പൊണ്ണത്തടിയന്മാര്‍ തിങ്ങുന്ന വിദ്യാലയങ്ങള്‍

പൊണ്ണത്തടിയന്മാര്‍ തിങ്ങുന്ന വിദ്യാലയങ്ങള്‍

അവസാന വര്‍ഷ പ്രൈമറി സ്‌കൂള്‍ കുട്ടികളിലെ അമിതവണ്ണം റെക്കോര്‍ഡ്‌നിരക്കിലെത്തിയെന്നു പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു

ഗുരുതരമായ അമിതഭാരമുള്ള 10 നും 11 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ അനുപാതം 2019 ല്‍ 4.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 2006- 07 വര്‍ഷത്തെ 3.2 ശതമാനത്തില്‍ നിന്നാണ് ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ ഈ നിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലെ 26,000 ത്തിലധികം കുട്ടികളെ കടുത്ത അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു, ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കടുത്ത അമിതവണ്ണം റെക്കോര്‍ഡുകള്‍ തകര്‍ത്തത്, 2006 നേക്കാള്‍ ഇത് മൂന്നിലൊന്നു കൂടുതലാണിത്. നാലോ അഞ്ചോ വയസ് പ്രായമുള്ള കുട്ടികള്‍ക്കിടയിലും അമിതവണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ദേശീയ ശിശു വളര്‍ച്ചാപദ്ധതിയില്‍ നിന്ന് എടുത്ത ഡാറ്റ കാണിക്കുന്നത് അമിതവണ്ണമുള്ളതുമായ വിദ്യാര്‍ത്ഥികളുടെ അനുപാതം 2019 ല്‍ 22.6 ശതമാനമായി ഉയര്‍ന്നുവെന്നാണ്. കഴിഞ്ഞ വര്‍ഷം ഇത് 22.4 ശതമാനമായിരുന്നു.

ഏറ്റവും താഴ്ന്ന വരുമാനക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളിലാണ് ഈ കണക്കുകള്‍ ഏറ്റവും കൂടുതലുള്ളത്. നാലോ അഞ്ചോ വയസ് പ്രായമുള്ള കുട്ടികളില്‍ 13.3 ശതമാനം പേര്‍ അമിതവണ്ണമുള്ളവരാണ്, ഏറ്റവും സമ്പന്നരായ സമൂഹങ്ങളില്‍ ഇത് 5.9 ശതമാനമാണ്. ആറാം വര്‍ഷത്തിലെ അമിതവണ്ണം 26.9 ശതമാനമാണ്. ഏറ്റവും താഴ്ന്ന വരുമാനക്കാരുള്ള പ്രദേശങ്ങളില്‍ ഇത് 11.9 ശതമാനമാണ്.

കുട്ടികള്‍ സ്ഥിരമായി കഴിക്കുന്ന ദൈനംദിന ഭക്ഷണങ്ങളില്‍ 20 ശതമാനം പഞ്ചസാരയും കലോറിയും കുറയ്ക്കുന്നതടക്കമുള്ള കുട്ടിക്കാലത്തെ അമിതവണ്ണത്തെ നേരിടാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളില്‍ നിന്നുമുള്ള ഗുരുതരമായ നടപടികളുടെ പ്രാധാന്യം കണക്കുകള്‍ വ്യക്തമാക്കുന്നു.

നിരവധി പഠനങ്ങള്‍ പഞ്ചസാരയുടെ വര്‍ദ്ധനവിനെ കുട്ടികളിലെ അമിതവണ്ണവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്, കൃത്രിമമായി തയാറാക്കിയ മധുരപാനീയങ്ങളും സംസ്‌കരിച്ച ഭക്ഷണങ്ങളും കഴിക്കുന്നത് അമിതവണ്ണത്തിന്റെ വ്യാപകമാകാന്‍ കാരണമാകുമെന്ന് പല ഗവേഷകരും വിശ്വസിക്കുന്നു. കുട്ടിക്കാലത്തെ അമിതവണ്ണം പകുതിയായി കുറയ്ക്കുകയെന്ന സര്‍ക്കാരിന്റെ തന്ത്രപ്രധാനമായ ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള ലക്ഷ്യത്തിലേക്കുള്ള പാത വ്യക്തമായി പിന്തുടരുന്നതില്‍ വീഴ്ച പറ്റിയെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതായി എന്‍എച്ച്എസ് മേധാവി സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. ആറാം വര്‍ഷത്തിലെ കടുത്ത അമിതവണ്ണം ഒരു പുതിയ ഉയരത്തിലെത്തി, ഇത് കുട്ടികളെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അപകടത്തിലാക്കുന്നു, ഇപ്പോള്‍ അവര്‍ മുതിര്‍ന്നവരായെന്ന് പിഎച്ച്ഇയുടെ ഡോ. അലിസണ്‍ ടെഡ്സ്റ്റോണ്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടിക്കാലത്തെ അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതിനായി പൊതുഗതാഗതസംവിധാനങ്ങളില്‍ ഭക്ഷണം നിരോധിക്കണമെന്ന് മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡാം സാലി ഡേവിസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ പഠനം നടത്തിയത്. അനാരോഗ്യകരമായ ഭക്ഷണത്തിന് മൂല്യവര്‍ധിത നികുതി വര്‍ധന, പഞ്ചസാര ചേര്‍ത്ത പാല്‍ അടക്കമുള്ള പാനീയങ്ങള്‍ക്കു കൂടി ശീതളപാനീയ നികുതി ബാധകമാക്കള്‍ എന്നിവ ഉള്‍പ്പെടെ പ്രതിസന്ധി നേരിടാന്‍ സഹായിക്കുന്നതിന് നിരവധി ശുപാര്‍ശകളാണ് ഡേവിസിന്റെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

കഫേകളും റെസ്റ്റോറന്റുകളും വിതരണം ചെയ്യുന്ന എല്ലാ ഭക്ഷണപാനീയങ്ങള്‍ക്കും കലോറി നിജപ്പെടുത്താനും പ്രധാന പൊതുവേദികളില്‍ അനാരോഗ്യകരമായ ഭക്ഷണത്തിന്റെ വിപണനം അവസാനിപ്പിക്കാനും ഡേവിസ് നിര്‍ദ്ദേശിച്ചു. കുട്ടിക്കാലത്തെ അമിതവണ്ണം വിനാശകരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ നയിക്കുത്. ഇത് അവസാനിപ്പിക്കാന്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന് പഠനം പറയുന്നു.

Comments

comments

Categories: Health
Tags: Fat, students