റോട്ടവൈറസ് വാക്‌സിന്‍ ടൈപ്പ് 1 പ്രമേഹം തടയും

റോട്ടവൈറസ് വാക്‌സിന്‍ ടൈപ്പ് 1 പ്രമേഹം തടയും

കുട്ടികളിലെ അതിസാരത്തിനെതിരേയുള്ള റോട്ടവൈറസ് കുത്തിവെപ്പ് ടൈപ്പ് 1 പ്രമേഹത്തിനുള്ള സാധ്യത തടയുമെന്ന് റിപ്പോര്‍ട്ട്. ജന്മനായുള്ള പ്രമേഹമാണ് ടൈപ്പ് 1. ഇത് ആളുകളില്‍ ഉണ്ടാകുന്നതിനുള്ള കൃത്യമായ കാരണം അജ്ഞാതമാണ്, പക്ഷേ പല ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ടൈപ്പ് 1 പ്രമേഹത്തിനുള്ള ഒരു പ്രധാന കാരണം കുട്ടിക്കാലം മുതലേ നികന്തരമായി ബാധിക്കാറുള്ള ചില അണുബാധകളാണെന്ന വിശ്വസനീയമായ ഒരു ദീര്‍ഘകാല സിദ്ധാന്തം ഉരുത്തിരിഞ്ഞിട്ടുണ്ട്. ജനിതകഘടകങ്ങള്‍ ബാധിക്കപ്പെടുന്ന കുട്ടികളില്‍ ഇതിനുള്ള സാധ്യത ഏറുന്നു. അത്തരമൊരു അണുബാധയാണ് റോട്ടവൈറസ്. റോട്ടവൈറസ് ബാധിച്ചാല്‍ വയറ്റില്‍ ആന്ത്രവീക്കം ഉണ്ടാകുന്നു. ശിശുക്കളില്‍, അതിസാരത്തിന് സര്‍വ്വസാധാരണ കാരണമാണിത്. റോട്ടവൈറസ് വാക്‌സിന്‍ ലഭിച്ച കുട്ടികളില്‍ പുതിയ ടൈപ്പ് 1 പ്രമേഹം കുറവുണ്ടാക്കുന്ന രണ്ട് പഠനങ്ങള്‍ ഇതിനകം നടന്നു. ടൈപ്പ് 1 പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണിത്.

2009 ല്‍, ഒരു കൂട്ടം യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ 15 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹത്തെക്കുറിച്ച് പുതുതായി കണ്ടെത്തിയ 30,000 ത്തോളം കേസുകള്‍ പരിശോധിച്ച് ഒരു പഠനഫലം പ്രസിദ്ധീകരിച്ചു. ഈ ഡാറ്റയെ അടിസ്ഥാനമാക്കി, 2005 നും 2020 നും ഇടയില്‍ യൂറോപ്യന്‍ കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹത്തിന്റെ പുതിയ കേസുകള്‍ ഇരട്ടിയാകുമെന്ന് അവര്‍ പ്രവചിച്ചു. ഈ വര്‍ദ്ധനവിന് പാരിസ്ഥിതിക ഘടകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ കണ്ടെത്തി. 1970 കളില്‍ത്തന്നെ നവജാതരില്‍ റോട്ടവൈറസ് അണുബാധ സാധാരണമായിരുന്നു. കുഞ്ഞുങ്ങള്‍ അമ്മമാര്‍ക്കൊപ്പം താമസിക്കുന്നത് വൈറസ് ബാധിക്കുന്നത് വൈകിപ്പിച്ചു. എന്നാല്‍ കാലക്രമേണ റോട്ടവൈറസ് പിടിപെടാന്‍ സാധ്യാതയുണ്ടെന്ന് എലികളിലെ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ജനിതകപരമായി സാധ്യതയുള്ള നവജാത എലികള്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍, അവയില്‍ ടൈപ്പ് 1 പ്രമേഹം ഉണ്ടായില്ലെങ്കിലും റോട്ടവൈറസിന് ബാധിച്ചവയില്‍ പില്‍ക്കാലത്ത് രോഗം കണ്ടെത്തുകയായിരുന്നു.

Comments

comments

Categories: Health