1.6 ഡീസല്‍ എന്‍ജിന്‍ നല്‍കിയ ഹ്യുണ്ടായ് ക്രെറ്റ ബേസ് വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു

1.6 ഡീസല്‍ എന്‍ജിന്‍ നല്‍കിയ ഹ്യുണ്ടായ് ക്രെറ്റ ബേസ് വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു

ഇ പ്ലസ് 1.6 ഡീസല്‍ വേരിയന്റിന് 10.88 ലക്ഷം രൂപയും ഇഎക്‌സ് 1.6 ഡീസല്‍ വേരിയന്റിന് 11.91 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: ഹ്യുണ്ടായ് ക്രെറ്റയുടെ ഇ പ്ലസ്, ഇഎക്‌സ് എന്നീ ബേസ് വേരിയന്റുകളില്‍ 1.6 ലിറ്റര്‍ യു2 സിആര്‍ഡിഐ ഡീസല്‍ എന്‍ജിന്‍ ഈയിടെ നല്‍കിയിരുന്നു. നേരത്ത ഈ രണ്ട് വേരിയന്റുകളും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ലഭിച്ചിരുന്നത്. പുതുതായി 1.6 ഡീസല്‍ എന്‍ജിന്‍ നല്‍കിയ വേരിയന്റുകളുടെ വില ഇപ്പോള്‍ ലഭ്യമാണ്. ഇ പ്ലസ് 1.6 ഡീസല്‍ വേരിയന്റിന് 10.88 ലക്ഷം രൂപയും ഇഎക്‌സ് 1.6 ഡീസല്‍ വേരിയന്റിന് 11.91 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. ഇ പ്ലസ് 1.4 ഡീസല്‍ വേരിയന്റിന് 9.99 ലക്ഷം രൂപയും ഇഎക്‌സ് 1.4 ഡീസല്‍ വേരിയന്റിന് 11.02 ലക്ഷം രൂപയുമാണ് വില.

4,000 ആര്‍പിഎമ്മില്‍ 126 ബിഎച്ച്പി കരുത്തും 1,500-3,000 ആര്‍പിഎമ്മില്‍ 260 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് 1.6 ലിറ്റര്‍ യു2 സിആര്‍ഡിഐ ഡീസല്‍ എന്‍ജിന്‍. 1.6 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ നല്‍കിയെങ്കിലും 6 സ്പീഡ് മാന്വല്‍ മാത്രമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 1.4 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ പുറപ്പെടുവിക്കുന്നത് 89 എച്ച്പി കരുത്തും 224 എന്‍എം ടോര്‍ക്കുമാണ്.

മുന്‍നിര യാത്രികര്‍ക്കായി രണ്ട് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി) സഹിതം എബിഎസ്, പിറകില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡേ/നൈറ്റ് അകക്കണ്ണാടികള്‍ (റിയര്‍ വ്യൂ), മുന്നിലെ യാത്രക്കാര്‍ക്കായി പ്രീടെന്‍ഷനറുകള്‍ സഹിതം സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, അമിത വേഗതയില്‍ പോയാല്‍ അലര്‍ട്ട് എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.

Comments

comments

Categories: Auto