ജാവ 90 ാം ആനിവേഴ്‌സറി എഡിഷന്‍ വരുന്നു

ജാവ 90 ാം ആനിവേഴ്‌സറി എഡിഷന്‍ വരുന്നു

ചെക്ക് ബൈക്ക് നിര്‍മാതാക്കളുടെ 90 ാം വാര്‍ഷികം പ്രമാണിച്ചാണ് പ്രത്യേക പതിപ്പ് പുറത്തിറക്കുന്നത്

ന്യൂഡെല്‍ഹി: ജാവയുടെ 90 ാം ആനിവേഴ്‌സറി എഡിഷന്‍ ഇന്ത്യയില്‍ ഉടന്‍ വില്‍പ്പന ആരംഭിക്കും. ചെക്ക് ബൈക്ക് നിര്‍മാതാക്കളുടെ 90 ാം വാര്‍ഷികം പ്രമാണിച്ചാണ് പ്രത്യേക പതിപ്പ് വിപണിയിലെത്തിക്കുന്നത്. 1929 ലാണ് ജാവ സ്ഥാപിച്ചത്. ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ ബ്രാന്‍ഡ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതും ഇപ്പോഴാണ്. മഹീന്ദ്ര ഗ്രൂപ്പ് കമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സ് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ ജാവ മോഡലുകള്‍ ഒരിക്കല്‍ക്കൂടി അവതരിപ്പിച്ചത്.

സ്റ്റാന്‍ഡേഡ് ജാവ അടിസ്ഥാനമാക്കിയാണ് ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കുന്നത്. 90 എണ്ണം മാത്രമായിരിക്കും വില്‍ക്കുന്നത്. ഉടന്‍ തന്നെ ഡെലിവറിയും നടത്തും. പ്രത്യേക ക്ലാസിക് നിറത്തിലായിരിക്കും ജാവ 90 ാം ആനിവേഴ്‌സറി എഡിഷന്‍ വരുന്നത്. 1929 മോഡല്‍ ജാവ 500 ഒഎച്ച്‌വി മോട്ടോര്‍സൈക്കിളിന്റെ ഡാര്‍ക്ക് റെഡ്, ക്രീം കളര്‍ കോംബിനേഷന്‍ നല്‍കും. ഇന്ധന ടാങ്കില്‍ 90 ാം ആനിവേഴ്‌സറി സ്റ്റിക്കര്‍ പതിക്കും.

സൈക്കിള്‍ പാര്‍ട്ടുകള്‍, മെക്കാനിക്കല്‍ എന്നിവ സ്റ്റാന്‍ഡേഡ് മോഡലിന്റേതുതന്നെ ആയിരിക്കും. 293 സിസി, സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് മോട്ടോര്‍ 26 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്.

Comments

comments

Categories: Auto
Tags: Jawa