പുതിയ ഫീച്ചര്‍ ഫോണുമായി നോക്കിയ 110

പുതിയ ഫീച്ചര്‍ ഫോണുമായി നോക്കിയ 110

ന്യൂഡല്‍ഹി: നോക്കിയ 110 എന്ന പുതിയ ഫീച്ചര്‍ ഫോണ്‍, ഫിന്നിഷ് കമ്പനിയായ എച്ച്എംഡി ഗ്ലോബല്‍ 1,599 രൂപയ്ക്ക് ഇന്ത്യയില്‍ പുറത്തിറക്കി. ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നിവയ്ക്കുള്ള ലോകത്തെ പ്രമുഖ വ്യാപാര പ്രദര്‍ശനമായ ഐഎഫ്എ 2019-ലാണ് ആദ്യമായി ഈ ഫോണ്‍ അവതരിപ്പിച്ചത്. 2ജി സംവിധാനമുള്ള ഈ ഫോണ്‍ നോക്കിയ 105 ന്റെ നവീകരിച്ച പതിപ്പാണ്. എംപി3 പ്ലെയര്‍, എഫ്എം റേഡിയോ, പാമ്പും കോണിയും കളിക്കാനുള്ള സംവിധാനം തുടങ്ങിയവയൊക്കെ ഉണ്ട് ഈ ഫോണില്‍. സമുദ്ര നീല, കറുപ്പ്, പിങ്ക് നിറങ്ങളിലാണു ഫോണ്‍ ലഭ്യമാകുന്നത്. ഈ മാസം 18 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭിക്കും.1.77 inch QVGA കളര്‍ ഡിസ്‌പ്ലേയാണു ഫോണിനുള്ളത്. വിജിഎ റെയര്‍ കാമറയും 32ജിബി മൈക്രോ എസ്ഡി കാര്‍ഡുമുള്ളതാണു ഫോണ്‍. മൈക്രോ യുഎസ്ബി പോര്‍ട്ട് സപ്പോര്‍ട്ട് ചെയ്യും. എല്‍ഇഡി ടോര്‍ച്ച് ലൈറ്റുണ്ട്. 2ജി സംവിധാനമാണുള്ളതെങ്കിലും ഈ ഫോണില്‍ ഡ്യുവല്‍ സിം ഇന്‍സെര്‍ട്ട് ചെയ്യാന്‍ സാധിക്കും. 74.96 ഗ്രാം ഭാരം. നോക്കിയ സീരീസ് 30+ ഒഎസിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഫോണിന്റെ ബാറ്ററി 14 മണിക്കൂര്‍ ടോക്ക് ടൈം സാധ്യമാക്കുമെന്നാണു കമ്പനി അവകാശപ്പെടുന്നത്.

Comments

comments

Categories: Tech
Tags: Nokia 110