മുഖക്കുരുവിന്റെ കാരണങ്ങള്‍

മുഖക്കുരുവിന്റെ കാരണങ്ങള്‍

കൗമാരക്കാരില്‍ ഹോര്‍മോണ്‍ വളര്‍ച്ചയ്ക്കനുസരിച്ചുണ്ടാകുന്ന ചര്‍മ്മരോഗമാണ് മുഖക്കുരു. മോശം ഭക്ഷണരീതി, വര്‍ദ്ധിച്ച സമ്മര്‍ദ്ദം, ചര്‍മസംരക്ഷണ ദിനചര്യകള്‍ എന്നിവയാണ് മുഖക്കുരുവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങള്‍ എന്ന് ഒരു പഠനം പറയുന്നു. മാഡ്രിഡിലെ 28-ാമത് യൂറോപ്യന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി ആന്‍ഡ് വെനീറോളജി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഗവേഷണത്തില്‍ മുഖക്കുരു വഷളാകുന്ന ഘടകങ്ങളെ വെളിപ്പെടുത്തി.

ആറ് രാജ്യങ്ങളില്‍ നിന്നുള്ള 6,700 ല്‍ അധികം പേര്‍ പങ്കെടുത്തു. ചികിത്സാ കുറിപ്പടിക്ക് മുമ്പായി രോഗിയോട് അന്വേഷിച്ചാണ് മുഖക്കുരുവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചതെന്ന് പ്രധാന ഗവേഷകനായ ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് നാന്റസിലെ ബ്രിജിറ്റ് ഡ്രെനോ പറഞ്ഞു. പാലും പാല്‍ഉല്‍പന്നങ്ങളും ദിവസവും കഴിക്കുന്നവരിലാണ് മുഖക്കുരു ധാരളമായി കണ്ടെത്തിയത്. ഇവര്‍ 48.2 ശതമാനമാണ്. സോഡ ജ്യൂസുകള്‍ അല്ലെങ്കില്‍ സിറപ്പുകള്‍ കഴിക്കുന്ന 35.6 ശതമാനം, പേസ്ട്രികള്‍, ചോക്ലേറ്റ് എന്നിവ കഴിക്കുന്ന 37 ശതമാനം, മധുരപലഹാരങ്ങള്‍ കഴിക്കുന്ന 29.7 ശതമാനം പേരിലും മുഖക്കുരു കണ്ടെത്തി. അതിശയകരമെന്നു പറയട്ടെ, മുഖക്കുരു ബാധിച്ചവരില്‍ 11 ശതമാനം പേര്‍ മുഖക്കുരു തൈരും ല്‍ 11.9 ശതമാനം അനാബോളിക് സ്റ്റിറോയിഡുകളും ഉപയോഗിക്കുന്നവരിലും മുഖക്കുരും കൂടുതല്‍ കണ്ടെത്തി. മാലിന്യത്തിലും സമ്മര്‍ദ്ദത്തിലും ജീവിക്കുന്നവരില്‍ താരതമ്യേന മുഖക്കുരു കൂടുതലായി കണ്ടു. മുഖക്കുരു ബാധിച്ചവരില്‍ കഠിനമായ ചര്‍മ്മസംരക്ഷണ രീതികള്‍ കൂടുതലായി കാണപ്പെടുന്നുണ്ടെന്നും ഗവേഷണം കണ്ടെത്തി. മുഖക്കുരുവിന് കാരണമാകുമെന്ന് മുമ്പ് തെളിയിക്കപ്പെട്ടിട്ടുള്ള പുകയിലയ്ക്ക് യാതൊരു സ്വാധീനവും ഇല്ലെന്ന് പഠനം വ്യക്തമാക്കി.

Comments

comments

Categories: Health
Tags: Pimples