സറീനയില്‍ മിക്‌സ് ആന്‍ഡ് മാച്ച് മാനിയ

സറീനയില്‍ മിക്‌സ് ആന്‍ഡ് മാച്ച് മാനിയ

ഇടകലര്‍ത്തി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ വിഭിന്ന ഡിസൈനുകളിലുള്ള ചുരിദാറുകളുടെയും കുര്‍ത്തികളുടെയുമൊക്കെ മെറ്റീരിയലുകള്‍ പ്രത്യേകമായി വാങ്ങാവുന്ന സൗകര്യം ഫെസ്റ്റിലുണ്ട്. ഒക്‌റ്റോബര്‍ 10 ന് ആരംഭിച്ച ഫാഷന്‍ ഫെസ്റ്റിവല്‍ ഒക്‌റ്റോബര്‍ 25 വരെ നീണ്ട് നില്‍ക്കും.

വ്യത്യസ്തമായ ഡിസൈനുകള്‍ക്കും വസ്ത്ര ശേഖരങ്ങള്‍ക്കും ശ്രദ്ധേയമായ തിരുവനന്തപുരം ആസ്ഥാനമായ സറീന ബൊട്ടീക്കില്‍ മിക്‌സ് ആന്‍ഡ് മാച്ച് മാനിയ എന്ന പേരില്‍ നടക്കുന്ന സീസണല്‍ സെയില്‍ വ്യത്യസ്തമാകുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൃത്യമായി നടന്നുവരുന്ന മിക്‌സ് ആന്‍ഡ് മാച്ച് മാനിയ ഇക്കുറിയും ഉപഭോക്താക്കളുടെ മനം കവരുകയാണ്. ഒക്‌റ്റോബര്‍ 10 ന് ആരംഭിച്ച ഫാഷന്‍ ഫെസ്റ്റിവല്‍ ഒക്‌റ്റോബര്‍ 25 വരെ നീണ്ട് നില്‍ക്കും. ഇടകലര്‍ത്തി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ വിഭിന്ന ഡിസൈനുകളിലുള്ള ചുരിദാറുകളുടെയും കുര്‍ത്തികളുടെയുമൊക്കെ മെറ്റീരിയലുകള്‍പ്രത്യേകമായി വാങ്ങാവുന്ന സൗകര്യം ഫെസ്റ്റിലുണ്ട്.

കേരളത്തിലെ ആദ്യത്തെ ബൊട്ടീക്ക് എന്ന് വിശേഷിപ്പിക്കാവുന്ന സറീനക്ക് 1982 ഷീല ജെയിന്‍സ് എന്ന സംരംഭകയാണ് തുടക്കം കുറിച്ചത്. നേരമ്പോക്കായിത്തുടങ്ങിയ സ്ഥാപനം വ്യത്യസ്തമായ ഡിസൈനുകള്‍, ഉന്നത ഗുണമേന്മ തുടങ്ങിയവയുടെ ചുവടുപിടിച്ച് സംരംഭകലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. വ്യത്യസ്തങ്ങളായ വസ്ത്രങ്ങള്‍ ധരിക്കാനും ആര്‍ക്കുമില്ലാത്ത കളര്‍ കോമ്പിനേഷനുകള്‍ സ്വന്തമാക്കാനും ആഗ്രഹിക്കുവരാണ് സ്ത്രീകള്‍, സ്ത്രീകളുടെ ഈ സൈക്കോളജി അടിസ്ഥാനപ്പെടുത്തിയാണ് ഷീല ജെയിംസ് തന്റെ സംരംഭത്തിന് അടിത്തറയൊരുക്കിയത്.

”മുന്‍വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായി വേറിട്ട ധാരാളം ഡിസൈനുകള്‍ ഇത്തവണ മിക്‌സ് ആന്‍ഡ് മാച്ച് മാനിയയില്‍ ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്ഥാപനത്തെ സംബന്ധിച്ച് പറഞ്ഞാല്‍, കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും വ്യത്യസ്തമായ ഡിസൈനുകള്‍ വിപണിയിലെത്തിക്കാനും ഏറെ സഹായകമായ ഒന്നാണ് മിക്‌സ് ആന്‍ഡ് മാച്ച് മാനിയ. ഉത്തരേന്ത്യയിലെ മുഗള്‍, മധുബാനി, പരമ്പരാഗതമായ കാഞ്ചീപുരം, ബനാറസ്, ചന്ദേരി, സര്‍ദോസി, മിറര്‍,കാന്ത തുടങ്ങിയ എല്ലാ ഡിസൈനുകളുടെയും കമനീയമായ ശേഖരം മിക്‌സ് ആന്‍ഡ് മാച്ച് മാനിയയില്‍ കാണാനാകും. സാരികള്‍ , ചുരിദാറുകള്‍ , ദുപ്പട്ടകള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണം” സറീന ബൊട്ടീക്ക് സിഇഒ ഷീല ജെയിംസ് പറയുന്നു..

തിരുവനന്തപുരം സ്റ്റാച്യു ജനറല്‍ ഹോസ്?പിറ്റല്‍ റോഡിലെ കാത്തലിക് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സറീനയോടനുബന്ധിച്ച് തന്നെയാണ് മിക്‌സ് ആന്‍ഡ് മാച്ച് മാനിയ സംഘടിപ്പിച്ചിരിക്കുന്നത്. ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ വരു ഓരോ ചെറിയ മാറ്റത്തേയും സസൂക്ഷ്മം വീക്ഷിക്കാനും നടപ്പില്‍ വരുത്താനും പരിശ്രമിക്കുന്ന സറീനയുടെ ബിസിനസ് വിപുലീകരണ തന്ത്രത്തിന്റെ നേര്‍ക്കാഴ്ചയാണ് മിക്‌സ് ആന്‍ഡ് മാച്ച് മാനിയ.

Categories: FK Special, Slider