മാരകരോഗങ്ങളെ ചെറുക്കാന്‍ ഗ്രീന്‍ ടീ

മാരകരോഗങ്ങളെ ചെറുക്കാന്‍ ഗ്രീന്‍ ടീ

ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകളാണ് ആഗോള ആരോഗ്യപരിപാലനരംഗം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഗവേഷകര്‍ പോരാടുമ്പോള്‍, ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന ഒരു സംയുക്തം നിലവിലുള്ള മരുന്നുകളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.

അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ ഗ്രീന്‍ ടീയിലെ സംയുക്തമായ എപിഗല്ലോകാടെച്ചിന്‍ എന്ന സംയുക്തത്തിലാണ് ഇത്തരം സവിശേഷ കഴിവു കണ്ടെത്തിയത്. 1930 കളില്‍ ഡോക്ടര്‍മാര്‍ ആദ്യമായി ഉപയോഗിച്ചതു മുതല്‍ ആന്റിബയോട്ടിക്കുകള്‍ ബാക്ടീരിയ അണുബാധയെ ചികിത്സിക്കാന്‍ അത്യാവശ്യമാണെന്ന് തെളിയിച്ചിട്ടുണ്ട്. എന്നാല്‍, ബാക്ടീരിയകളെ നിര്‍ജ്ജീവമാക്കാന്‍ രൂപകല്‍പ്പന ചെയ്ത മരുന്നുകള്‍ക്കു മേല്‍ അവ അതിവേഗം പ്രതിരോധശേഷി കൈവരിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ മാത്രം, മരുന്ന് പ്രതിരോധശേഷിയുള്ള ബാക്ടീരിയകള്‍ ഓരോ വര്‍ഷവും കുറഞ്ഞത് രണ്ടുദശലക്ഷം ആളുകളെയാണ് ബാധിക്കുന്നത്. ഇത് 23,000 മരണങ്ങള്‍ക്ക് കാരണമാകുന്നു. യുണൈറ്റഡ് കിംഗ്ഡത്തിലെ ഗില്‍ഡ്ഫോര്‍ഡിലെ യൂണിവേഴ്സിറ്റി ഓഫ് സര്‍റെ സ്‌കൂള്‍ ഓഫ് വെറ്ററിനറി മെഡിസിന്‍ ശാസ്ത്രജ്ഞര്‍ സ്യൂഡോമോണസ് എരുഗിനോസ എന്ന ബാക്ടീരിയയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ബാക്ടീരിയ ചര്‍മ്മം, രക്തം, ശ്വസന, മൂത്രനാളി എന്നിവയിലെ കടുത്ത അണുബാധയ്ക്ക് കാരണമാകും. ബാക്ടീരിയകള്‍ പല ആന്റിബയോട്ടിക്കുകളെയും പ്രതിരോധിക്കുന്നു. നിലവില്‍, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് പി. എരുഗിനോസ അണുബാധയെ ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നു. ഗ്രീന്‍ ടീയില്‍ എപിഗല്ലോകാടെക്കിന്‍ (ഇജിസിജി) എന്നറിയപ്പെടുന്ന ഒരു സംയുക്തം അടങ്ങിയിരിക്കുന്നു. ചില പഠനങ്ങള്‍ ഇത് വീക്കം, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്ക് പരിഹാരമാകുമെന്ന് തെളിയിക്കുന്നു. പി. എരുഗിനോസയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഇജിസിജി കോമ്പിനേഷന്‍ ഫലപ്രദമാണെന്ന് അവര്‍ കണ്ടെത്തി.

Comments

comments

Categories: Health
Tags: Green tea