അമിതഭാരം കുട്ടികളില്‍ അലര്‍ജികള്‍ കൂട്ടും

അമിതഭാരം കുട്ടികളില്‍ അലര്‍ജികള്‍ കൂട്ടും

ഭാരം കൂടിയ കുഞ്ഞുങ്ങള്‍ക്ക് കുട്ടിക്കാലത്ത് ഭക്ഷണ അലര്‍ജിയോ ചര്‍മ്മത്തില്‍ ചൊറിച്ചിലോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ജേണല്‍ ഓഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷണ സംഘം മനുഷ്യരിലെ മുന്‍കാല പഠനങ്ങള്‍ വിലയിരുത്തിയാണ് അവലോകനം നടത്തിയത്. 15,000 ത്തിലധികം പഠനങ്ങളില്‍, 42 ദശലക്ഷത്തിലധികം അലര്‍ജി ബാധിതരുടെ വിവരങ്ങള്‍ പരിശോധിച്ചിരുന്നു. ജനനസമയത്തെ ഭാരം കണക്കാക്കിയാണ് കുട്ടികളിലും മുതിര്‍ന്നവരിലും അലര്‍ജി രോഗങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധങ്ങള്‍ വിശകലനം ചെയ്തത്. ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് സര്‍വകലാശാലയിലെ കാതി ഗാറ്റ്‌ഫോര്‍ഡ് പറഞ്ഞു. ജനനസമയത്തെ ഓരോ കിലോഗ്രാം വര്‍ദ്ധനവിനും ഒരു കുട്ടിക്ക് ഭക്ഷണ അലര്‍ജിയുണ്ടാകാനുള്ള സാധ്യത 44 ശതമാനം കൂടുതലാണ്. അവര്‍ക്ക് ചൊറിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത 17 ശതമാനം കൂടുതലാണ്.

ചൊറിച്ചില്‍ ബാധിച്ച 2.1 ദശലക്ഷം, ഭക്ഷണ അലര്‍ജികള്‍ ബാധിച്ച 70,000 ള്‍, അലര്‍ജിക് റിനിറ്റിസ് അല്ലെങ്കില്‍ ഹേ ഫീവര്‍ ബാധിച്ച ഒരു ലക്ഷത്തിലധികം എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ പഠനങ്ങളും വിശകലനം നടത്തി. മിക്ക പഠനങ്ങളും നടത്തിയത് വികസിത രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളിലായിരുന്നു. വരട്ടു ചൊരി, ജലദോഷപ്പനി, ഭക്ഷ്യ അലര്‍ജി, അനാഫൈലക്‌സിസ്, ആസ്ത്മ എന്നിവ ഉള്‍പ്പെടെയുള്ള അലര്‍ജി രോഗങ്ങള്‍ ലോകജനസംഖ്യയുടെ 30-40 ശതമാനത്തെ ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. അലര്‍ജി ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് ജനിതകശാസ്ത്രം മാത്രം വിശദീകരിക്കുന്നില്ലെന്നും ജനനത്തിനു മുമ്പും ചുറ്റുമുള്ള പാരിസ്ഥിതിക ഘടകങ്ങളും വ്യക്തികൡ അലര്‍ജിക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനോ കുറയ്ക്കുന്നതിനോ ഇടയാക്കുമെന്നും ഗാറ്റ്‌ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Health
Tags: over weight