പച്ചക്കറിഭക്ഷണം പ്രോത്സാഹിപ്പിക്കാന്‍

പച്ചക്കറിഭക്ഷണം പ്രോത്സാഹിപ്പിക്കാന്‍

സസ്യവിഭവങ്ങള്‍ക്കു നല്ല പേരിടുന്നത് ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് നല്ല ചിന്താഗതി വര്‍ദ്ധിപ്പിക്കുന്നു

ആരോഗ്യദായകമായ ഭക്ഷണമെന്നു വെച്ചാല്‍ രുചികുറഞ്ഞ ആഹാരമെന്നാണ് പലരുടെയും ചിന്ത. സസ്യാഹാരശീലം പലപ്പോഴും ശിക്ഷയായി തോന്നാനുള്ള കാരണമിതാണ്. സൈക്കോളജിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണം കാണിക്കുന്നത് ആരോഗ്യകരമായ വിഭവങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് ഇത്തരം ബദല്‍ ഭക്ഷണരീതികള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ആളുകള്‍ നല്ല ഭക്ഷണശീലത്തിനു തുടക്കമിടുന്നതിനും ഇത് സുസ്ഥിരവും ആരോഗ്യകരവുമായ ഭക്ഷണക്രമത്തിലേക്കും മികച്ച ജീവിത നിലവാരത്തിലേക്കും നയിക്കുന്നതിനു സഹായിക്കുന്ന ഉപായമാണിത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ സ്റ്റാന്‍ഫോര്‍ഡ് റെസിഡന്‍ഷ്യല്‍ ആന്‍ഡ് ഡൈനിംഗ് എന്റര്‍പ്രൈസസുമായി ചേര്‍ന്ന് ആരോഗ്യകരമായ ഭക്ഷണക്രമത്തിന് ഒരു പുതിയ ബദല്‍ പരീക്ഷിച്ചു. ആരോഗ്യഭക്ഷണങ്ങളുടെ നിലവിലെ പേരുകള്‍ക്കു പകരം അവര്‍ വിഭവത്തിന്റെ രുചിക്കും സുഗന്ധങ്ങള്‍ക്കുമനുസൃതമായി പേരിടുകയും ചെയ്തു. ഉദാഹരണത്തിന്, കാരറ്റ് കഴിക്കാന്‍ രുചിയുള്ളതാക്കാന്‍ അവര്‍ സിട്രസ് ഗ്ലേസ്ഡ് കാരറ്റ് ഉപയോഗിച്ചു, മിക്ക ആളുകളും ഭക്ഷണം തിരഞ്ഞെടുക്കുന്ന സമയത്ത് ആരോഗ്യത്തെക്കാള്‍ രുചിയ്ക്ക് മുന്‍ഗണന നല്‍കുന്നു.

ഈ പരീക്ഷണത്തില്‍ നിന്ന്, ഗവേഷകര്‍ മനസ്സിലാക്കിയത്, ഒരേ ഭക്ഷണങ്ങള്‍ക്ക് നിഷ്പക്ഷമോ ആരോഗ്യപരമോ ആയ പേരുകള്‍ ഉള്ളതിനേക്കാള്‍ പുതിയ പേരുകള്‍ കൂടുതല്‍ തവണ പച്ചക്കറികള്‍ കഴിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ്. ഈ പ്രാരംഭ പഠനത്തിന്റെ ഫലങ്ങള്‍ അവര്‍ 2017 ല്‍ പ്രസിദ്ധീകരിച്ചു. കൂടുതല്‍ ഗവേഷണത്തില്‍ ഈ ബദല്‍ രീതി സര്‍വകലാശാലാ വിദ്യാര്‍ത്ഥികളിലേക്ക് വ്യാപിപ്പിച്ചു. ഈ പുതിയ പഠനത്തിനായി, രുചി കേന്ദ്രീകരിച്ചുള്ള ഫുഡ് ലേബലിംഗിന്റെ ഫലം വിലയിരുത്തുന്നതിന് അവര്‍ യുഎസിലെ 57 കോളേജുകളെയും സര്‍വ്വകലാശാലകളെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു.

