള്ള പ്രാധാന്യം കൊടുത്തിരുന്നു. എന്നാല്‍ തൊഴില്‍ സമ്മര്‍ദ്ദം സ്ത്രീകളിലാണ് മോശം പ്രത്യാഘാതമുണ്ടാക്കുന്നതെന്നു കണ്ടെത്തി. മുന്‍ പഠനത്തില്‍, തൊഴില്‍ സമ്മര്‍ദ്ദം മാത്രം പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിച്ചിരുന്നതായി ഗവേഷണനേതൃത്വം വഹിച്ച ബ്രസീലിലെ സാവോ പോളോ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ഇറ്റാമര്‍ സാന്റോസ് ചൂണ്ടിക്കാട്ടി.
പരമ്പരാഗത ലിംഗഭേദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണിത് സംഭവിക്കുന്നത് എന്നതാണ് വിശദീകരണം. ലിംഗവിവേചനത്തിന്റെ സമ്മര്‍ദ്ദം ഇതില്‍ അനുഭവപ്പെടുന്നുണ്ട്, ഗാര്‍ഹികജീവിതം നാന്നായി കൊണ്ടുപോകേണ്ടതിന്റെ ബുദ്ധിമുട്ട് സ്ത്രീകള്‍ക്ക് ഇപ്പോഴും അനുഭവപ്പെടുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

പുരുഷന്മാര്‍ മുന്‍കാലത്തേക്കാള്‍ വീട്ടു ജോലികളില്‍ ഇടപെടുന്നുണ്ടെങ്കിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് എല്ലാം ചെയ്യുന്നതിന്റെ സമ്മര്‍ദ്ദം ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. പുതിയ കണ്ടെത്തലുകള്‍ ജോലിസ്ഥലങ്ങളെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള സംരംഭങ്ങള്‍ അവതരിപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്നും ആളുകളെ പരിശോധിക്കുമ്പോള്‍ സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ ഡോക്ടര്‍മാരെ പ്രോത്സാഹിപ്പിക്കുമെന്നും സാന്റോസ് പ്രതീക്ഷിക്കുന്നു. പഠനം സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ പോകുന്നില്ലെന്ന് ഡോ. സാന്റോസ് പറയുന്നു. എന്നാല്‍ വളരെയധികം മോശമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എങ്ങനെ ജീവിക്കണം എന്ന് ഇത് നമ്മെ പഠിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Health