ടെക്‌നോപാര്‍ക്ക് കമ്പനി സൈക്ലോയിഡിനെ പങ്കാളിയാക്കി മൊബീല്‍ ഹാര്‍ട്ട്ബീറ്റ്

ടെക്‌നോപാര്‍ക്ക് കമ്പനി സൈക്ലോയിഡിനെ പങ്കാളിയാക്കി മൊബീല്‍ ഹാര്‍ട്ട്ബീറ്റ്

അമേരിക്കന്‍ ഹോസ്പിറ്റല്‍ കോര്‍പ്പറേഷന്റെ ഓഫ് ഷോര്‍ വികസന കേന്ദ്രമായി ടെക്‌നോപാര്‍ക്ക് കമ്പനി സൈക്ലോയിഡിനെ തെരഞ്ഞെടുത്തു.

തിരുവനന്തപുരം: അമേരിക്കന്‍ ഹോസ്പിറ്റല്‍ കോര്‍പ്പറേഷന്റെ സ്ഥാപനമായ മൊബീല്‍ ഹാര്‍ട്ട് ബീറ്റിന്റെ ഓഫ്‌ഷോര്‍ ഡെവലെപ്‌മെന്റ്റ് പങ്കാളിയായി ടെക്‌നോപാര്‍ക്ക് കമ്പനി സൈക്ലോയിഡിനെ തെരഞ്ഞെടുത്തു. അമേരിക്കയിലെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ശൃംഖലയായ ഹോസ്പിറ്റല്‍ കോര്‍പ്പറേഷന് 200 ലധികം ഹോസ്പിറ്റലുകള്‍ ഉണ്ട്. 46 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷം ഈ ഫോര്‍ച്യുണ്‍ 500 സ്ഥാപനത്തിന്റെ വരുമാനം.

കാനഡയിലും ഇന്ത്യയിലും സോഫ്റ്റ്‌വെയര്‍ കേന്ദ്രങ്ങളുള്ള സൈക്ലോയിഡ് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ടെക്‌നോപാര്‍ക്ക് കമ്പനിയാണ്. 2017 ല്‍ ടെക്‌നോപാര്‍ക്കില്‍ 20 ജീവനക്കാരുമായി പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയില്‍ ഇപ്പോള്‍ 150 ഓളം ജീവനക്കാരുണ്ട്. ടെക്‌നോപാര്‍ക്കില്‍ കൂടുതല്‍ സ്ഥലം കമ്പനി ഏറ്റെടുത്തിട്ടുണ്ട്.

തങ്ങളുടെ സോഫ്റ്റ്‌വെയര്‍ വികസന പങ്കാളികളായി നിരവധി കമ്പനികളെ പരീക്ഷിച്ച ശേഷമാണ് സൈക്ലോയിഡിനെ തിരഞ്ഞെടുത്തതെന്ന് മൊബീല്‍ ഹാര്‍ട്ട് ബീറ്റ് ചീഫ് ടെക്‌നോളജി ഓഫീസര്‍ സജി മാത്യു പറഞ്ഞു. മൊബീല്‍ ഹാര്‍ട്ട് ബീറ്റിന്റെ വിപുലീകരിച്ച സംഘമായിട്ടാണ് സൈക്ലോയിഡ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുകയെന്നും സജി മാത്യു പറഞ്ഞു.

അമേരിക്കന്‍ ഹോസ്പിറ്റല്‍ കോര്‍പ്പറേഷന്‍ പോലെയുള്ള ക്ലയിന്റ്‌റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്തിലൂടെ സൈക്കിളോയിഡിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ വിശാലമായ ആശയങ്ങളിലൂടെ അന്താരാഷ്ട്ര രീതിയിലുള്ള പ്രവൃത്തി പരിചയം ആര്‍ജിക്കാനാകുമെന്ന് സൈക്ലോയിഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനില്‍ എം ആര്‍ പറഞ്ഞു. മൊബീല്‍ ഹാര്‍ട്ട് ബീറ്റിന്റെ ജോലികള്‍ക്ക് മാത്രമായി വിദഗ്ദ്ധരായ ജീവനക്കാരെ കൂടുതലായി കണ്ടെത്തേണ്ടതുണ്ടെന്നും അനില്‍ എ ആര്‍ പറഞ്ഞു.

Comments

comments

Categories: Business & Economy