2.2 ബില്യണ്‍ ആളുകള്‍ക്ക് കാഴ്ചാവൈകല്യങ്ങള്‍

2.2 ബില്യണ്‍ ആളുകള്‍ക്ക് കാഴ്ചാവൈകല്യങ്ങള്‍

കുട്ടികള്‍ വീടിനുള്ളില്‍ അമിത സമയം ചെലവഴിക്കുന്നത് മയോപിയ പോലുള്ള നേത്രരോഗങ്ങള്‍ കൂടാന്‍ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നല്‍കുന്നു. വര്‍ദ്ധിച്ചുവരുന്ന കാഴ്ചാവൈകല്യങ്ങള്‍ക്ക് സ്മാര്‍ട്ട്ഫോണുകളുമായോ ടിവിയും കംപ്യൂട്ടറുകളുമായോ നേരിട്ട് ബന്ധമില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലോകമെമ്പാടുമുള്ള 2.2 ബില്യണ്‍ ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള നേത്രരോഗങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

പല രാജ്യങ്ങളിലെയും പ്രായമായവര്‍ക്ക് നേത്രചികിത്സ പ്രാപ്തമല്ലാത്തതും ദരിദ്രരാജ്യങ്ങളിലെ ജീവിതശൈലി മാറ്റങ്ങളുമാണ് സ്വാധീനിക്കുന്ന ഘടകങ്ങള്‍. കൂടുതല്‍ സമയം വെളിയില്‍ ചെലവഴിക്കാന്‍ ഞങ്ങള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം, കാരണം ഇത് അമിതവണ്ണം തടയുന്നതുമായി മാത്രമല്ല, മയോപിയയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അന്ധതതയും ബധിരതയും തടയാനുള്ള ഡബ്ല്യുഎച്ച്ഒ കോര്‍ഡിനേറ്റര്‍ സ്പാനിഷ് ഡോക്ടര്‍ അലാര്‍ക്കോസ് സിസ പറയുന്നു. കൂടുതല്‍ വ്യായാമം ചെയ്യുകയും വീടിനു പുറത്ത് കുട്ടികളെ കളിക്കാന്‍ വിടുകയുമാണ് പ്രതിരോധമാര്‍ഗങ്ങള്‍. ഗ്ലോക്കോമ 76 ദശലക്ഷം ആളുകളെ ബാധിക്കുന്നു, ഇത് 2030 ഓടെ 95 ദശലക്ഷമായി ഉയരും. നിലവിലെ കാഴ്ച പ്രശ്നങ്ങളില്‍ പകുതിയോളം തടയാന്‍ കഴിയുമായിരുന്നുവെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി, ആരോഗ്യസംരക്ഷണ സംവിധാനങ്ങളില്‍ നേത്രചികിത്സ ഉള്‍പ്പെടുത്താന്‍ രാജ്യങ്ങളോട് സംഘടന ആവശ്യപ്പെട്ടു. തിമിര ശസ്ത്രക്രിയയിലൂടെ ഒറ്റരാത്രികൊണ്ട് കാഴ്ച ശരിയാക്കാന്‍ കഴിയുന്ന കാലത്ത് 65 ദശലക്ഷം ആളുകള്‍ അന്ധരാണെന്നോ കാഴ്ചശക്തി കുറവാണെന്നോ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നേത്രരോഗ പരിചരണത്തിനായി 14.3 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമാണ്, പ്രത്യേകിച്ച് മധ്യ, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍, ലോകമെമ്പാടുമുള്ള ഏഴ് പേരില്‍ ഒരാളെ ബാധിക്കുന്ന നേത്ര പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള ഒരു നീക്കത്തിലാണ് ലോകാരോഗ്യസംഘടന. സമ്പന്ന രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വികസ്വര രാജ്യങ്ങളില്‍ കാഴ്ച പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Comments

comments

Categories: Health