ഐആര്‍ടിസിടിക്ക് ഇന്ന് വിപണി അരങ്ങേറ്റം

ഐആര്‍ടിസിടിക്ക് ഇന്ന് വിപണി അരങ്ങേറ്റം

ന്യൂഡെല്‍ഹി: പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) 645 കോടി രൂപ സമാഹരിച്ച പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയ്ല്‍വേ ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍ടിസി) ഇന്ന് രാജ്യത്തെ ഓഹരി വിപണികളില്‍ അരങ്ങേറ്റം കുറിക്കും. ബോംബെ ഓഹരി വിപണിയിലും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യുന്ന ഓഹരികളില്‍ നിന്ന് ആദ്യ ദിനം തന്നെ കരുത്തുറ്റ പ്രകടനമാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെപ്തംബര്‍ 30 നും ഒക്‌റ്റോബര്‍ 4 നും ഇടയില്‍ നടപ്പ ഐആര്‍ടിസിടി ഐപിഒ വന്‍ നിക്ഷേപക താല്‍പ്പര്യമാണ് ഉയര്‍ത്തിവിട്ടത്. ശരാശരി 315-320 രൂപ വിലയില്‍ 112 സബ്‌സ്‌ക്രിപ്ഷനുകള്‍ നടന്നിരുന്നു. 72,000 കോടി രൂപയുടെ ലേലമാണ് ഓഹരികള്‍ സ്വന്തമാക്കാന്‍ നടന്നത്. ഭാഗ്യശാലികള്‍ക്ക് മാത്രമാണ് ഓഹരികള്‍ ലഭിച്ചത്.

Comments

comments

Categories: FK News
Tags: IRCTC