185 ദിവസങ്ങള്‍ക്കുള്ളില്‍, 71 വിഭവങ്ങളിലായി 24 തരം പച്ചക്കറികളെക്കുറിച്ച് 137,842 തീരുമാനങ്ങള്‍ ആരോഗ്യകരമായ, രുചി കേന്ദ്രീകൃതനാമങ്ങളോടെ സംഘം വിശകലനം ചെയ്തു. ആരോഗ്യ കേന്ദ്രീകൃത ലേബല്‍ ഉപയോഗിക്കുന്നതിനേക്കാള്‍ പച്ചക്കറികള്‍ക്ക് രുചി കേന്ദ്രീകൃത ലേബല്‍ നല്‍കുന്നത് ഭക്ഷണത്തിന്റെ ഉപഭോഗം മൂന്നിലൊന്ന് (29%) വര്‍ദ്ധിപ്പിച്ചതായി ഗവേഷകര്‍ കണ്ടെത്തി. നിഷ്പക്ഷ നാമങ്ങളേക്കാള്‍ രുചി കേന്ദ്രീകരിച്ച പേരുകളുള്ളപ്പോള്‍ പച്ചക്കറി ഉപഭോഗത്തില്‍ 14% വര്‍ദ്ധനവുണ്ടായി. മൊത്തത്തില്‍, പ്രാഥമിക സെര്‍വിംഗുകളെ കമ്പോസ്റ്റിലേക്ക് ഉപേക്ഷിച്ച അളവുമായി താരതമ്യപ്പെടുത്തി ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഉപഭോഗം ഗവേഷകര്‍ വിശകലനം ചെയ്തപ്പോള്‍, കഴിക്കുന്ന പച്ചക്കറികളുടെ ഭാരം 39% വര്‍ദ്ധിച്ചു.

സൈക്കോളജിസ്റ്റ് ആലിയ ക്രം പറയുന്നത്, രുചി കേന്ദ്രീകരിച്ചുള്ള ഭക്ഷണ ലേബലിംഗ് ഒരു നല്ല രുചി അനുഭവത്തിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു’ എവെന്നാണ്. പ്രത്യേകിച്ചും, വറുത്ത വെളുത്തുള്ളി അല്ലെങ്കില്‍ ഇഞ്ചി പോലുള്ള ചേരുവകള്‍, പാചകരീതികള്‍ എന്നിവ സൂചിപ്പിക്കാന്‍ സഹായിക്കുന്നു. വിഭവം രുചികരം മാത്രമല്ല, ആഹ്ലാദകരവും ആശ്വാസപ്രദവും ഗൃഹാതുരവുമാണ്.

ഈ ഗവേഷണത്തിന്റെ പ്രധാന പരിമിതി, ആരോഗ്യകരമായ ഭക്ഷണത്തെ സ്വാധീനിക്കുന്ന ഒരു ഘടകമായി ഗവേഷകര്‍ വിലയെ പരാമര്‍ശിക്കുന്നില്ലെന്നതാണ്. വാസ്തവത്തില്‍, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ക്ക് ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങളേക്കാള്‍ വില കൂടുന്ന പക്ഷം ആളുകള്‍ മോശം ഭക്ഷണരീതിയിലേക്കു തിരിയും. അങ്ങനെ അനാരോഗ്യകരമായ ഭക്ഷണസാധനങ്ങളുമായി പൊരുത്തപ്പെടുന്നതു തടയാന്‍ ആരോഗ്യകരമായ ഭക്ഷണങ്ങളുടെ രുചി കേന്ദ്രീകൃത പേരുകള്‍ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണങ്ങളുടെ വര്‍ദ്ധനവിന് ഇത്തരത്തില്‍ ഇത് കാരണമാകുന്നു.

Comments

comments

Categories: Health