ആഗോള എന്‍ട്രിക്ക് ആം-മേക്കര്‍ വില്ലേജ് സഹകരണം

ആഗോള എന്‍ട്രിക്ക് ആം-മേക്കര്‍ വില്ലേജ് സഹകരണം

മേക്കര്‍ വില്ലേജിലെ സംരംഭങ്ങള്‍ക്ക് പ്രത്യേക പരിശീലന, മാര്‍ഗനിര്‍ദ്ദേശക പരിപാടികള്‍ ബ്രിട്ടീഷ് കമ്പനി നല്‍കും

ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റവും മികച്ച സാങ്കേതിക പരിജ്ഞാനവും വിദഗ്‌ധോപദേശവും നല്‍കാനുള്ള മേക്കര്‍ വില്ലേജിന്റെ പ്രതിബദ്ധതയുടെ ഫലപ്രാപ്തിയാണ് ആമുമായുള്ള സഹകരണം

-പ്രസാദ് ബാലകൃഷ്ണന്‍ നായര്‍

കൊച്ചി: ലോകോത്തര സെമികണ്ടക്ടര്‍, സോഫ്റ്റ് വെയര്‍ ഡിസൈന്‍ കമ്പനിയായ ആം, കളമശ്ശേരിയിലെ മേക്കര്‍ വില്ലേജുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. മേക്കര്‍ വില്ലേജിലെ സംരംഭങ്ങള്‍ക്ക് പ്രത്യേക പരിശീലന, മാര്‍ഗനിര്‍ദ്ദേശക പരിപാടികളാണ് ബ്രിട്ടീഷ് കമ്പനിയായ ആമിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുക. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ സാന്നിധ്യമുറപ്പിക്കാന്‍ ലഭിക്കുന്ന സുപ്രധാന അവസരമാണിത്. ആദ്യ പടിയായി ‘സെക്യൂര്‍ ഡിവൈസ് മാനേജ്‌മെന്റ് അറ്റ് സ്‌കെയില്‍’ എന്ന വിഷയത്തില്‍ മേക്കര്‍ വില്ലേജില്‍ പരിശീലന കളരി നടന്നു.

വിപണിയില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള മേക്കര്‍ വില്ലേജിലെ പല ഉല്‍പ്പന്നങ്ങള്‍ക്കും അന്താരാഷ്ട്രതലത്തിലേക്ക് എത്താനുള്ള അവസരമായി ഈ സഹകരണ പരിപാടി മാറുമെന്ന് മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. മാസത്തില്‍ ഒരു തവണ ആമിന്റെ വിദഗ്ധ സംഘം മേക്കര്‍ വില്ലേജ് സന്ദര്‍ശിച്ച് സംരംഭകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും സാങ്കേതിക ഉപദേശങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ എല്ലാത്തരം കമ്പ്യൂട്ടര്‍ ഉപകരണങ്ങളിലും ബഹിരാകാശ നിലയങ്ങളിലുമുള്‍പ്പെടെ ആമിന്റെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും ചെറിയ കമ്പ്യൂട്ടറില്‍ മുതല്‍ സൂപ്പര്‍ കമ്പ്യൂട്ടറില്‍ വരെ ആമിന്റെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിരിക്കുന്നു. നിലവില്‍ ക്വാല്‍കോം, ബോഷ്, ഐബിഎം തുടങ്ങിയ ആഗോള സാങ്കേതികവിദ്യാ ഭീന്‍മാര്‍ മേക്കര്‍ വില്ലേജുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Categories: FK News