കോര്‍പ്പറേറ്റ് ഓഹരി നേട്ടം മെച്ചപ്പെടും

കോര്‍പ്പറേറ്റ് ഓഹരി നേട്ടം മെച്ചപ്പെടും

ഓഗസ്റ്റിലെ വ്യവസായ ഉല്‍പ്പാദന സൂചിക 1.1 ശതമാനം താഴ്ന്നതിനാല്‍ വേഗക്കുറവിന്റെ ഫലങ്ങള്‍ രണ്ടാം പാദ കോര്‍പ്പറേറ്റ് ലാഭത്തില്‍ പ്രതിഫലിച്ചേക്കും

ആഭ്യന്തര സാമ്പത്തിക സംവിധാനങ്ങള്‍ ദുര്‍ബലമായി തുടരുന്നതിനാല്‍ പോയവാരം വിപണി ചഞ്ചലമായിരുന്നു. അടുത്ത ഏതാനും പാദങ്ങളില്‍ കൂടി ഈ നില തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിക്ഷേപകര്‍ പണമിറക്കാന്‍ മടിക്കുന്നതിനാല്‍ 11100-11300 എന്ന നിലയില്‍ നേരിയ മാര്‍ജിനിലാണ് നിഫ്്റ്റി ട്രേഡിംഗ് നടന്നത്. രാജ്യത്തെ സാമ്പത്തിക നിലയില്‍ അനുഭവപ്പെടുന്ന വേഗക്കുറവു കാരണം അപകടത്തില്‍ പെടാതിരിക്കാന്‍ വികസ്വര വിപണികള്‍ ശ്രദ്ധ കാണിക്കുന്നതിനാല്‍ വിദേശ സ്ഥാപന നിക്ഷേപങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുകയാണ്.

ആഭ്യന്തരവും ആഗോളവുമായ എതിര്‍കാറ്റുകള്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു. ആഭ്യന്തര വിപണിയെ ബാധിച്ച പ്രധാന പ്രശ്‌നങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ്്, അടിസ്ഥാന സൗകര്യ രംഗങ്ങളില്‍ അനുഭവപ്പെടുന്ന മാന്ദ്യം, ഉപഭോക്തൃ ഉല്‍പ്പന്ന രംഗത്തെ സങ്കോചം, ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി എന്നിവയാണ്. റിസര്‍വ് ബാങ്ക് പലിശ നിരക്കു തുടര്‍ച്ചയായി കുറച്ചിട്ടും അതിന്റെ ഫലങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം കോര്‍പ്പറേറ്റുകള്‍ക്കോ സാധാരണ കുടുംബങ്ങള്‍ക്കോ അനുഭവ വേദ്യമാകാത്തതിനെത്തുടര്‍ന്ന്് വിപണിയില്‍ നിരാശ അനുഭവപ്പെടുന്നുണ്ട്. മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച വീണ്ടും കുറയുമെന്ന കണക്കുകളും ബാങ്കിംഗ് രംഗത്തുണ്ടായ പുതിയ പ്രതിസന്ധിയും നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്.

അമേരിക്കന്‍ ഭക്ഷ്യ, ഔഷധ വിഭാഗത്തിന്റെ നിരീക്ഷണങ്ങളെ തുടര്‍ന്ന് ഫാര്‍മ രംഗത്തും ഓഹരി ഇടിഞ്ഞു. ആശങ്കകളെത്തുടര്‍ന്ന് ബാങ്കിംഗ് രംഗത്തും പ്രകടനം മോശമായിരുന്നു. വിവര സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള സ്ഥാപനങ്ങളുടെ രണ്ടാം പാദ ഫലങ്ങള്‍ സമ്മിശ്രമാവുകയും ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം കാരണം എണ്ണവില കുതിച്ചുയരുകയും ചെയ്തതോടെ വിപണിയിലെ അനിശ്ചിതത്വം വര്‍ധിച്ചു. ഇതൊക്കെയായിട്ടും വിപണി ഈയാഴ്ച 1 ശതമാനം നേട്ടത്തിലാണ് അവസാനിച്ചത്. യുഎസ്-ചൈന വ്യാപാര ചര്‍ച്ചയിലുണ്ടായ പ്രതീക്ഷയും രൂപ ശക്തിയാര്‍ജ്ജിച്ചതുമാണ്കാരണം.

അടുത്ത വാരം

നികുതി നിരക്കുകള്‍ കുറച്ചതു കാരണം കോര്‍പ്പറേറ്റ് ഓഹരി നേട്ടം മെച്ചപ്പെടും. ഉപഭോഗത്തിന്റേയും, വില, ലാഭം എന്നീ ഘടകങ്ങളുടേയും കണക്കെടുപ്പിനു ശേഷം നികുതി കഴിച്ചുള്ള ലാഭ നിരക്ക് കുറഞ്ഞു തന്നെയിരിക്കും. ആവശ്യത്തിലും വിലയിലും വര്‍ധന ഉണ്ടാകാതിരുന്നതിനാല്‍ രണ്ടാം പാദ ഫലങ്ങളുടെ അവലോകനത്തില്‍ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല. വിപണിയുടെ ഈ മാസത്തെ പ്രകടനത്തെ ഇതു ബാധിച്ചേക്കും. ഓഗസ്റ്റിലെ വ്യവസായ ഉല്‍പ്പാദന സൂചിക 1.1 ശതമാനം താഴ്ന്നതിനാല്‍ വേഗക്കുറവിന്റെ ഫലങ്ങള്‍ രണ്ടാം പാദ കോര്‍പ്പറേറ്റ് ലാഭത്തില്‍ പ്രതിഫലിച്ചേക്കും. ഉപഭോക്്തൃ വില സൂചിക, മൊത്തം വില സൂചിക എന്നിവ സാമ്പത്തിക ഫലങ്ങളോടെ അടുത്താഴ്ച സംഭവബഹുലമാകും. പുറത്തു വരാനിരിക്കുന്ന സിമെന്റ്, ഐടി, സ്വകാര്യ ബാങ്ക്, പെട്രോ കെമിക്കല്‍, അതിവേഗം ചെലവാകുന്ന ഉല്‍പന്നങ്ങള്‍ എന്നീ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ ഓഹരി സൂചികയായിരിക്കും വിപണിയുടെ ഗതി തീരുമാനിക്കുക.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Categories: Business & Economy