2020 കാവസാക്കി വെഴ്‌സിസ് 1000 അവതരിപ്പിച്ചു

2020 കാവസാക്കി വെഴ്‌സിസ് 1000 അവതരിപ്പിച്ചു

എക്‌സ് ഷോറൂം വില 10.89 ലക്ഷം രൂപ

ന്യൂഡെല്‍ഹി: 2020 മോഡല്‍ കാവസാക്കി വെഴ്‌സിസ് 1000 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.89 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. മുന്‍ മോഡലിന്റെ അതേ വില. കാന്‍ഡി ലൈം ഗ്രീന്‍/മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് എന്ന പെയിന്റ് സ്‌കീം വെഴ്‌സിസ് 1000 മോട്ടോര്‍സൈക്കിളിന് പുതുതായി നല്‍കിയിരിക്കുന്നു. നിലവില്‍ പേള്‍ സ്റ്റാര്‍ഡസ്റ്റ് വൈറ്റ്/മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് എന്ന കളര്‍ ഓപ്ഷനില്‍ മാത്രമാണ് കാവസാക്കി വെഴ്‌സിസ് 1000 ലഭിക്കുന്നത്. മോട്ടോര്‍സൈക്കിളില്‍ മറ്റ് പരിഷ്‌കാരങ്ങളില്ല. ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് തുടരുകയാണ്.

നിലവിലെ അതേ 1,043 സിസി, ഇന്‍-ലൈന്‍ 4 സിലിണ്ടര്‍ എന്‍ജിനാണ് 2020 കാവസാക്കി വെഴ്‌സിസ് 1000 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 118 എച്ച്പി കരുത്തും 102 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. പൊടുന്നനെ ഡൗണ്‍ഷിഫ്റ്റുകള്‍ നടത്തുമ്പോള്‍ എന്‍ജിന്‍ ബ്രേക്കിംഗിന്റെ ആഘാതം കുറയ്ക്കുന്നതിന് സ്ലിപ്പര്‍ ക്ലച്ച് കൂടി നല്‍കിയിരിക്കുന്നു.

കോര്‍ണറിംഗ് എബിഎസ്, മൂന്ന് മോഡുകള്‍ സഹിതം കാവസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍, ബോഷിന്റെ 5 ആക്‌സിസ് ഐഎംയു തുടങ്ങിയവ ഇലക്ട്രോണിക്‌സ് പാക്കേജില്‍ ഉള്‍പ്പെടുന്നു. രണ്ട് പവര്‍ മോഡുകള്‍, ക്രൂസ് കണ്‍ട്രോള്‍ എന്നിവ ടൂറിംഗ് സന്ദര്‍ഭങ്ങളില്‍ സഹായകരമാകും. ട്രയംഫ് ടൈഗര്‍ 800 എക്‌സ്ആര്‍, ഹോണ്ട ആഫ്രിക്ക ട്വിന്‍, ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 950, ബിഎംഡബ്ല്യു 750 ജിഎസ് എന്നിവയാണ് പ്രധാന എതിരാളികള്‍.

Comments

comments

Categories: Auto