ഗംഗാ ശുദ്ധീകരണ ചെലവ് 3,000 കോടിയിലേക്ക്

ഗംഗാ ശുദ്ധീകരണ ചെലവ് 3,000 കോടിയിലേക്ക്

പദ്ധതിക്ക് വകയിരുത്തിയ തുകയില്‍ 15 ഇരട്ടി വര്‍ധന

ന്യൂഡെല്‍ഹി: ഗംഗാ നദി ശുചീകരിക്കുന്നതിനായി മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച നാഷണല്‍ ക്ലീന്‍ ഗംഗാ മിഷന് (നമാമി ഗംഗേ) വേണ്ടി ചെലവഴിക്കുന്ന തുക റെക്കോഡിലേക്ക്. 3,000 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം നദീ ശുചീകരണത്തിനായി ചെലവഴിക്കുക. നിലവിലെ ബാധ്യതകളും അനുവദിച്ച പദ്ധതികളും ചേര്‍ത്തുള്ള കണക്കാണിത്. 15 ഇരട്ടി വര്‍ധനവാണ് ചെലവഴിക്കല്‍ ഉണ്ടായിരിക്കുന്നതെന്ന് പദ്ധതിയുടെ ഡയറക്ടര്‍ ജനറല്‍ രാജീവ് രഞ്ജന്‍ മിശ്ര വ്യക്തമാക്കി.

ഗംഗയുടെയും അതിന്റെ പോഷകനദികളുടെയും ശുദ്ധീകരണത്തിനായും നിലവിലുള്ള മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ (എസ്ടിപി) നവീകരണം, പുതിയ എസ്ടിപികളുടെ സ്ഥാപനം എന്നിവയ്ക്കാവും ഊന്നല്‍ കൊടുക്കുകയെന്നും മിശ്ര വ്യക്തമാക്കി. 2015-20 കാലയളവില്‍ ഗംഗാ ശുചീകരണത്തിന് 20,000 കോടി രൂപയാണ് കേന്ദ്രം നീക്കിവെച്ചിട്ടുള്ളത്. ആദ്യ വര്‍ഷത്തെ ചെലന് 170 കോടി രൂപ മാത്രമായിരുന്നു. 2021 ഓടെ ഗംഗോത്രിക്കും ഹരിദ്വാറിനുമിടയില്‍ ഗംഗ പൂര്‍ണമായും ശുദ്ധമാകുമെന്ന് കേന്ദ്ര ജല്‍ ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് വ്യക്തമാക്കി. 2021 ല്‍ ഹരിദ്വാറില്‍ കുഭമേള സംഘടിപ്പിക്കുന്നതിന് മുമ്പ് ഗംഗയിലേക്ക് മാലിന്യമെത്തിക്കുന്ന എല്ലാ വഴികളും അടയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

Comments

comments

Categories: FK News