2020 നിഞ്ച ഇസഡ്എക്‌സ്-14ആര്‍ ബുക്കിംഗ് ആരംഭിച്ചു

2020 നിഞ്ച ഇസഡ്എക്‌സ്-14ആര്‍ ബുക്കിംഗ് ആരംഭിച്ചു

19.70 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. പരിമിത എണ്ണം മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍ക്കുന്നത്

ന്യൂഡെല്‍ഹി: 2020 മോഡല്‍ കാവസാക്കി നിഞ്ച ഇസഡ്എക്‌സ്-14ആര്‍ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചു. 19.70 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. 2019 മോഡലിന്റെ അതേ വില. പരിമിത എണ്ണം മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍ക്കുന്നത്. ഒക്‌റ്റോബര്‍ 19 വരെ മാത്രമേ ബുക്കിംഗ് നടത്താന്‍ കഴിയൂ എന്ന് ചില ഡീലര്‍മാര്‍ അറിയിച്ചു. എത്രയും വേഗം ബുക്കിംഗ് പൂര്‍ത്തിയാക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലെത്തിക്കാനാണ് കാവസാക്കി ആഗ്രഹിക്കുന്നത്. അതായത് 2020 ഏപ്രില്‍ ഒന്നിന് ബിഎസ് 6 പ്രാബല്യത്തിലാകുന്നതിന് മുമ്പ് 2020 നിഞ്ച ഇസഡ്എക്‌സ്-14ആര്‍ ഡെലിവറി ചെയ്യേണ്ടതായി വരും. ബിഎസ് 4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് 2020 മോഡല്‍ എന്നതാണ് കാരണം.

മെറ്റാലിക് ഡയാബ്ലോ ബ്ലാക്ക്/ഗോള്‍ഡന്‍ ബ്ലേസ്ഡ് ഗ്രീന്‍ എന്ന പുതിയ കളര്‍ സ്‌കീമിലാണ് മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും പുതിയ പതിപ്പ് വരുന്നത്. മുന്‍ഗാമിയില്‍ പച്ച നിറത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം. എന്നാല്‍ 2020 മോഡലിന്റെ ഡുവല്‍ ടോണ്‍ കളര്‍ സ്‌കീമില്‍ കൂടുതല്‍ കറുപ്പ് നിറം കാണാം. മറ്റൊന്നും മാറിയിട്ടില്ല. മെക്കാനിക്കല്‍ മാറ്റങ്ങളുമില്ല. 1,441 സിസി, 4 സിലിണ്ടര്‍ എന്‍ജിനാണ് തുടര്‍ന്നും കരുത്തേകുന്നത്. ഈ മോട്ടോര്‍ 210 എച്ച്പി കരുത്തും (റാം എയര്‍ സഹിതം) 158.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

Comments

comments

Categories: Auto