സ്ത്രീകള്‍ ഓര്‍മശക്തിയില്‍ മുമ്പില്‍

സ്ത്രീകള്‍ ഓര്‍മശക്തിയില്‍ മുമ്പില്‍

അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍, ഓര്‍മശക്തി പരീക്ഷകളില്‍ പുരുഷനോ സ്ത്രീയോ മികച്ചതെന്ന് പരിശോധിക്കുന്നു

ഓര്‍മശക്തിയിലും തിരിച്ചറിയല്‍ ശേഷിയിലും പുരുഷന്മാരോ സ്ത്രീകളോ ഭേദമെന്ന് പരിശോധിക്കുന്ന പഠനം സ്മൃതിഭ്രംശ രോഗങ്ങളില്‍ നിര്‍ണായകമാണ്. ഇതു കൃത്യമായി മനസിലാക്കാനായാല്‍ തിരിച്ചറിയല്‍ പ്രശ്‌നങ്ങള്‍ അഥവാ കോഗ്‌നിറ്റീവ് ഇംപെയര്‍മെന്റ് (എംസിഐ) 20% വരെ മാറ്റാന്‍ കഴിയും. ഇതു സംബന്ദിച്ച പുതിയ ഗവേഷണങ്ങള്‍ 65 വയസ്സിനു ശേഷം പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള തിരിച്ചറിയല്‍ ശേഷിയിലെ വ്യത്യാസങ്ങള്‍ വിലയിരുത്തുന്നു. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ മികച്ച ഓര്‍മ്മശക്തി ഉണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. എന്നിട്ടും തിരിച്ചറിയല്‍ ശേഷി വിലയിരുത്തുന്ന പരിശോധനകളില്‍ ഇത് പ്രതിഫലിക്കുന്നില്ല. പഠനത്തിനായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത മാനദണ്ഡങ്ങളും പരിധികളും അല്ലെങ്കില്‍ കട്ട് ഓഫ് സ്‌കോറുകളും ഉപയോഗിച്ച് ഗവേഷകര്‍ ഓര്‍മശക്തിപരീക്ഷ നടത്തി. സ്‌കോറുകള്‍ താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകളില്‍ 10% അധികവും പുരുഷന്മാരില്‍ 10% കുറവുമാണ് എംസിഐ രോഗനിര്‍ണയമെന്ന് കണ്ടെത്തി.

അധികഗവേഷണങ്ങളില്‍ കണ്ടെത്തലുകള്‍ സാധൂകരിക്കപ്പെടുന്നുവെങ്കില്‍,സ്ത്രീപുരുഷന്മാരില്‍ രോഗനിര്‍ണയത്തിനു വ്യത്യസ്തരീതി സ്വീകരിക്കാന്‍ കഴിയുമെന്ന് സംഘം നിര്‍ദ്ദേശിക്കുന്നു. എംസിഐ രോഗികളില്‍ രോഗാവസ്ഥയില്‍ ഓര്‍മ്മക്കുറവ് ഇല്ലെന്ന് തിരിച്ചറിയുന്നതിന്റെ അനന്തരഫലങ്ങളിലൊന്ന് അവര്‍ ചികിത്സ ആരംഭിക്കാന്‍ സന്നദ്ധരാകില്ലെന്നതാണ്. അവരും അവരുടെ കുടുംബങ്ങളും ചികിത്സയ്ക്ക് ആസൂത്രണം ചെയ്യാനും കാര്യങ്ങള്‍ ക്രമീകരിക്കാനും പോകുന്നില്ലെന്നും ഉറപ്പിക്കാം. നേരെമറിച്ച്, എംസിഐ ഇല്ലാത്ത ഒരാളെ തെറ്റായി രോഗനിര്‍ണയം നടത്തുന്നത് അവര്‍ അനാവശ്യ മരുന്നുകള്‍ കഴിക്കാനിടയാക്കും. ഇതോടെ അവരും അവരുടെ കുടുംബങ്ങളും സമ്മര്‍ദ്ദം അനുഭവിക്കുന്നു.

