കോളേജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ച് യുപി

കോളേജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ച് യുപി

ലക്‌നൗ: പഠന സമയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ വ്യതിചലിക്കാതിരിക്കാന്‍ സംസ്ഥാനത്തെ സര്‍വകലാശാലകളിലും കോളേജുകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഉത്തര്‍പ്രദേശ് ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിരോധിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള സര്‍വകലാശാലകളുടെയും കോളേജുകളുടെയും കാമ്പസിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യാഴാഴ്ച പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയതായിട്ടാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സര്‍ക്കുലര്‍ പ്രകാരം, സംസ്ഥാനത്തൊട്ടാകെയുള്ള വിവിധ സര്‍വകലാശാലകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ കാമ്പസിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരാനോ ഉപയോഗിക്കാനോ കഴിയില്ല. അധ്യാപക ഫാക്കല്‍റ്റികള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. ധാരാളം വിദ്യാര്‍ത്ഥികളും അധ്യാപകരും വിലയേറിയ സമയം മൊബൈല്‍ ഫോണുകളില്‍ ചെലവഴിക്കുന്നതായി ഡയറക്ടറേറ്റ് നിരീക്ഷണത്തിലൂടെ കണ്ടെത്തുകയുണ്ടായി. എന്നാല്‍ ഇത്തരത്തില്‍ വിലയേറിയ സമയം പാഴാക്കി കളയാതെ, എല്ലാ കോളേജുകളിലും സര്‍വകലാശാലകളിലും വിദ്യാര്‍ഥികള്‍ക്കു മികച്ച അധ്യാപന അന്തരീക്ഷം ഉറപ്പാക്കുന്നതിനാണു ഡയറക്ടറേറ്റ് മൊബൈല്‍ നിരോധിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. മന്ത്രിസഭാ യോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളില്‍ സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.

Comments

comments

Categories: FK News