കുട്ടികളിലെ പോഷകാഹാരക്കുറവ്

കുട്ടികളിലെ പോഷകാഹാരക്കുറവ്

കുട്ടികളുടെ പോഷകാഹാരക്കുറവ് കുറയ്ക്കുന്നതില്‍ ഇന്ത്യ കുറച്ച് പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് അടുത്തിടെ പുറത്തിറക്കിയ ആദ്യത്തെ സമഗ്ര ദേശീയ പോഷകാഹാര സര്‍വേ (സിഎന്‍എന്‍എസ്) സര്‍വേയില്‍ പറയുന്നു. 1-4 വയസ് പ്രായമുള്ള കുട്ടികളില്‍ വിറ്റാമിന്‍ എ, അയോഡിന്‍ കുറവ് എന്നിവ തടയാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കഴിഞ്ഞു. എന്നാല്‍, യുണിസെഫിന്റെ അഭിപ്രായത്തില്‍, കുട്ടിക്കാലത്തെ അമിത വണ്ണം വര്‍ദ്ധിക്കുന്നത് സ്‌കൂള്‍ പ്രായമുള്ള കുട്ടികള്‍ക്കും കൗ മാരക്കാര്‍ക്കും ഇടയില്‍ പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങളുടെ ഭീഷണി വര്‍ദ്ധിപ്പിക്കുന്നു.

യുണിസെഫിന്റെ സാങ്കേതിക സഹായത്തോടെ 30 സംസ്ഥാനങ്ങളില്‍ 2016-18 കാലയളവില്‍ നടത്തിയ സിഎന്‍എന്‍എസിന്റെ ഫലം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ടു. 19 വയസ് വരെ പ്രായമുള്ള 1,12,000 കുട്ടികളുടെ ശാരീരിക വിലയിരുത്തലുകള്‍ ഉള്‍പ്പെടുത്തിയ ലോകമെമ്പാടുമുള്ള ഏറ്റവും വലിയ മൈക്രോ ന്യൂട്രിയന്റ് സര്‍വേകളില്‍ ഒന്നാണിത്. കുട്ടികളുടെ മൈക്രോ ന്യൂട്രിയന്റ് നിലയെക്കുറിച്ചുള്ള 51,000 ജീവശാസ്ത്ര സാമ്പിളുകളും സാംക്രമികേതര രോഗങ്ങള്‍ക്കുള്ള അപകട ഘടകങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോഷണ്‍ അഭിയാന്‍ 2018-22 കുട്ടികളുടെ പോഷകാഹാരക്കുറവ്, ജനിച്ച സമയത്തെ കുറഞ്ഞ ഭാരം എന്നിവ പ്രതിവര്‍ഷം രണ്ടു ശതമാനം വെച്ചു കുറയ്ക്കാനും വിളര്‍ച്ച മൂന്നു ശതമാനം കുറയ്ക്കാനും നല്ല പോഷകാഹാരത്തിനായി ഒരു ബഹുജന പ്രസ്ഥാനം സൃഷ്ടിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്.

സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളും കൗമാരക്കാരും ഇപ്പോഴും പോഷകാഹാരക്കുറവിന് ഇരയാകുന്നുണ്ടെന്നും ഇനിയും ധാരാളം സ്ഥലങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും സിഎന്‍എന്‍എസ് കണക്കുകള്‍ വെളിപ്പെടുത്തുന്നു. വിളര്‍ച്ച ബാധിച്ച കുട്ടികള്‍, കൗമാരക്കാര്‍, സ്ത്രീകള്‍ എന്നിവരുടെ എണ്ണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയായി തുടരുന്നു.

Comments

comments

Categories: Health
Tags: Malnutrition