ഹൈദരാബാദിലെ അര്‍ബുദ രോഗികളില്‍ 53% പുകവലിക്കാര്‍

ഹൈദരാബാദിലെ അര്‍ബുദ രോഗികളില്‍ 53% പുകവലിക്കാര്‍

ഹൈദരാബാദ്: നഗരത്തിലെ ശ്വാസകോശാര്‍ബുദ രോഗികളില്‍ 53% പേരും പുകവലിക്കാരാണെന്ന് പഠനം വെളിപ്പെടുത്തുന്നു. നഗരത്തിലെ ഒരു പരിചരണ കേന്ദ്രത്തില്‍ ശ്വാസകോശ അര്‍ബുദ രോഗികളെക്കുറിച്ച് നടത്തിയ പഠനത്തിലാണിത് കണ്ടെത്തിയത്. നഗരത്തിലെ സ്ത്രീകള്‍ക്കിടയില്‍ പുകവലി ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അവരുടെ ആരോഗ്യസ്ഥിതി ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തി. 2011 മുതല്‍ 2016 വരെ 466 സ്ത്രീകളെ നിരീക്ഷിച്ച പഠനത്തില്‍, നേരത്തേ 5: 1 എന്ന അനുപാതത്തില്‍ നിന്ന് 2: 1 എന്ന അനുപാതത്തില്‍ പുരുഷസ്ത്രീ രോഗിയനുപാതം വര്‍ദ്ധിക്കുന്ന പ്രവണത കണ്ടെത്തി.

പുകവലി കൂടാതെ, കാന്‍സര്‍കാരികളായ വസ്തുക്കള്‍ കൂടുതല്‍ ശരീരത്തില്‍ പ്രവേശിക്കലും മലിനീകരണവുമാാണ് കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി പുകവലിക്കാത്തവരില്‍, നിഷ്‌ക്രിയ പുകവലി, ആസ്ബറ്റോസ്, ആര്‍സെനിക്, റാഡണ്‍, ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) പോലുള്ള വൈറസുകള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളായ ഇഡിയൊപാത്തിക് പള്‍മണറി ഫൈബ്രോസിസ്, മുറിക്കകത്തെ വായു മലിനീകരണം, കല്‍ക്കരിയില്‍ നിന്ന് പുറന്തള്ളുന്ന പുക എന്നിവയാണ് ശ്വാസകോശാര്‍ബുദ കാരണം. 2011 ജനുവരി മുതല്‍ 2016 ഡിസംബര്‍ വരെ ആശുപത്രിയില്‍ ചികിത്സിച്ച 466 ശ്വാസകോശ അര്‍ബുദ രോഗികളില്‍ 49.1% രോഗികള്‍ 4060 വയസ്സിനിടയിലുള്ളവരാണ്. ഇത് സൂചിപ്പിക്കുന്നത് പുകവലി വര്‍ദ്ധിക്കുന്നതും അര്‍ബുദത്തിന് വിധേയമാകുന്നതും നഗരത്തിലെ യുവതലമുറയെ അതിവേഗം ബാധിക്കുന്നു എന്നാണ്. കൂടുതല്‍ നഗരവാസികള്‍ ഇപ്പോള്‍ പുകവലി ഒരു ശീലമാക്കുന്നുവെന്ന്് പഠനം വിശദീകരിക്കുന്നു. പ്രാരംഭ ഘട്ടരോഗനിര്‍ണയം് വൈകിയതും ശ്വാസകോശ അര്‍ബുദത്തിന്റെ തെറ്റായ രോഗനിര്‍ണയവുമാണ് ശ്വാസകോശ അര്‍ബുദത്തിന്റെ അതിജീവന നിരക്ക് 15%മായി താഴാന്‍ കാരണം. തെറ്റായ രോഗനിര്‍ണയത്തിനുള്ള കാരണം പലപ്പോഴും അവബോധത്തിന്റെ അഭാവമാണ്.

Comments

comments

Categories: Health