എംസിഐയെ എല്ലായ്‌പ്പോഴും ഡിമെന്‍ഷ്യയുടെ ലക്ഷണമായി കാണാനാകില്ലെന്നു പഠനം പറയുന്നു. പൊതുവെ, 65 വയസു കഴിഞ്ഞവരില്‍ 15-20 ശതമാനം ആളുകളില്‍ എംസിഐ കാണപ്പെടുന്നു. എംസിഐരോഗികള്‍ക്ക് ഓര്‍മശക്തിയും ചിന്താശേഷിയിലും കുറവായിരിക്കും. ഇത് സ്വയം പരിപാലിക്കാനും ദൈനംദിന ജോലികള്‍ ചെയ്യാനും കഴിയാത്തതില്‍ നിന്ന് അവരെ തടയുന്നു. ഒരു സംഭാഷണത്തിലെ പ്രധാന വിഷയം നഷ്ടപ്പെടുന്നതും പ്രധാനപ്പെട്ട കൂടിക്കാഴ്ചകള്‍ മറക്കുന്നതും എംസിഐയുടെ സാധാരണ ലക്ഷണങ്ങളാണ്. ഇതുവഴി യുക്തിസഹമായ പ്രശ്‌നങ്ങളും തീരുമാനങ്ങളില്‍ എത്തിച്ചേരുന്നതില്‍ ബുദ്ധിമുട്ടും ഉണ്ടാകാം. എംസിഐ സാധാരണയായി മേധാക്ഷയത്തിന്റെ ലക്ഷണമാകാമെങ്കിലും, ഇത് എല്ലാവരിലും അങ്ങനെയാകണമെന്ന് അര്‍ത്ഥമില്ല.

ആംനസ്റ്റിക്, നോണ്‍നാസ്റ്റിക് എന്നിങ്ങനെ രണ്ടു തരം എംസിഐകളാണുള്ളത്. ആംനസ്റ്റിക് എംസിഐ (എഎംസിഐ) കൂടുതലും ഓര്‍മതകരാറുണ്ടാക്കുന്നു. മാത്രമല്ല ഇത് പുതിയ പഠനവിഷയമാണ്. കാഴ്ചപ്പാട് നിര്‍ണയിക്കുക, ശരിയായ തീരുമാനങ്ങള്‍ എടുക്കുക, സങ്കീര്‍ണ്ണമായ ഒരു ജോലിയുടെ ഘട്ടങ്ങളുടെ ക്രമം നിര്‍ണ്ണയിക്കുക തുടങ്ങിയ മറ്റ് മാനസികശേഷികളുമായാണ് നോണ്‍മെനെസ്റ്റിക് എംസിഐ കൂടുതലും ബന്ധപ്പെട്ടിരിക്കുന്നത്. അടുത്തിടെയുള്ള കണ്ടെത്തലുകള്‍ സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ മികച്ച എംസിഐയും ഓര്‍മശക്തി പ്രദര്‍ശിപ്പിക്കുന്നുവെന്ന് വെളിപ്പെടുത്തി.

ഗ്ലൂക്കോസിനെ ദഹിപ്പിക്കാനുള്ള തലച്ചോറിന്റെ കഴിവിന് സമാനമായ വൈകല്യങ്ങള്‍ ഉണ്ടെങ്കിലും ഇത് സംഭവിക്കാറുണ്ട്. തലച്ചോറിലെ ഗ്ലൂക്കോസ് മെറ്റബോളിസത്തിലെ പ്രശ്‌നങ്ങള്‍ അല്‍സ്‌ഹൈമേഴ്സ് രോഗത്തിലടക്കം സ്മൃതിഭ്രംശത്തിന്റെ സര്‍വ്വസാധാരണമായ കാരണമാണ്. അല്‍സ്‌ഹൈമേഴ്‌സ് രോഗനിര്‍ണയത്തില്‍ ഓര്‍മശക്തി പരിശോധന പ്രധാനമായതിനാല്‍ സ്ത്രീകളില്‍ രോഗനിര്‍ണയം അത്ര പെട്ടെന്നു നടക്കാനിടയില്ലെന്നു ഗവേഷകര്‍ പറയുന്നു. പരമ്പരാഗത മാനദണ്ഡങ്ങളുടെയും കട്ട്-ഓഫ് സ്‌കോറുകളുടെയും പ്രയോഗം പുരുഷന്മാരില്‍ എഎംസിഐയുടെ നിരക്ക് കൂടുതലാണെന്ന് കാണിച്ചു.

Comments

comments

Categories: Health